Tuesday, May 21, 2013

എവിടെ? എവിടെ? എവിടെ?.......!!

--------------------------------
ആദ്യപാപം ചെയ്തശേഷം മരത്തിന്റെ മറവിലൊളിച്ച ആദമിനെ അന്വേഷിച്ചുവന്ന യഹോവയായ ദൈവം ചോദിക്കുന്നു ''നീ എവിടെ?''
ഉല്പത്തി 3:9 
യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: 'നീ എവിടെ' എന്നു ചോദിച്ചു.
--------------------------------
അനുജനെ കൊന്ന കായീനോട് യഹോവ വീണ്ടും ചോദിക്കുന്നു "നിന്റെ അനുജനായ ഹാബേൽ എവിടെ ?"
ഉല്പത്തി 4:9 
പിന്നെ യഹോവ കയീനോടു: 'നിന്റെ അനുജനായ ഹാബെൽ എവിടെ' എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു.
--------------------------------
അബ്രഹാമിനു ദൈവീകവാഗ്ദത്തവുമായി വന്ന ദൂതർ ചോദിക്കുന്നു ''നിന്റെ ഭാര്യ സാറാ എവിടെ ?''
ഉല്പത്തി 18:9 
അവർ അവനോടു: 'നിന്റെ ഭാര്യ സാറാ എവിടെ' എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു.
--------------------------------
വിശ്വാസികളുടെ പിതാവായ അബ്രഹാമിനോടു മകൻ യിസ്‌ഹാക്ക് ചോദിക്കുന്നു ''യാഗത്തിന്നു ആട്ടിൻകുട്ടി എവിടെ?''
ഉല്പത്തി 22:7 
അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻകുട്ടി എവിടെ എന്നു അവൻ ചോദിച്ചു.
--------------------------------
ഏലീയാവിന്മേൽനിന്നു വീണ പുതപ്പുമായി യോർദ്ദാന്നരികെ എലീശ ചോദിക്കുന്നു ''യഹോവ എവിടെ ?'' 
2 രാജാക്കന്മാർ:2:14 
ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
---------------------------------
ദർശനം ലഭിച്ചെങ്കിലും ദിശ തെറ്റിയ വിദ്വാന്മാർ രക്ഷകനെ കൊട്ടാരങ്ങളിൽ അന്വേഷിക്കുന്നു ''യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?''
മത്തായി :2:2 
''യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?'' ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
-------------------------------
എല്ലായ്പ്പോഴും തന്നോടൊപ്പമുണ്ടായിരുന്നെങ്കിലും അല്പവിശ്വാസികളായിപ്പോയ ശിഷ്യരോട് യേശു ചോദിക്കുന്നു “നിങ്ങളുടെ വിശ്വാസം എവിടെ?” 
ലൂക്കോസ് 8:25 
“നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു.
-------------------------------
സൗഖ്യമായ പത്തു കുഷ്ഠരോഗികളിൽ നന്ദിപറയാൻ തന്റെയടുത്തേക്ക് മടങ്ങിവന്ന് ഒരുവനോട് നമ്മുടെ കർത്താവ് ചോദിക്കുന്നു ''ഒമ്പതുപേർ എവിടെ?''
ലൂക്കോസ് 17:17 
“പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?
-------------------------------
തന്നെ കല്ലെറിഞ്ഞു കൊല്ല്ലാൻ വന്നവർ ഒന്നൊഴിയാതെ സത്യവെളിച്ചത്തിനു മുന്നിൽ നിൽക്കാനാവാതെ ഓടിയൊളിച്ചപ്പോൾ അവളോടു കർത്താവ് ചോദിക്കുന്നു ''സ്ത്രീയേ, അവർ എവിടെ? ''
യോഹന്നാൻ 8:10 
യേശു നിവിർന്നു അവളോടു: “സ്ത്രീയേ, അവർ എവിടെ?'' നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ” എന്നു ചോദിച്ചതിന്നു
-------------------------------
മരിച്ചിട്ട് നാലുദിവസം കഴിഞ്ഞ ലാസറിനെ പറ്റി സഹോദരിമാരോട് കർത്താവ് ചോദിക്കുന്നു ''അവനെ വെച്ചതു എവിടെ?''
യോഹന്നാൻ 11:34 
''അവനെ വെച്ചതു എവിടെ?'' എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു.
-------------------------------
ലോകത്തിന്റെ പ്രഭുവിന്മേൽ വിജയം വരിച്ച കർത്താവ് പരിശുദ്ധാത്മ നിറവിലായ അപ്പോസ്തോലനായ പൗലോസിലൂടെ ചോദിക്കുന്നു
1 കോരി. 15:55 
''ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?''
-------------------------------
ഇന്നും നമ്മുടെ കൂട്ടായ്മ ആഗ്രഹിക്കുന്ന ദൈവം നമ്മോടു ചോദിക്കുന്നു: ''നീ എവിടെ?'' ''നിന്റെ വിശ്വാസം എവിടെ? '' ''നിന്റെ സഹോദരൻ എവിടെ?'' ''നിന്റെ ഭാര്യ എവിടെ?'' ''അനുഗ്രഹം കിട്ടിയ മറ്റുള്ളവർ എവിടെ?'' 

അവനെ കണ്ടെത്താനാവാത്തവർ..... അവരും ചോദിക്കുന്നു ''ദൈവം എവിടെ ?"