Saturday, December 24, 2011

ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍..!

ഈ പോസ്റ്റില്‍ എന്റെ സംഭാവന വളരെ ചെറുതാണ്. ഡിസംബര്‍ 14നു പൊളിച്ചുവിറ്റ ഗൂഗില്‍ ബസ്സില്‍ സുഹൃത്തുക്കള്‍ പങ്കുവച്ച ‘ആകാശവാണി’ നൊസ്റ്റാള്‍ജിയ ഇവിടെ കൂട്ടിവയ്ക്കുന്നു. മുഴുവന്‍ വായിയ്ക്കൂ.. നൊസ്റ്റിയടിയ്ക്കൂ
===========================================================

ആകാശവാണി തിരുവനന്തപുരം ആലപ്പുഴ.. ഇന്ന് 2011 ഡിസംബര്‍ 24.. മലയാളമാസം കൊല്ലവര്‍ഷം ....  ഇന്നത്തെ പ്രക്ഷേപണം ആരംഭിക്കുന്നു. ആദ്യമായി ഇന്നത്തെ പരിപാടികള്‍....
nattappiranthan I  -  ഈ ട്യൂണ്‍ ഓര്‍മ്മയില്ലേ.....
Anas Kylm  - നട്സേ, ആ ട്യൂൺ യെഹൂദി മെനുഹിൻ ഇന്ത്യയിൽ വന്നപ്പോൾ ആകാശവാണിക്ക് വേണ്ടി ചെയ്തു കൊടുത്തതാണെന്ന് കേട്ടിട്ടുണ്ട്. വണ്ടർഫുൾ :)
nattappiranthan I  -  അനസ് അതൊരു പുതിയ അറിവാണ്.
Sunil K  -  അത് ശരിയാണു..ആകാശവാണി തുറക്കുമ്പോളുള്ള ആ മ്യൂസിക് യഹൂദി മെനുഹിന്റേതാണ്..പണ്ട് ക്വിസ് മത്സരങ്ങളിലെ ഒരു പ്രധാന ചോദ്യമായിരുന്നു :))
I RIS  -  ഇദി വാർത്താഹാ.. പ്രവാചകഹ ബലദേവാനന്ദ സാഗരഹ
nattappiranthan I  -  കഴിഞ്ഞ ആഴ്ചയിലെ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസില്‍ (ഇന്ത്യാവിഷനില്‍) ഇദ്ദേഹത്തെ പറ്റിയുള്ള ഒരു പരിപാടിയുണ്ടായിരുന്നു.വളരെ നല്ലൊരു അഭിമുഖം.
nattappiranthan I  -  മലയാളം റേഡിയോ നിലയത്തില്‍ ആദ്യം കേട്ട പരസ്യം.............
മൈക്കിള്‍സ് ടീ..........
പരസ്യം മറന്നു............എന്നാലും........(ആരെങ്കിലും ഓര്‍ത്തെടുക്കൂ.)
 മൈക്കിള്‍സ് ടീ ഒരു ശീലമാക്കൂ..........
 പിന്നെ “അനിസ്പ്രേ........“അനിസ്പ്രേ.............പൊടിപോലുമില്ല കണ്ടുപിടിക്കാന്‍”
animesh xavier  -  അനിക്സ്പ്രേ അനിക്സ്പ്രേ..
പാല്പ്പോടിയിത് അനിക്സ്പ്രേ
കലക്കിയെടുക്കാം വേഗം
പൊടിയുടെ സൂചനയില്ലോരല്‍പ്പം
പാലുണ്ടാക്കൂ കാപ്പിയുണ്ടാക്കൂ
പാലിന്‍ കമ്മി നികത്തിടാം.. അനിക്സ്പ്രേ.

അനിക്സ്പ്രേ സ്കിമ്മ്ട് പാല്‍പ്പൊടി.
എളുപ്പമാണ് കലക്കിയെടുക്കുവാന്‍.
പൊടിപോലുമില്ല കണ്ട് പിടിക്കുവാന്‍.
Bhaai The FAAYI  -  ഹോഹൊ ഹൊ അതി മനോഹരം..!!
I RIS  -  കൃഷിപാഠം..
മഹിളാലയം
കർണാടക സംഗീത പാഠം
പ്രഭാത ഭേരി
Bhaai The FAAYI  -  “ആരോഗ്യ ജീവിതത്തെ കാത്തിടുന്ന ബൊയ്.. ലൈഫ്ബൊയ് എവിടെയോ അവിടെയാണാരോഗ്യം...”
മൈക്കിൾസ് ടീ ശരിയാണ്. പക്ഷേ വരികൾ ഓർത്തിട്ട് കിട്ടുന്നില്ല.
Kunjan praveen  -  വീകൊക് വജ്രദന്തി...
Bhaai The FAAYI  -  "വജ്രദന്തി....വജ്രദന്തി....വിക്കൊവജ്രദന്തി.പച്ചമരുന്നിനാൽ നിർമ്മിതമാകും വിക്കൊവജ്രദന്തി...." ശരിയല്ലേ..?!:)
Sabu John kARNOr  -  വജ്രദന്തി വജ്രദന്തി വീക്കോ വജ്രദന്തി റ്റൂത്ത് പൌഡർ റ്റൂത്ത് പേസ്റ്റ്... അയുർവേദിക് പച്ചമരുന്നാൽ നിർമ്മിതം സമ്പൂർണ സ്വദേശി വീക്കോ വജ്രദന്തി
Ziy a  -  വാട്ടീസ് ദിസ്, എന്താ ലീലാമ്മേ, ഫയലുകളൊന്നും നീങ്ങുന്നില്ലല്ലോ, മൈക്കിള്‍സ് ടീ കുടിച്ചില്ലേ


Sabu John kARNOr  -  വാട്ട് ഈസ് ദിസ് എന്താ ലീലാമ്മേ ഇത്, ഇപ്പോൾ തന്നെ ഫോർ ടൈംസ് നാലുകപ്പു റ്റീ ആയല്ലോ, ഫയൽ നോക്കിനീക്കിയോ? ആരോഗ്യത്തിനും ഉന്മേഷത്തിനും മൈക്കിൾസ് റ്റീ ഒരു ശീലമാക്കൂ...... 


എന്ത് ചായക്ക് പാലില്ലെന്നോ.. 
ഓ പാലില്ലെങ്കില്‍ വിഷമിക്കേണ്ട.. അനിക്സ്പ്രേയുണ്ടല്ലോ 
..................... 
പൊടിപോലുമില്ല കണ്ടുപിടിക്കാന്‍

nattappiranthan I  -  റേഡിയോ സിലോണ്‍............
മൂ‍ന്നാം പിറന്നാള്‍ ആഘൊഷിക്കുന്ന അമ്മുവിന്........തുമ്പിവാ തുമ്പക്കുടത്തില്‍ എന്ന പാട് വേണമെന്ന് അറിയിച്ചിരിക്കുന്നത്......
കണ്ണൂരില്‍ നിന്നും.............കൊച്ചപ്പന്‍, കൊച്ചമ്മ......ദേവി......സുരേഷ്
മദ്രാസില്‍ നിന്നും.............ചിറ്റപ്പന്‍, ചിറ്റമ്മ,
കൊല്ലത്ത് നിന്നും..................ചിന്നു.........മിന്നു.............കുട്ടന്‍......
Bhaai The FAAYI  -  ഹ ഹ ഹ കറക്റ്റ് നട്ടൂ..:))
Bhaai The FAAYI  -  ഇനി സിലോണിൽ നിന്നുമുള്ള തമിഴ് പരിപാടി കേൾക്കാം.
വണക്കം. ഇലങ്കൈ ഒരുവരത്തുക്ക് കൂട്ടുത്താവനം തമിഴ് ആസ്യ സേവൈ, സമയം ഐഞ്ച് മണി ഇരൈണ്ട് നിമിഡം.!
Sabu John kARNOr  -  ഇലങ്കൈ ഒരുവരത്തുക്ക് കൂട്ടുത്താവനം .. നേരം നാങ്കുമണി ണീം... നുപ്പത് നിമിഷം.. അയ്ന്തു മണി വരൈക്കും ഇശൈ ഒളി.. ,
I RIS  -  തെയ്യാതിനന്തോ..തെന്തിന്നം താരോ..തെയാതനം താരോ....(വയലും വീടും)
I RIS  -  രാധേ അതിമനോഹരമായിരിയ്ക്കുന്നു
എന്നെയാണോ ഉദ്ദേശിച്ചത്?
ഛേ..നിന്നെയല്ല നിന്റെ പാചകം...
Sabu John kARNOr  -  ബാലലോകം. .... കറ്റാനത്തുനിന്നും ജനസേവിനീ ബാലസമാജത്തിന്റെ രക്ഷാധികാരിയും 30 കൂട്ടുകാർ ചേർന്നെഴുതിയ കത്തും കിട്ടിയിട്ടുണ്ട്..ഒപ്പം കുമാരി സുനിത വരച്ച പച്ചത്തത്തയുടെ ചിത്രവും.. ചിത്രം നന്നായിട്ടുണ്ട്.. കഴിഞ്ഞയാഴ്ചത്തെ ബാലലോകത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ കുട്ടിയുടെ അവതരണത്തിനിടെ കരണ്ടുപോയതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല പുനഃസം‌പ്രേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.. .. തീർച്ചയായും ശ്രമിക്കുന്നതാണ്.. അടുത്ത കത്ത്....
Anu Warrier  -  പ്രഭാത ഭേരിയില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ സമയ വിവരം..
Kiran z  -  Sabu John kARNOr - ബാലലോകം. .... കറ്റാനത്തുനിന്നും ജനസേവിനീ ബാലസമാജത്തിന്റെ രക്ഷാധികാരിയും 30 കൂട്ടുകാർ ചേർന്നെഴുതിയ കത്തും കിട്ടിയിട്ടുണ്ട്..
കൊടുകൈ കാർന്നോരേ..:)
Anu Warrier  -  ഇത്രയൊക്കെ ആയിട്ടും ഞായറാഴ്ച രാവിലെ പത്തു പത്തിന്റെ ബാലലോകം ആരും ഓര്‍ക്കഞ്ഞത് കഷ്ടം തന്നെ...
പാരിപ്പള്ളി ജവഹര്‍ ബാലവേദി ആന്‍ഡ് റേഡിയോ ക്ലബിലെ കൂട്ടുകാര്‍ അവതരിപ്പിക്കുന്ന ലഘു ചിത്രീകരണം..
Sabu John kARNOr  -  Anu Warrier - ഇത്രയൊക്കെ ആയിട്ടും ഞായറാഴ്ച രാവിലെ പത്തു പത്തിന്റെ ബാലലോകം ആരും ഓര്‍ക്കഞ്ഞത് കഷ്ടം തന്നെ... - ഓർത്തല്ലോ വാര്യരേ.. :‌) മുകളിലുണ്ട്
Anu Warrier  -  കാർന്നോരുടെ ആ കമന്റ് കണ്ടില്ലാരുന്നു... ക്ഷമി...
Mohanam മോഹനം  -  ബാലലോകത്തില്‍ കേട്ടിരുന്ന ഒരു സംഘഗാനം... കൊച്ചരിമുല്ല പല്ലുകള്‍ കാട്ടി ചിരിച്ചിടുമ്പോള്‍ നറുമുത്തം എന്ന പാട്ട് കിട്ടാനുണ്ടോ ?കിട്ടാനുണ്ടെങ്കില്‍ ഒരു പ്ലേറ്റ് chickmohan അറ്റ് ജിമെയില്‍ എന്ന വിലാസത്തില്‍ അയച്ചേക്കണേ..!
Kunjan praveen  -  തുള്ളി നീലം റീഗൽ തുള്ളി നീലം..!
ലാ ലലലാ.. ലിറിൽ.. സോപ്പ്
വാഷിങ് പൌഡർ നിർമ...
Suhair T A  -  തുള്ളി നീലം റീഗൽ തുള്ളി നീലം..!
അങ്ങനെയല്ല, അതിനിടക്ക് രണ്ട് ഹായ് ഉണ്ട് കുഞ്ഞാ..
തുള്ളിനീലം ഹായ്... റീഗല്, തുള്ളിനീലം ഹായ്..
Sabu John kARNOr  -  തുള്ളിനീലം ഹായ്... റീഗല്, തുള്ളിനീലം ഹായ്.... വെണ്മയെത്രയോ ആഹാ വെണ്മയെത്രയോ..
Jasim Peringattuthodi  -  തൂവെള്ള പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍
വെല്ലയുടുപ്പിനു ഉജാല തന്നെ
പാലോളിയെകും ഉജാലയിപ്പോള്‍
നാട്ടിലും വീട്ടിലും പേരുകേട്ടു
വീടിലും നാട്ടിലും പേരുകേട്ടു
ഉജാല .. ഒരു ജ്യോതി ലബോരടരീസ് ഉലപ്പന്നം
Anu Warrier  -  രാവിലെ സുഭാഷിതം...
പിന്നെ വൃന്ദ ഗാനങ്ങള്‍ (?)
ആറ് മുപ്പതിന് പ്രഭാത ഭേരി...
മലയാളത്തില്‍ വാര്‍ത്തകള്‍..
സംസ്കൃത വാര്‍ത്തകള്‍
ഇംഗ്ലീഷ് വാര്‍ത്തകള്‍
ഏഴു ഇരുപത്തഞ്ചിനു മലയാളത്തില്‍ വാര്‍ത്തകള്‍ (ദല്‍ഹി റിലെ)
Bhaai The FAAYI  -  ഉച്ചയ്ക്ക് 12.30 ന് കൌതുക വാർത്തകൾ. കേട്ട് ഞെട്ടിത്തരിച്ച് ഇരിയ്ക്കാറുണ്ട്..!
Sabu John kARNOr  -  ആകാശവാണി കൌതുകവാർത്തകൾ.. വായിക്കുന്നത് പ്രതാപൻ.. പട്ടികളേ കുറിച്ച് കേട്ടിട്ടില്ലേ പട്ടികൾ. പട്ടികളേ കുറിച്ച് കേട്ടിട്ടില്ലാത്തവർ ചുരുങ്ങും.. കേട്ടിട്ടുള്ളവർ വികസിക്കും.. അങ്ങ് എത്യോപ്യയിലാണ് സംഭവം...............
Ziy a  -  മഴ മഴ മഴ മഴ…..
കുട കുട കുട കുട….
സെന്റ് ജോര്‍ജ് കുടകള്‍…
ഞങള്‍ സൂക്ഷ്മതയോടെ നിര്‍മ്മിക്കുന്നു..
നിങ്ങള്‍ അഭിമാനത്തോടെ ഉപയോഗിക്കുന്നു…
സെന്റ് ജോര്‍ജ് കുടകള്‍…
Ziy a  -  ‘എന്തു് ചായക്കു പാലില്ലെന്നോ ? അനിക്സ്പ്രേ ഉണ്ടല്ലോ…’
കിളിപാടും കാവുകള്‍
അലഞൊറിയും പാടങ്ങള്‍
അവിടെയൊരു രാഗാര്‍ദ്ര സിന്ദൂരക്കുറി പോല്‍
രാഗം ടെക്‍സ്റ്റയിത്സ് തിരുവല്ല

പുലരി മുതല്‍, സന്ധ്യ വരെ
പുതുമ തരും അംബര്‍
അംബര്‍ ബനിയനും ജട്ടികളും”
Bhaai The FAAYI  -  ലളിത സംഗീത പാഠമൊക്കെ ഓർമ്മ വരുന്നു..!
Kiran z  -  കിളിപാടും കാവുകൾ..ടൂണ്ഡു.ടുണ്ഡു ടൂ..ടു..
അലഞൊറിയും പാടങ്ങൾ..ടൂണ്ഡു.ടുണ്ഡു ടൂ..ടു..
പുളകങ്ങൾ വിതറുന്ന മധ്യതിരുവിതാംകൂർ..
അവിടെയൊരു രാഗാർദ്ര സിന്ദൂരക്കുറിപോൽ..
രാഗം ടെക്സ്റ്റെയിൽസ് അടൂർ..
രാഗം ടെക്സ്റ്റെയിൽസ് അടൂർ.. :)
Sabu John kARNOr  -  കിരൺസ് - രാഗം തിരുവല്ല, ചെങ്ങന്നൂർ.. ഇപ്പോൾ അടൂരും’ എന്ന് തിരുത്തൂ. :)
Sabu John kARNOr  -  ആകാശവാണി.. അടുത്തതായി ഡോക്ടറോടു ചോദിക്കാം. ആദ്യകത്ത് പേരാമ്പ്രയിൽ നിന്നും സുബൈദ ചോദിക്കുന്നു ‘ബഹുമാനപ്പെട്ട ഡോക്ടർ, ഞാൻ 45 വയസ്സുള്ള ഒരു യുവതിയാണ്.....
Bhaai The FAAYI  -  വർഷാവർഷങ്ങളിൽ വരുന്ന റേഡിയോ നാടകോൽസവം..! ഹമ്മേ അതിനായി കുഞ്ഞുന്നാളിൽ രാത്രി 9 മണിയ്ക്ക് ഉറക്കമൊഴിഞ്ഞ് കാത്തിരിയ്ക്കും...
Sabu John kARNOr  -  നാടകവാരത്തിൽ അവസാനമായി ഹാസ്യനാടകം ‘മാറി നിൽക്കു വെല്യമ്മേ മതിലിടിയുന്നു’ രചന ശ്രീകണ്ഠൻ നായർ, സംവിധാനം അശോകൻ, അഭിനയിക്കുന്നവർ - കൃഷ്ണൻ നായർ, സോമൻ നായർ, രാമൻ നായർ, പിന്നെ 10-25 നായന്മാരും :)
nattappiranthan I  -  കോട്ടയം അയ്യപ്പാസിന്റെ പരസ്യം..........(പുറത്ത് നിന്ന് നോക്കിയാല്‍ ചെറുത്.....അകത്ത് വിശാലമായ ശേഖരം)
Sabu John kARNOr  -  നട്സ് ‘കല്യാണ സാരി എവിടുന്നാ എടുക്കുന്നത്.. കോട്ടയം അയ്യപ്പാസിൽ നിന്നും.. അതൊരു ചെറിയ കടയല്ലേ.. പുറത്തുനിന്നു നോക്കിയാൽ അങ്ങനെയൊക്കെ തോന്നും അകത്ത് കയറിയാൽ സാരികളുടെ വിശാലമായ ഷോറൂം കാണാം... :)
bicho o  -  രഞ്ജിനി നിങ്ങള്‍ ആവശ്യപെട്ട ഗാനങ്ങള്‍
Physel Poilil  -  കിഞ്ചനവർത്തമാനം......... ലതു കഴിഞ്ഞാൽ യുവവാണി!
കരീം മാഷ് തോണിക്കടവത്ത്  -  ഇരുമ്പുഴി ചാത്തങ്ങോട്ടുപുലത്ത് നിന്നും മോളി, വേലു, കേലു, ആലി, ഗോപാലന്‍ എന്നിവര്‍ക്ക് വേണ്ടി "അച്ചാരം അമ്മിണി ഓശാരം ഓമന എന്നാ ചിത്രത്തില്‍ യേശുദാസ് പാടിയ ഗാനം ആവശ്യപ്പെടുന്നു ഇരുമ്പുഴി ജി.എച്ച്. എസ്സിലെ പത്താം തരം (എ).
എല്ലാം സ്കൂളിനു മുന്നിലെ കട നടത്തുന്നവര്‍
I RIS  -  നഫീസ കുഞ്ഞിപ്പ പന്താവൂരിനെ അറിയില്ലേ...?
Bhaai The FAAYI  -  ഒരു ഭയപ്പെടുത്തുന്ന സ്വരത്തിന്റെ ഉടമ. “ആകാശവാണി വാർത്തകൾ വായിയ്ക്കുന്നത് ഡൽഹിയിൽ നിന്നും ശങ്കരനാരായണൻ..” പിന്നെ ശീ.........ശൂ‍ൂ‍ൂ‍ൂ.... എന്ന ശബ്ദവും വാർത്തയോടൊപ്പം കേൾക്കും. എല്ലാംകൂടെയാകുംബോൾ മനുശേൻ പേടിച്ച് പോകും
Sijo George  -  ..ജില്ലയിൽ കാലവർഷം കനത്തു. പേമാരിയും പ്രക്രതിക്ഷോഭവും മൂലം പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
മനസ്സിൽ കുളിര് കോരിയിടുന്ന ആകാശവാണി വാർത്തയിലെ ചില സ്ഥിരം വാചകങ്ങൾ.!
Kunjan praveen  -  നന്ദി മാഷേ, മിമിക്രിയിൽ ഒരുകാലത്ത് ഇദ്ദേഹത്തിന്റെ വാർത്തയായിരുന്നു താരം..!
നാടകവാരം..!
വാച്ചുകളെക്കാൾ ആളുകൾ സമയത്തെ ആശ്രയിച്ചിരുന്നത് ആകാശവാണിയിലെ പരിപാടികളെയായിരുന്നു...
Bhaai The FAAYI  -  എഴുത്ത് പെട്ടി: ചേച്ചി “ചേട്ടാ വിവിദ് ഭാരതിയിലെ നിങ്ങൾ ആവശ്യ്പ്പെട്ട ചലചിത്ര ഗാനങൾ എന്ന പരിപാടി അല്പം കൂടി സമയം നീട്ടിക്കൂടേ എന്ന് ചോദിച്ചിരിയ്ക്കുന്നു..“
രാമചന്ദ്രൻ ചേട്ടൻ: "ആരാ ചോദിച്ചിരിക്കുന്നത്..?"
ചേച്ചി: കുന്നംകുളത്ത് നിന്ന് കുട്ടപ്പൻപിള്ള "
രാമചന്ദ്രൻ ചേട്ടൻ: "ചലച്ചിത്രഗാനങ്ങൾ ഇഷ്ടപ്പെടുന്ന ശ്രോതാവിന്റെ അഭ്യർത്ഥന പരിഗണിയ്ക്കാൻ ആവുന്നത് ശ്രമിയ്ക്കാം. നന്ദി..അടുത്ത കത്ത് വായിയ്ക്കൂ.."
Bhaai The FAAYI  -  പിന്നൊരു സുഷമാ മോഹൻ.
Kunjan praveen  -  അങ്ങാടി വിലവിവരം, അടക്ക തൊണ്ടോടുകൂടിയത്, കുരുമുളക് അൺ ഗാർബിൾഡ്
ഡെൽഹി റിലേ..
കൊല്ലവർഷം 1160 മാണ്ട് വൃശ്ചികം 3......
Jayan Kanjunny  -  ഹമ്മേ ...നോസ്റ്റി കൂട്ടത്തില്‍ ഞാനും കൂടി ..
nattappiranthan I  -  ആചാര്യ തിരുവത്രയേയും.......നഫീസ കുഞ്ഞിപ്പ പന്താവൂരിനെയൊക്കെ ആകാശവാണി എന്തൊക്കെയൊ സമ്മാനങ്ങള്‍ കൊടുത്ത് അഭിനന്ദിച്ചിട്ടൂണ്ട്.
Jayan Kanjunny  -  ഫാക്ട്ടം ഫോസ് 20-20-0-15 :-))
Kunjan praveen  -  ഗോപനെ വിട്ടുപോയൊ
Jayan Kanjunny  -  കെ എസ് കെ ആലപ്പാട് ..അതുപോലുള്ള ഒരു ശ്രോതാവ് ആണ് ..
Sijo George  -  വിഐപികളൊക്കെ മരിക്കുമ്പോ സ്ഥിരം വരുന്ന കുറേ ക്ലാസികൽ ഇൻസ്ട്രുമെന്റ് മ്യൂസികൊണ്ടല്ലോ.. എന്തോ അത് കേക്കുമ്പം പേടിയാകുമായിരുന്നു. :)
Kunjan praveen  -  ലളിത ഗാനം പഠിപ്പിക്കൽ, ആരും പഠിച്ചുപോകും..
Suhair T A  -  കൃഷിപാഠത്തില്‍ ഇനി മേത്തരം തെങ്ങുകളെ പറ്റിയും അവയുടെ നടീല്‍ രീതികളെ പറ്റിയുമുള്ള ക്ലാസ് കേള്ക്കാം..*nostification
shamith tp  -  തെയ്യാതിനന്തോം തിന്തിനം താരോ തിന്തിനം താരോ ഹോയ്!
തെയ്യാതിനന്തോം തിന്തിനം താരോ തിന്തിനം താരോ ഹോയ്!
വയലും വീടും.
Sabu John kARNOr  -  ആകാശവാണി.. വയലും വീടും.. ഇന്ന് തെങ്ങിന്റെ മണ്ടചീയൽ എങ്ങനെ ഫലപ്രദമായി തടയാം എന്ന വിഷയത്തെ അധികരിച്ച് വെള്ളായണി കാർഷികകോളജിലെ ശ്രീ. പി ഉത്തമൻ പ്രഭാഷണം നടത്തുന്നു. ‘തെങ്ങിന്റെ മണ്ടചീയൽ പ്രധാനമായും കൊമ്പൻ ചെല്ലി ഇനത്തിൽ പെട്ട ഒരിനം വണ്ടുകളുടെ ആക്രമണത്താലാണ് സംഭവിക്കുന്നത്. ഇതിന് ചീഞ്ഞഭാഗത്തിന്റെ മുകൾഭാഗം ചെത്തിയതിനു ശേഷം ബോർഡോമിശ്രിതം വെള്ളത്തിൽ 250: 1000 അനുപാതത്തിൽ കലക്കി................
Sunil K  -  എന്തായാലും സിയയുടെ ഈ ബസ് നന്നായി ഇഷ്ടപ്പെട്ടു...ഓരായിരം ഓർമ്മകളുടെ തീരത്തുകൂടെ ഒരു യാത്രയായിപ്പോയി കമന്റുകൾ എല്ലാം വായിച്ചപ്പോൾ ..നന്ദി സിയ :)
Sabu John kARNOr  -  ആകാശവാണി - രശ്മി - കൊച്ചുകൂട്ടുകാർക്കെല്ലാം നമസ്കാരം...ആദ്യം ചാച്ചാനെഹ്രുവിനെപറ്റി ഒരു ലളിതഗാനം................ ............... വരുമോ ഓ ഓ ഓ ഹോ വരുമോ ഓ ഓ ഓ ഹോ വാസരപ്പൂവാകും ഞങ്ങടെ ഹൃദയങ്ങളിലൊരു നിമിഷം..... നിമിഷം..... ഒരു നിമിഷം.. വാസരപ്പൂവാകും ഞങ്ങടെ ഹൃദയങ്ങളിലൊരു നിമിഷം..... ...(നൊസ്റ്റി നൊസ്റ്റി ഒറക്കം വരുന്നു :))
Bhaai The FAAYI  -  അതിമനോഹരമായ ശബ്ദത്തിന് ഉടമയായിരുന്നു “ആകാശവാണി തിരുവനന്തപുരം തൃശൂർ കോഴിക്കോട് പ്രാദേശിക വാർത്തകൾ വായിയ്ക്കുന്നത് രാമചന്ദ്രൻ....”
bicho o  -  @ ഭായ് മൂപര്‍ ഇപ്പോഴും ഉണ്ടല്ലോ അടിപൊളി ആയി
സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ചു
LaThEeSH aK  -  കണ്ടതും കേട്ടതും
Bhaai The FAAYI  -  കാർന്നോർ ഓർമ്മപ്പെടുത്തിയ ചിലതൊക്കെ മുകളിൽ പലരും ഓർമ്മപ്പെടുത്തിയിരുന്നു..! :)
Bhaai The FAAYI  -  ഓർമ്മകളിൽ മാറാല പിടിച്ച് കിടന്ന ബാക്കിയുള്ളതൊക്കെ കാർന്നോർ വന്ന് അടിച്ച് വൃത്തിയാക്കി വീണ്ടും മനസ്സിന്റെ ഉമ്മറത്ത് തൂക്കിയിട്ടു...! നന്ദി കാർന്നോർ ആന്റ് സിയ.
Sabu John kARNOr  -  അത് കമ്പ്ലീറ്റ് അല്ലെന്നു തോന്നിയതുകൊണ്ട് ഒന്നൂടെ പൂശിയതാ ഭായ് :) നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ആകാശവാണി ആലപ്പുഴ നിലയം പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ...
Sabu John kARNOr  -  ........... പുന്നമടക്കായലിന്റെ കുഞ്ഞോളങ്ങളെ പുളകമണിയിച്ചുകൊണ്ട് ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ കഴിഞ്ഞത്. ഇനി നമ്മൾ ഏവരും ആകാംഷയോടെ കാത്തിരുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഇതാ ആരംഭിക്കുന്നു. വിസിൽ മുഴങ്ങിക്കഴിഞ്ഞു. കാരിച്ചാൽ ചുണ്ടൻ ആദ്യം കുതിച്ചു കഴിഞ്ഞു, ഒപ്പം തന്നെ കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ ജവഹർ തായങ്കരിയുണ്ട്, ഇപ്പോൾ കാരിച്ചാൽ ഏതാണ്ട് ഒരു വള്ളപ്പാട് മുന്നിലാണ്.. തുടർന്നുള്ള കമണ്ട്രി നൽകുന്നതിനായി ഞാൻ മൈക്ക് ഫിനിഷിങ്ങ് പോയിന്റിലുള്ള മിസ്റ്റർ ലൂക്കിനു കൈമാറുന്നു.... നന്ദി മിസ്റ്റർ നായർ... സിന്ധുവിലൊരു ബിന്ദു പോലെ അങ്ങകലെ നിന്നും നാലു ചുണ്ടന്മാർ കുതിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോൾ എനിയ്ക്ക് കാണാൻ കഴിയുന്നത്. തായങ്കരിയാണോ കാരിച്ചാലാണോ മുന്നിലെന്ന്..............
Bhaai The FAAYI  -  അത് ശരിയാ ചിലതൊന്നും മുഴുവനായിട്ടില്ലായിരുന്നു. ഇപ്പോൾ പൂർണ്ണത കൈവന്നു :))
Jayan Kanjunny  -  ഹമ്മേ ...കാര്ന്നോരെ സത്യം പറ നിങ്ങളല്ലേ കുഞ്ഞപ്പ പന്താവൂര്‍ ..?
Kunjan praveen  -  ഫുട്ബാൾ കമന്ററിയും ഒരിക്കലും മറക്കാൻ പറ്റാത്തതാണ്
Suhair T A  -  കാര്ന്നോരേ, നിങ്ങളാണു്‌ യധാര്ത്ഥ കാര്ന്നോരു്‌...
Sabu John kARNOr  -  :)
Jithesh Karichery  -  നോസ്ടിയടിച്ചു പണ്ടാരമടങ്ങാറായി....:))))


കമന്റ് കുറ്റിയില്‍ നിന്നും അപ്ഡേറ്റ്...


അനില്‍ഫില്‍ (തോമാ) said...
പ്രഭാതഭേരി- ദില്ലിയില്‍ നിന്നും തിരുവനതപുരത്തേക്കു പോകുന്ന 2525 നമ്പര്‍ കേരളാ എക്സ്പ്രസ്സ് 23 മണിക്കൂര്‍ 35 മിനുട്ട് വൈകിയോടുന്നു, തിരുവനന്തപുരത്തുനിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന വേണാട് എക്സ്പ്രസ്സ് 20 മിനുട്ട് വൈകിയോടുന്നു, കേരളത്തിലേക്കുള്ള മറ്റെല്ലാ വണ്ടികളും കൃത്യ സമയം പാലിക്കുന്നു. ഇനി പ്രാദേശിക വാര്‍ത്തകള്‍ ആലപ്പുഴ റിലേ, ഫക്ടംഫോസ് 20-20-0-15 ബാ....., മുഞ്ഞ ചാഴി ഇലചുരുട്ടിപ്പുഴുവിനെ അകറ്റാന്‍ ബയറിന്റെ മെറ്റാസിഡ്.

15 comments:

 1. ഹമ്മേ അപ്പം നിങ്ങളാ കുഞ്ഞപ്പാ പന്താവൂര്‍....

  ReplyDelete
 2. ഇതെന്തോന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ..


  ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര
  നടത്തീട്ടോ..

  ReplyDelete
 3. മനോജേ പന്താവൂരിനെ എനിയ്ക്ക് അറിയില്ല.. ഓക്കേ.. ആകാശവാണിയുടെ പഴയ നല്ലകാലങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ഒരു പിടി കൂട്ടുകാരുടെ ചിന്ന ചാറ്റ് ഹിസ്റ്ററി ... അത്രേള്ളു.. :)

  ReplyDelete
 4. പ്രഭാതഭേരി- ദില്ലിയില്‍ നിന്നും തിരുവനതപുരത്തേക്കു പോകുന്ന 2525 നമ്പര്‍ കേരളാ എക്സ്പ്രസ്സ് 23 മണിക്കൂര്‍ 35 മിനുട്ട് വൈകിയോടുന്നു, തിരുവനന്തപുരത്തുനിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന വേണാട് എക്സ്പ്രസ്സ് 20 മിനുട്ട് വൈകിയോടുന്നു, കേരളത്തിലേക്കുള്ള മറ്റെല്ലാ വണ്ടികളും കൃത്യ സമയം പാലിക്കുന്നു. ഇനി പ്രാദേശിക വാര്‍ത്തകള്‍ ആലപ്പുഴ റിലേ, ഫക്ടംഫോസ് 20-20-0-15 ബാ....., മുഞ്ഞ ചാഴി ഇലചുരുട്ടിപ്പുഴുവിനെ അകറ്റാന്‍ ബയറിന്റെ മെറ്റാസിഡ്.

  ReplyDelete
 5. NANNAAYI.PAZHAYKALATHEKKU ORU ORMMAPEDUTHAL ..NINGLAUDE OKKE ORMMA SHAKTHIYUM SAMMATHIKKAATHE VAYYA.HAPPY CHRISTMAS!!

  ReplyDelete
 6. ശരിക്കും നോസ്ടിയടിപ്പിച്ചു മാഷെ !

  ReplyDelete
 7. ഓര്‍മ്മകളെ പുറകിലേക്ക് ഒരുപാട് പുറകിലേക്ക് വലിച്ചിഴച്ചു.

  ReplyDelete
 8. വീണ്ടും പഴയ സ്ഥിരംകേൾവികളുടെ ഓർമ്മപ്പേറ്റുത്തലുകൾ...!

  ReplyDelete
 9. very recently only i read about balavanantha sagara;0 .. again nostalgia ;0

  ReplyDelete
 10. ഇതില്‍ പലതും ഞാന്‍ കിടക്ക പായയില്‍ കിടന്നാ കേട്ടിരുന്നത്..... കൌതുക വാര്‍ത്തകള്‍ വല്ലപ്പോളും ഞായറാഴ്ച ഉച്ചയ്ക്ക് ബാര്‍ബര്‍ ഷോപ്പില്‍ പോകുമ്പോള്‍ മാത്രമേ കേട്ടിരുന്നുള്ളൂ..... പിന്നെ വെള്ളിയാഴ്ച രാത്രിയിലെ (അതോ ശനിയോ) 'രഞ്ജിനി' കേട്ട് പകുതിയാകുമ്പോളെയ്ക്കും ഞാന്‍ ഉറങ്ങിയിട്ടുണ്ടാകും...എന്നാലും ഞായറാഴ്ച മൂന്നു മണിയുടെ ചലച്ചിത്ര ശബ്ദ രേഖയും, അതിനു തൊട്ടു മുന്നിലെ കുട്ടികളുടെ പരിപാടിയും മറക്കാതെ കാത്തിരുന്നു കേള്‍ക്കും...കാരണം അന്ന് ഞാന്‍ ഒരു കുട്ടിയായിരുന്നല്ലോ.....???
  തകര്‍ത്തൂട്ടാ.....

  ReplyDelete
 11. സംപ്രതി വാര്ത്താഹ ,ശ്ര്യയന്താം,പ്രവാചകാഹ...കാര്‍ന്നോരു കലക്കിട്ടോ ?

  ReplyDelete
 12. പണ്ടത്തെ ആകാശവാണി പരിപാടികള്‍ നാടിന്‍റെ ഹൃദയ മിടിപ്പായിരുന്നു. ഒരു കാലത്ത് വാച്ചും അലാറവും എല്ലാം ആകാശവാണി തന്നെയായിരുന്നല്ലോ. പോസ്റ്റിനു വളരെ നന്ദി.

  ReplyDelete
 13. നോസ്ടിയടിച്ചു . Thanks!

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..