Sunday, November 21, 2010

ശാന്താദേവി പോയി; ശാന്തമായ് !!

മറ്റൊരു വേര്‍പാടുകൂടി.. എനിയ്ക്ക് ശാന്താദേവിയെപ്പറ്റി പുതുതായി ഒന്നും പറയാനില്ല. ഒരു നല്ല നടിയായിരുന്നു. അത്രമാത്രം.

അടുത്ത ഇന്നലെകളില്‍ ഒത്തിരിപേര്‍ കടന്നുപോയി. രതീഷും രാജന്‍ പി ദേവും മുരളിയും അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും ഗിരീഷ് പുത്തഞ്ചേരിയും അയ്യപ്പനും അതിനും മുന്‍പേ മാധവിക്കുട്ടിയും ഒക്കെ...

കുറെ നാള്‍ നമ്മള്‍ നീര്‍മാതളം ചവച്ചുകൊണ്ടുനടന്നു, പിന്നെ പക്ഷിയെ വെയില്‍ തീറ്റിച്ചു. ഇടയ്ക്ക് സാംസ്കാരിക വകുപ്പിനെ തെറി വിളിച്ചു. സിനിമയും കലാലോകവും അവരെ തിരിച്ചറിഞ്ഞില്ലെന്നും തിരിഞ്ഞു നോക്കിയില്ലെന്നും നാം പഴിച്ചു.  മരണ ശേഷം പലരും ദിവ്യരായി. സ്വയം പുച്ഛം തോന്നത്തക്കവിധം നമ്മള്‍ ചെയ്യേണ്ടതു പലതും ചെയ്തില്ലെന്ന് മാധ്യമലോകം വിധിച്ചു.

അതു ശരിയോ ?

ഒരു വിശ്രമജീവിതം ഇല്ലെന്ന രീതിയില്‍ ജീവിച്ചവരല്ലെ പലരും. വിധിയുടെ അപ്രതീക്ഷിത പ്രഹരം ഏറ്റ ചുരുക്കം ചിലര്‍ ഇല്ലെന്നല്ല. നാളെയെപ്പറ്റി വീണ്ടുവിചാരവും കരുതലും ഇല്ലാതെ മിന്നുതെല്ലാം പൊന്നെന്നും ഇതെല്ലാം എന്നും ഉണ്ടാവുമെന്നും തോന്നിയ്ക്കുമാറ്, കൈവന്ന മുതല്‍ മുഴുവന്‍ ആര്‍ഭാടത്തിനും സുഖലോലുപതയ്ക്കും മുടിച്ചു തീര്‍ത്തവരാണ് ഭൂരിപക്ഷവും. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് മാര്‍ക്കറ്റിലെ ഏറ്റവും മെച്ചം കൂലി (ബലമായും) പറ്റിക്കൊണ്ടിരുന്നവരാണ് നല്ല ഒരു ശതമാനം. “സമ്പത്തുകാലത്തു തൈപത്തു വയ്ക്കാതെ ആപത്തുകാലത്തു കാപത്തു കിട്ടിയില്ലെന്ന്” നിലവിളിച്ച  ഇവരെക്കാള്‍ ഏറെ കരുതലും പ്രായോഗികബുദ്ധിയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ ഇത്ര വളര്‍ത്തിയ, നമ്മുടെ വീടു പുലര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്ക് (പ്രത്യേകിച്ച് അമ്മമാര്‍ക്ക്)  ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ നമുക്ക് കൂടുതല്‍ ബഹുമാനിക്കാം.

നമുക്ക് ഇവരെയും ബഹുമാനിയ്ക്കാം- ഒരു നല്ല കര്‍ഷകനെപ്പോലെ, ഒരു നല്ല മരം വെട്ടുകാരനെപ്പോലെ, ഒരു നല്ല അധ്യാപകനെപ്പോലെ, ഒരു നല്ല പാചകക്കാരനെപ്പോലെ സ്വന്തം ജോലി ഭംഗിയായി ചെയ്യുന്ന ഏതൊരുവനേയും എന്നപോലെ മാത്രം. അതിനപ്പുറമുള്ള ഒരു ആരാധന ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? മാധ്യമങ്ങള്‍ വിളിച്ചുകൂവുന്നപോലെ ‘അര്‍ഹിക്കുന്ന പ്രാധാന്യം’, ‘അര്‍ഹിക്കുന്ന സ്ഥാനം ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ? പലരും സ്വയം വരുത്തിവച്ച/ തിരഞ്ഞെടുത്ത അധ:പതനത്തില്‍ സഹതപിക്കേണ്ട കാര്യമുണ്ടോ ?


13 comments:

  1. ശാന്ത ദേവിയുടെ കണ്ണുകളില്‍ അവര്‍ കണ്ട ജീവിതത്തിന്റെ ആഴം പ്രകടമായിരുന്നു. "ബ്രിഡ്ജ്" എന്ന ചലച്ചിത്രമാണ് അവര്‍ക്കുള്ള ഏറ്റവും വലിയ ബഹുമതി. മറ്റാരെയാണ് ആ റോള്‍ ഏല്പിക്കുക?

    ReplyDelete
  2. ഇനി കാല ണയ്ക്ക് പോലും വിലയില്ലാത്തവന്‍ എന്ന പഴി കേള്‍ക്കണ്ടല്ലോ :)

    ReplyDelete
  3. ആദ്യമായി ശാന്ത ദേവിക്ക് ആദരാഞ്ജലി..അവര്‍ നല്ല ഒരു നടിയായിരുന്നു..
    കാര്‍ന്നോര്‍ പറഞ്ഞ കാര്യം എനിക്ക് നല്ലോണം ബോധിച്ചു. കൃഷി ചെയ്യുന്നവര്‍ കര്‍ഷകനും അധ്യാപനം നടത്തുന്നവന്‍ അധ്യാപകനും എന്ന പോലെ അഭിനയം നടത്തുന്നവരെ 'അഭിനയ തൊഴിലാളികള്‍' ആയി കണ്ടാല്‍ പോരെ, നമ്മുടെയൊക്കെ സ്റ്റാര്‍ ആക്കണോ..ആയ കാലത്ത് തൈപത്ത് വെക്കാതെ ജീവിതം തുലച്ച പല കലാകാരന്മാരും ജീവിത സായാഹ്നത്തില്‍ വിലപിക്കുമ്പോഴും ചോദിച്ചു പോവുന്നു..അതിലപ്പുറം ഒരു ബഹുമാനം അവരര്‍ഹിക്കുന്നുണ്ടോ..?

    ReplyDelete
  4. ആദരാഞ്ജലികള്‍, കള്ളുകുടിച്ച് കരളുകലക്കിയവന്മാരെ മാത്രമേ അമ്മ ആദരിക്കൂ!

    ReplyDelete
  5. അവരവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആ സ്വഭാവം പോലെ തികച്ചും natural ആയിട്ടുള്ളതായിരുന്നു.
    അവരുടെ ആത്മാവിനു ശാന്തി നേരുന്നു.

    ReplyDelete
  6. ശാന്താ ദേവിയമ്മയ്യുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

    ReplyDelete
  7. എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

    ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


    www.koottam.com

    http://www.koottam.com/profiles/blog/list

    25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

    ലോകത്തിലെ ഏറ്റവും വലിയ Regional Social Network

    www.koottam.com ....

    Malayalee's first social networking site. Join us and share your friendship!

    ReplyDelete
  8. ശാന്താ ദേവിക്ക് അവസാന കാലത്ത് കഷ്ട്ടപ്പാടുകള്‍ മാത്രമായിരുന്നു .ഒരു സിനിമാ സംഗടനയും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെകിടന്ന അവരെ ഇവിടുത്തെ ഒരു ചാനലാണ്‌അവരുടെ കഷ്ട്ടപാടുകള്‍ ലോകത്തെ അറിയിച്ചത്.

    ReplyDelete
  9. ശാന്താ ദേവി ,,,അവരുജെ ജീവിതം ...അറിഞ്ഞത്‌ ഓര്‍ക്കാന്‍ വയ്യ ..അത്ര കഷ്ട്ടമായിരുന്നു

    ReplyDelete
  10. Ormakalil eppozhum vedanayude nanavundaavum. Vida vangi akalunnavarkku vendi namukkum praardhikkaam.

    ReplyDelete
  11. ഒന്നും പ്രതീക്ഷിക്കാനില്ലാതെ, ഒരു നല്ല വാക്കോ സ്നേഹമോ ലഭിക്കാതെ ആരും കടന്നുവരാനില്ലാതെ അവര്‍ ഒറ്റപ്പെട്ട് ജീവിച്ചു. എന്തിനും ഏതിനും സംഘടനകള്‍ ഉണ്ടാക്കി ഘോരഘോരം പ്രസംഗിക്കാന്‍ എത്രയോ പേരുണ്ട്? എന്നിട്ടും ആരും അവരെ സഹായിച്ചില്ല. ആ അമ്മയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍.

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..