Monday, November 1, 2010

ഡ്രൈവിങ് വീരഗാഥ - പാര്‍ട്ട് - 2

പുനര്‍വിവാഹത്തിനുള്ള മാട്രിമോണിയല്‍ പരസ്യം പോലെ തന്റേതല്ലാത്ത കാരണത്താല്‍ പരാജയപ്പെട്ട ഞാന്‍ പോലീസേമാന്‍ കാഷ്ഠമിട്ട കടലാസുമായി നേരേ ഡ്രൈവിങ് സ്കൂളിന്റെ ഓഫീസിലേക്ക് വിട്ടു.  

അക്കൌണ്ട് മാനേജര്‍ ഒരു മലയാളി. എന്റെ ദേഷ്യവും സങ്കടവും എല്ലാം ഞാന്‍ അയാളുടെ മുന്നില്‍ ഇറക്കിവച്ചു.  

‘ എന്റെ സാറെ നേരേ ചൊവ്വേ പഠിച്ച് പാസാകാന്‍ വേണ്ടിയാ ഒരു വണ്ടി വാങ്ങാന്‍ വേണ്ട കാശ് നിങ്ങടെ ഫീസായി കൊടുത്തു തുലച്ചത്. ഇനി കൈക്കൂലീം കൂടി കൊടുത്താലേ പാസാകൂ എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങോട്ടുള്ള വരവ് ഒഴിവാക്കാമാരുന്നു. പോയതു പോട്ടെ. എനി ലൈസന്‍സും വേണ്ട ഒരു മാങ്ങാത്തൊലീം വേണ്ട. ഇത്രേം മുടിച്ചതിന് ഒരു നന്ദീം കൂടെ പറഞ്ഞിട്ട് പോകാന്‍ വന്നതാ’   

‘ എടോ നല്ല ശതമാനം ഇന്ത്യക്കാര്‍ക്കും പോലീസ് അടുത്തിരിക്കുമ്പം മുട്ടിടിയ്ക്കും. നിങ്ങള്‍ അബദ്ധം കാണിക്കുന്നതുകൊണ്ടാ അവരു പാസ്സാക്കാത്തത്’  

‘ സാറേ ഇത് പത്താമത്തെ ടെസ്റ്റാ. ഒരു 7 ടെസ്റ്റ് വരെ സാറു പറഞ്ഞ മുട്ടിടി എനിയ്ക്കുമൊണ്ടാരുന്നു. ഇന്ന് കാശു ചോദിച്ചത് കൊടുക്കാഞ്ഞതുകൊണ്ടാ ആ  #^%$^%മോന്‍ പാസ്സാക്കാഞ്ഞത്’   

‘നിങ്ങളു പറഞ്ഞത് ഒള്ളതാണെങ്കില്‍ ഞാന്‍ നിങ്ങളെ സ്കൂളിന്റെ ഓണര്‍ ലോക്കലിന്റെ  അടുത്ത് കൊണ്ടു പോകാം, അവിടെ പറയാമോ?’  

‘അങ്ങേരും ആ പോലീസും എല്ലാം ഇവിടത്തുകാര്‍ തന്നെ അല്ലേ’  

‘ഹേയ് ഇദ്ദേഹം ഒരു നല്ല മനുഷ്യനാ’   

‘ മൂക്കോളം മുങ്ങി ഇനി എവിടെ വേണേലും ഞാന്‍ പറയാം, പകുതി ഫീസെങ്കിലും ഇങ്ങു തിരികെ തരുമോ? ലൈസന്‍സ് വേണ്ട’  

‘ ഇതുവരെ ഇവിടെ ഇങ്ങനെ ഒരു പരാതി വന്നിട്ടില്ല, ഓണറു പറയും പോലെ ചെയ്യാം.’   

പ്രൌഢഗംഭീരനായ ഒരു ലോക്കല്‍ അറബിയുടെ മുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു. ഇരിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം എനിയ്ക്ക് ഒരു ചായ വരുത്തി തന്നു. ചെറിയ കുശലത്തിനു ശേഷം പ്രശ്നം ആരാഞ്ഞു. 10 കാണ്ഡം ലൈസന്‍സ് ചരിതം അദ്ദേഹത്തിന്റെ മുന്നില്‍ ചൊല്ലിയാടിയപ്പോല്‍ അദ്ദേഹത്തിന്റെ മുഖം ശാന്തത്തില്‍ നിന്നും ഭീകരത്തിലേക്കും പിന്നെ ബീഭത്സത്തിലേക്കും ഭാവപ്പകര്‍ച്ച നടത്തി. കോളിങ് ബെല്ലമര്‍ത്തി കാര്യസ്ഥനെ വരുത്തി, എന്റെ ടെസ്റ്റ് നടത്തിയ പോലീസിന്റെ ഊരും പേരും വിശദവിവരങ്ങളും ശേഖരിക്കാന്‍ വിട്ടു.  

‘ഇങ്ങനെ ഒരു പരാതി എന്റെ സ്ഥാപനത്തില്‍ ആദ്യമാണ്. ഇത് ഈ സ്കൂളിന്റെ സല്പേരിനു കളങ്കം ചാര്‍ത്തുന്ന കാര്യം കൂടി ആയതിനാല്‍ ഇത് നിങ്ങളെക്കാളധികം എന്റെ പ്രശ്നമാണ്. നിങ്ങള്‍ പാസ്സാകാഞ്ഞതുകൊണ്ട് കള്ളം പറയുന്നതല്ലല്ലോ അല്ലേ?’  

‘ ഞാന്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്’  

‘ ശരി നിങ്ങളുടെ പേരും മൊബൈല്‍ നമ്പരും തരൂ’  

‘ സാറെ എന്റെ കാശു പോകേണ്ടതു പോയി, കഴിഞ്ഞ 3-4 പ്രാവശ്യമായി ഈ പോലീസുതന്നാ ടെസ്റ്റിടുന്നത്. അവസാനമായി ഒരു വട്ടം വേറേ ആരെയെങ്കിലും കൊണ്ട് ഒരു ടെസ്റ്റ് ഇടുവിച്ച് നോക്കാന്‍ സാറു വിചാരിച്ചാല്‍ പറ്റുമോ? എനിയ്ക്ക് വേറേ പരാതിയില്ല’  

‘ നിങ്ങളെ ന്യായമായി എങ്ങനെ സഹായിക്കാന്‍ പറ്റുമെങ്കിലും ഞാന്‍ ചെയ്യും. ഞാന്‍ പറഞ്ഞില്ലേ ഇത് നിങ്ങള്‍ ഒരാളുടേത് എന്നതിലുപരി ഈ സ്ഥാപനത്തിന്റെ പ്രശ്നമാ’  

ഞാന്‍ പേരും നമ്പരും കുറിച്ചു കൊടുത്തു. കാര്യസ്ഥന്‍ പോലീസിന്റെ വിവരം കുറിച്ച് കൊണ്ടു കൊടുത്തു. അദ്ദേഹം അത് വായിച്ചു നോക്കി.  

‘ ഓ ഇയാളോ !!?’   


..............................................................

‘ സാര്‍ ഞാന്‍ ഇനി എന്തു ചെയ്യണം?’ 

 ‘ താങ്കള്‍ക്ക് അടുത്ത തിങ്കളാഴ്ച വീണ്ടും ടെസ്റ്റുണ്ടാവും അതിനു മുന്‍പ് ഞാന്‍ താങ്കളെ വിളിക്കും. ഇപ്പോള്‍ പൊയ്ക്കൊള്ളൂ. ഈ വിവരം ഇവിടെയും പുറത്തും ആരോടും ദയവായി പറയരുത്. എനിയ്ക്ക് അല്പം സമയം വേണം ’  

‘ ശെരി സാർ’ 


അടുത്ത ടെസ്റ്റിന് ഇനിയും ഒരാഴ്ച ...    പാർട്ട് 3 ഇവിടെ

7 comments:

  1. ഗള്‍ഫിലെ ഡ്രൈവിംഗ് പഠനം രസായിട്ടെഴുതി..

    ReplyDelete
  2. അടുത്ത പ്രാവശ്യം ഉറപ്പായിട്ടും ജയിക്കും.. ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്..
    പിന്നേ...പോരുമ്പോ ഒന്നു രണ്ട് ലൈസന്‍സ് വേറേയും കൊണ്ടു പോര്...
    ഇവിടെ മൊമ്മാദിനും, കുഞ്ഞാലിക്കും ലൈസന്‍സില്ല...
    ഓരോന്ന് അവരുടെ പേരിലും എഴുതി വാങ്ങീര്....

    ReplyDelete
  3. കാർന്നോരേ...
    നോ പറ്റിക്കൽസ് പ്ലീസ്!
    മര്യാദയ്ക്ക് ഒറ്റ ചാൻസിൽ എഴുതിപ്പണ്ടാരടങ്ങ്!
    അതോ‍ ഇതും പത്തു ചാൻസിലേ തീർക്കത്തൊള്ളോ!!?

    ReplyDelete
  4. ഒറ്റ ചാന്‍സില്‍ തീരുമെന്നു തോന്നുന്നില്ല ജയന്‍ ജി.

    ReplyDelete
  5. എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

    ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


    www.koottam.com

    http://www.koottam.com/profiles/blog/list

    25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

    ലോകത്തിലെ ഏറ്റവും വലിയ Regional Social Network

    www.koottam.com ....

    Malayalee's first social networking site. Join us and share your friendship!

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..