Sunday, October 31, 2010

മോഹന്‍ലാലിനും എനിയ്ക്കും ഡ്രൈവിങ് ലൈസന്‍സ് കിട്ടി !! ഡ്രൈവിങ് വീരഗാഥ - പാര്‍ട്ട് - 1

പകുതി നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞു.  

എന്നാല്‍ അറിയേണ്ട പകുതി ചാരം മൂടി കിടക്കുന്നു.  

8 വര്‍ഷം മുന്നാടി നടന്ന കഥൈ.  

ബാക്കിയെല്ലാം പഠിച്ചു. ഇനി ഡ്രൈവിങ് ആവാം എന്നു കരുതി നേരം തെറ്റിയ നേരത്ത് ദുബായിയുടെ ഫേമസ് ഡ്രൈവിങ് സ്കൂളിന്റെ പടി കയറി.  

വളയം പിടി, 8, എച്ച്, സൈഡ് പാര്‍ക്കിങ്, ഹില്ല് ... ആഹാ.. എല്ലാം വേഗം വേഗം കടന്നുകിട്ടി. എന്നെ പഠിപ്പിച്ച ആശാനും ഭയങ്കര സന്തോഷം.. താനൊരു സംഭവം തന്നെ.. സര്‍ട്ടിഫിക്കറ്റ് അടിച്ചു കൈയ്യില്‍ തന്നു. ആത്മവിശ്വാസം 100-100 ഇല്‍ സൂചി വിറപ്പിച്ചു. ആദ്യത്തെ റോഡ് റ്റെസ്റ്റ് കഴിഞ്ഞപ്പോള്‍ സൂചി 10-നു താഴെയെത്തി. എന്താ സംഭവമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ടെസ്റ്റുകളനവധി വീണ്ടും കഴിഞ്ഞു. ഞാന്‍ തീയറി ക്ലാസില്‍ സഹായിച്ച പല ജൂനിയേര്‍സും പാസ്സായതിന്റെ ലഡു വാങ്ങി തന്ന് അനുഗ്രഹം വാങ്ങി പോയി.   

9 ടെസ്റ്റ് കഴിഞ്ഞപ്പോള്‍ പോയ ആത്മവിശ്വാസം തിരികെയെത്തി. ഇനി എന്തെങ്കിലും ഒക്കെ നടക്കും. 10 -ആം ടെസ്റ്റ്. സ്റ്റാര്‍ട്ട് ഒക്കെ, ലൈന്‍ ചേഞ്ച്, യുറ്റേണ്‍, പാര്‍ക്കിങ്ങ് ഒക്കെ ഓക്കെ. ഹാവൂ ഒരു മെരുങ്ങാത്ത കുതിരയെ മെരുക്കിനടത്തിയ സന്തോഷം. ഇനി പോലീസിന്റെ പാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണം, ലഡു, ചെലവ്, പുതിയ വണ്ടിയ്ക്ക് എന്താവും വില? പഠിച്ച മോഡല്‍ സണ്ണി തന്നെ ആയാലോ? ... ആലോചിക്കാം..  

കൂടെ ടെസ്റ്റുണ്ടായിരുന്ന 3 പേരും തോറ്റു. പാവങ്ങള്‍. ശെരിക്ക് പഠിക്കാഞ്ഞിട്ടല്ലേ.. സാരമില്ല അടുത്ത പ്രാവശ്യം ശെരിയാകും. അവരും പോയി.  

ഞാനും പോലീസ് മാമനും മാത്രം.  

‘എത്ര ടെസ്റ്റായി? ‘,  

‘10’,  

‘അപ്പൊ കൊറേ സ്കൂളില്‍ കൊടുത്തല്ലോ?’  

‘എന്തു ചെയ്യാം സാറെ? ഇപ്പഴാശരിയായത്’, 

‘ഇപ്പം ശരിയായെന്ന് ആരു പറഞ്ഞു?’  

‘ ????’ 

 ‘ എടോ മകനേ.. താന്‍ തരക്കേടില്ലാതെ ഇന്നു വണ്ടി ഓടിച്ചു. പക്ഷേ അത് ഞാന്‍ എഴുതി തന്നാലല്ലേ ലൈസന്‍സ് കിട്ടൂ?’  

‘സാറെ ഒരു വണ്ടി വാങ്ങേണ്ട പൈസ ഇവരു ഫീസായി തന്നെ വാങ്ങീട്ടൊണ്ട്.. ചതിക്കരുത്’ , 

 ‘ ചതിക്കൂലടോ.. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ?’  

‘ സാറേ ചങ്കില്‍ കൊള്ളുന്ന തമാശ പറയാതെ ഒള്ള കാര്യം ഒള്ളപോലെ എഴുതി തന്നാല്‍ നൂറു പുണ്യം കിട്ടും’,  

‘പുണ്യം അക്കൌണ്ടില്‍ ഇടാന്‍ പറ്റില്ല മോനേ’  

‘സാറ് എന്താ ഉദ്ദേശിച്ചത്?’  

‘ വളച്ചുകെട്ടുന്നില്ല, ഒരു 2000 ദിര്‍ഹം കൊണ്ടുവന്ന് ലൈസന്‍സും വാങ്ങി പോകാം.  എന്താ?’ 
  
കര്‍ത്താവേ ഞാന്‍ ഇന്ത്യയിലോ യു എ ഇയിലോ?   

‘ സാറെ വളഞ്ഞ വഴിക്ക് പോകാന്‍ മനസ്സു തോന്നാഞ്ഞതികൊണ്ടല്ലേ ഇത്രയും പൈസ പഠിക്കാന്‍ മുടക്കിയത്’, 

 ‘ നേരേവഴിക്കാരന്‍ ഒരു കാര്യം ചെയ്യ്.. ഇപ്രാവശ്യവും കൂടി താന്‍ തോറ്റു. അടുത്തവട്ടം വേറേ ആരുടെയെങ്കിലും അടുക്കല്‍ ഭാഗ്യം പരീക്ഷിക്ക്.. ഇന്നാ കടലാസു പിടി..’    


എന്റെ നിറഞ്ഞ കണ്ണുകളെ അവഗണിച്ച് അയാള്‍ നടന്നു നീങ്ങി ...  



(ബാക്കി പറയണോ ? സംഭവബഹുലമായ രംഗങ്ങൾ ബാക്കി)

പാർട്ട് 2 ഇവിടെ



14 comments:

  1. പടച്ചോനേ!

    ഇതു സത്യമോ കള്ളമോ!?

    സത്യമെങ്കിൽ.....!!?

    ReplyDelete
  2. ഇതൊക്കെ എനിക്കും അറിയാമായിരുന്നു.
    അതുകൊണ്ട് 10 വര്‍ഷം അവിടെ നിന്നിട്ടും ആ പരിസരത്തേക്കു പോയില്ല.
    അതിനു മുടക്കേണ്ട കാശ് പോലും ടാക്സിക്കു കൊടുത്തിട്ടില്ല ഇതുവരെ.

    ReplyDelete
  3. ലൈസന്‍സിന്റെ കടമ്പ പോലെയുള്ള ഒരു വേര്‍ഡ് വേരിഫികെഷനും.
    എനിക്ക് കിട്ടിയത് പത്തക്ഷരം ആണ്. :(

    ReplyDelete
  4. അപ്പൊ ഇപ്പോഴും ലൈസന്‍സ് ഇല്ലാതെ ആണോ അപ്പൊ വണ്ടി ഓടിക്കുന്നത്

    ReplyDelete
  5. പ്രിയ ചെറുവാടി ഇങ്ങനെ ഒരു കമന്റുകടമ്പ ഉള്ളത് അറിയില്ലായിരുന്നു. മാറ്റിയിട്ടുണ്ട്.

    ReplyDelete
  6. ഞാനും എട്ടു കടമ്പ കടന്നിട്ടാണ് കടന്നത്.പക്ഷെ ഈ പരിപാടി ഉണ്ടെന്നു ഇപ്പോഴാണ് കേള്‍ക്കുന്നത്.മോഹന്‍ലാല്‍ ആളു വില്ലനാണല്ലോ ആദ്യത്തെ ട്രൈ ക്കു തന്നെ കിട്ടിയാല്ലോ!!

    ReplyDelete
  7. ഖത്തറില്‍ ഇത്രയും പ്രശ്നമില്ലെന്നാ തോന്നണത്...
    എന്നിരുന്നാലും ഞാന്‍ ക്ലാസിനു പോയതേയില്ല.
    ഡയറക്റ്റ് ടെസ്റ്റ് ഫസ്റ്റ് ചാന്‍സില്‍ തന്നെ സംഗതി കൈക്കലാക്കി...

    ReplyDelete
  8. റിയാസ്‌ ഞാന്‍ ഖത്തറിലെ കാര്യമല്ല പറഞ്ഞത്,ദുബായില്‍ ഉണ്ടായിരുന്നു എട്ട് കൊല്ലം.എമിരേറ്റ്സ് ഡ്രൈവിംഗ് സ്കൂളില്‍ നിന്നും ആണ് എടുത്തത്‌ അയ്യായിരം ദര്‍ഹം ചിലവായി.ഖത്തറില്‍ ദുബായ് ലൈസന്‍സ് കാണിച്ചു ഖത്തര്‍ ലൈസന്‍സ് എടുത്തു.

    ReplyDelete
  9. ഷാജി ഭായ്...
    ഞാനും അതു (ദുബായ് ലൈസന്‍സ്) തന്നാ ഉദ്ദേശിച്ചത്.
    ഖത്തറില്‍ ഈസിയല്ലേ...? ഞാന്‍ ഇന്ത്യന്‍ ലൈസന്‍സ് കാണിച്ച് ടെസ്റ്റ് ചാന്‍സ് എടുത്തു..
    ഭാഗ്യത്തിനു ആദ്യ ടേക്കില്‍ ഓക്കെയായി..
    ഭായ് ഖത്തറില്‍ എവിടെയാ...?

    ReplyDelete
  10. സത്യം തന്നെ ജയാ..

    എന്നാലും ലൈസൻസും വണ്ടിയും ഒരു ആവശ്യം തന്നെ ചെറുവാടി

    ഇപ്പോ ലൈസൻസ് ഉണ്ട് , ഒഴാക്കൻ ജി. ആ കഥയാണുപറഞ്ഞു വരുന്നത്.

    ഷാജി ഖത്തർ - നന്ദി

    റിയാസേ - ഭാഗ്യവാൻ. ഫസ്റ്റ് ചാൻസിൽ ഒപ്പിച്ചു അല്ലേ? എനിയ്ക്ക് റ്റൂവീലർ ലൈസൻസിനു പോയപ്പോ വെറുതെ കിട്ടിയ ഇന്ത്യൻ ലൈസൻസല്ലാതെ ഓടിച്ച് പരിചയമില്ലായിരുന്നു.

    :)

    ReplyDelete
  11. അവിടെയും കൈക്കൂലി ഉണ്ടോ? ഇത് ഒരു പുതിയ അറിവാണ്.
    നന്നായി എഴുതി കാര്ന്നോരെ....:)

    ReplyDelete
  12. എന്‍റെ കമന്‍റിനു താങ്ക്യു വേണ്ട. പകരം ആ ഉദ്ദ്യോഗസ്ഥന്‍റെ നമ്പരും സ്കൂളും പറഞ്ഞു തന്നാല്‍ മതി. അവിടെ സ്കൂളില്‍ 12 ഉം 19 ഉം ടെസ്റ്റില്‍ പാസാവാത്ത കുറച്ച് ‘സ്റ്റുഡെന്‍റ്സി’നെ കണ്ടു ടെന്‍ഷനായിരിക്കുകയാ. ‘കുറച്ച്’ ടെസ്റ്റ് പൊട്ടി. ദയ തോന്നിയാല്‍ 00971502475500 എന്ന നമ്പറില്‍ ആ കൈക്കൂലിവീരനെയും സ്കൂളിനെയും ബ്രാഞ്ചിനെയും സം‍ബന്ധിച്ച് അറീക്കണേ.....

    ReplyDelete
  13. ഗള്‍ഫ് ഈ പറയുന്ന മധുര മനോജ്ഞ രാജ്യമൊന്നും അല്ലെന്നു രണ്ടു മാസം കൊണ്ടു മനസ്സിലായി. തെളിവ് സഹിതം പരാതിപ്പെട്ടാല്‍ ആ പൈസ വാങ്ങാന്‍ ശ്രമിച്ചവന്‍ അകത്താവും എന്ന് മാത്രമാണ് നാട്ടില്‍ നിന്നും ഒരു വ്യത്യാസം കാണുന്നത്.

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..