Thursday, November 11, 2010

പഴഞ്ചൊല്ലിൽ പതിരില്ല..

മറ്റ് ഏതു ഭാഷയ്ക്കും അവകാശപ്പെടാൻ കഴിയാത്തത്ര പഴഞ്ചൊല്ലുകൾ നമുക്കുണ്ട്. നമ്മെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തവ ഇവിടെ പങ്കുവയ്ക്കാം.

1. പടച്ചോനേ പൂച്ചയ്ക്കും പത്തിരി വിളമ്പിയോ?, അതും പുള്ളിപ്പാത്രത്തിൽ ! - ഒരു പ്രമുഖ ബ്ലോഗർ മറ്റൊരു പ്രശസ്ത ബ്ലോഗറുടെ കമന്റ്കിട്ടിയപ്പോൾ പ്രതികരിച്ചത്.

2. മുടിഞ്ഞ കാലത്ത് ഒടഞ്ഞ ചട്ടിയ്ക്ക് ഒമ്പതു കിഴുത്ത (കിഴുത്ത = ദ്വാരം) - സ്കൂൾ പരീക്ഷയ്ക്ക് എന്റെ സുഹൃത്തിന്റെ മകൾ എഴുതിയ ഒന്ന് (അമ്മയിൽ നിന്നും കിട്ടിയതെന്നു പറഞ്ഞു)

3. ഈരു പൊട്ടിച്ചതിന് പേനിനെ ചോദിക്കുന്നു. (ഈര് = പേൻ‌മുട്ട) - ചെറിയജോലിക്ക് വലിയ പ്രതിഫലം ആഗ്രഹിക്കുന്നവരെ പറ്റി

4. എല്ലാരുടേം വീട് മേളോട്ട് നിൽക്കുമ്പം നമ്മടെ വീടു മാത്രം കീഴോട്ട് - കുരുവിയുടെ ദുഃഖം

5.  അണ്ണാന്‍ കുഞ്ഞും തന്നാലായത്.  - മേയ്പുഷ്പം വഹ കിട്ടി ബോധിച്ചു

6. ചക്കിക്കൊത്ത ചങ്കരന്‍ - ഒഴാക്കന്‍ വഹ കിട്ടി ബോധിച്ചു. 

7. കഞ്ഞിക്കലം മറിഞ്ഞത് കണ്ടന് (കണ്ടന്‍പൂച്ച) - പ്രമുഖബ്ലോഗ് തലക്കെട്ടില്‍ കണ്ടത്.
8. ഞാവൽകാ പഴുത്തപ്പോ കാക്കയ്ക്ക് വായ്പ്പുണ്ണ് - ചിന്നവീടർ വക സംഭാവന (കാക്കമാർ ഇടിയ്ക്കരുത്)


9. മോരൊഴിച്ചുണ്ണരുത്, മൂത്രമൊഴിച്ചുണ്ണണം - വീക്കേയ്ക്ക് ഒരു കാർന്നോർ വിളമ്പിയത് (രുചി പിടിച്ചില്ലെങ്കിൽ ഈ കാർന്നോർ ഉത്തരവാദിയല്ല)


10. ഒരബദ്ധം പൊരുന്നപ്പിടക്കും പറ്റാം! (പൊരുന്നപ്പിട = അടയിരിക്കുന്ന കോഴി) - ഒഴാക്കൽ അപ്പച്ചന്റെ അടക്കോഴി മുട്ട പൊട്ടിച്ചെന്നാ തോന്നുന്നത്.


11. വയ്യാത്ത പട്ടി കയ്യാല കേറണോ? - ഇന്നു റ്റിവീന്ന് കിട്ടിയത്.


12. അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാം, മരുമോൾക്ക് പറമ്പിലും പാടില്ല. - നയൻ വഹ കിട്ടി ബോധിച്ചു.


13. അച്ചി വേലി ചാടിയാല്‍ എന്താ ഒരു കൊച്ചിനെ കിട്ടിയില്ലേ? - ഒരു ബ്ലോഗില്‍ നിന്നും


14. ചുമ്മാ ചവയ്ക്കണ മുത്തശ്ശി അവലുകിട്ടിയാൽ വിടുമോ? - കൊടിയേരി ഒരു ഇന്റർവ്യൂവിൽ.


15. (നിങ്ങളുടെ അവസരം)

Last update 15/12/2010

നല്ല കിടുക്കന്‍ രണ്ടെണ്ണം ഇങ്ങടെ കൈയ്യിലും ഇല്ലേ? ചുമ്മാ പൂശിഷ്ടാ !!
സംഭാവനകൾ കൂമ്പാരമാവുമ്പോൾ പരിപാടികൾ ഗംഭീരമാവും (വിഷ്ണുലോകം)











17 comments:

  1. നേരില്ലാത്ത അച്ചിയ്ക്ക് താറുടുക്കാൻ നേരമില്ല. - എങ്ങനെ?

    ReplyDelete
  2. ചുമ്മാ ഈ വല്യ കാര്നോരെ ഒന്ന് കാണാന്‍ ഇറങ്ങിയതാ
    ഇഷ്ട്ടപ്പെട്ടു...ആശംസകള്‍...

    ReplyDelete
  3. എന്നെക്കൊണ്ട് വീട്ടില്‍ എല്ലാവരും പറയാറ് പഴംചൊല്ലിന്റെ കലവറയാണെന്നാ.
    അവസരം വരട്ടെ അപ്പോള്‍ പറയാം.
    ഇപ്പോള്‍ അണ്ണാന്‍ കുഞ്ഞും തന്നാലായത്..

    ReplyDelete
  4. ചക്കിക്കൊത്ത ചങ്കരന്‍

    ReplyDelete
  5. വെറുതെ കിടന്ന ബ്ലോഗില്‍ കൊണ്ട് പോയി പോസ്ടിട്ടല്ലോ ന്റീശ്വരാ ..

    ReplyDelete
  6. itrayum ariyamayirunnel njan MA MAlayalam eduthenne..........

    ReplyDelete
  7. ‌@ അജ്ഞാത - അത്രേം ഉള്ളിലേക്ക് പോണോ ?

    @ എന്റെ ലോകം - വന്നൂലോ. അതുമതി

    @ മെയ്പുഷ്പം, ഒഴാക്കന്‍ - കിട്ടിബോധിച്ചു, പത്തായത്തില്‍ വച്ചിട്ടുണ്ട്

    ‍@ രമേശ് - അതൊരു പുതുമൊഴിയല്ലേ .. അടുത്ത കളക്ഷന്‍ അതാവാം

    @ അഞ്ജു - ഇങ്ങനെയൊക്കെയല്ലേ അറിവുകള്‍ നേടുക. എം‌എ മലയാളം പോട്ടെ, വെറും മലയാളം പഠിക്കാം.

    ReplyDelete
  8. അയ്യോ ഗൂഗിളില്‍ കിടന്ന ബ്ലോഗിനെ എടുത്തു ടാബിളില്‍ വെച്ചത് പോലെ ആയല്ലോ..

    ReplyDelete
  9. "ഞാവല്‍ കാ പഴുത്തപ്പോ കാക്കയ്ക്ക് വായ്‌പുണ്ണ്"

    "ബ്ലോഗാത്തവന്‍ ബ്ലോഗുമ്പോള്‍ കമെന്റുകൊണ്ട് ആറാട്ട്‌"

    പഴയതും പുതിയതും ഇരിക്കട്ടെ ഓരോന്ന്!!

    ReplyDelete
  10. കാർന്നോമ്മാര് പറഞ്ഞു തന്ന ഒരെണ്ണം ഞാൻ പറയാം...

    ‘മോരൊഴിച്ചുണ്ണരുത്..
    മൂത്രമൊഴിച്ചുണ്ണണം...!

    എങ്ങനേണ്ട്....?.

    ReplyDelete
  11. ഒരബദ്ധം പൊരുന്നപ്പിടക്കും പറ്റാം! (പൊരുന്നപ്പിട = അടയിരിക്കുന്ന കോഴി)

    ReplyDelete
  12. Ammayiyammaykku aduppilum aakaam marumakalkku parambilum paadilla.

    ReplyDelete
  13. pazhamchollonnum ormma varunnilla.
    puthiya chollum marannu pokunnu.

    ReplyDelete
  14. ആദ്യത്തേത് കലക്കി.

    ReplyDelete
  15. കൂടുതല്‍ പോരട്ടേ...

    ReplyDelete
  16. നായക്കിരിക്കാന്‍ നേരമില്ല, നായ നടന്നിട്ട് കാര്യമൊട്ടുമില്ല.
    അച്ഛന്‍ ആനപ്പുറത്തിരുന്നാല്‍ മകന് തഴമ്പ് വരുമോ?
    ആനയെപ്പെടിച്ചാല്‍ പോരെ ; ആനപ്പിണ്ടതിനെയെന്തിനു പേടിക്കണം?
    ആനപ്പുറത്ത് പോകണം, അങ്ങാടിയില്കൂടെ ആവുകയും വേണം. എന്നാല്‍ ആരും കാണുകയുമരുത്

    ഇനിയും ഒരുപാടുണ്ട്.. പല സൈസില്‍, പല രീതിയില്‍ ... പെടക്കുന്ന ജാതികള്‍... വേണമെങ്കില്‍ ഒരു അപേക്ഷ അയയ്ക്കുക..

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..