ഒന്നു പറയാതെ വയ്യ. ഈ ചിത്രകാരന്റെപോലെ നിഷ്കളങ്കമായ ഒരു ശൈശവ മുഖം ഞാൻ വേറേ കണ്ടിട്ടില്ല. ഫോട്ടോ നോക്കി വരയ്ക്കണ കണ്ടാ.. ന്റെ പൈതങ്ങളാ .. :)
Friday, July 22, 2011
Thursday, July 21, 2011
Monday, July 18, 2011
കാന്താ.. ഞാനും പോയീ.. കൊച്ചീൽ മീറ്റു കൂടാൻ..
അവധീം മീറ്റും ഒന്നിച്ചു വന്നതുകൊണ്ട് ഇപ്രാവശ്യം മീറ്റുകൂടാനൊത്തു. പൂട്ടുകുറ്റി ക്യാമറയുമായി നടന്ന പുലികൾക്കിടയിൽ എന്റെ കുഞ്ഞിക്യാമറ കണ്ട രസ നിമിഷങ്ങൾ പങ്കുവയ്ക്കുന്നു. ഇഷ്ടമായാൽ പറയണേ... ഇത്തിരി സാവകാശമെടുത്ത് വീഡിയോയും ഇടാം.
പോട്ടത്തില് ക്ലിക്കിയാല് വളര്ന്നോളും..
കമന്റില്ലെങ്കിൽ വീഡിയോ ഇല്ല.. :)
പോട്ടത്തില് ക്ലിക്കിയാല് വളര്ന്നോളും..
തെണ്ടിത്തരമില്ലാത്ത ചാണ്ടിച്ചൻ
ഇത്തവണ വരയനുടുപ്പു മാറ്റി ഒരു ചെക്കൊപ്പിച്ചു (സജീവേട്ടന്)
എലി പുന്നെല്ലു കണ്ടപോലുള്ള പ്രസിദ്ധമായ കായംകുളം ചിരി (സെന്തില്, അരുണ് കായംകുളം, കുഞ്ഞു തലകള്-വണ്ടിപ്രാന്തന്, ദിമിത്രോവ്)
ഞാനൊരു പാട്ടുപാടാം (ദിമിത്രോവ്)
ഇടാനേ പിണ്ടം ഇവിടെ പിണ്ടമിടാനേ.. (ഇടത് -പാമ്പള്ളി, പൊന്മളക്കാരന്. വലത്-ഷെരീഫിക്ക, പ്രവീണ്)
തലേൽ ആപ്പിളുവീണ കക്ഷി ഞാനല്ല.. (ശ്രീ. രഘുനാഥന് കെ വി)
തോക്കെടുക്കണോ? ദിവിടുണ്ട് (രഘുനാഥന് - പട്ടാളം)
മെൻ ഇൻ ബ്ലാക്ക് (പകല്കിനാവന്, ചാണ്ടിച്ചന്)
കുസുമവദനമോഹസുന്ദരാ.. സുന്ദരാ..(കുസുമം)
മഞ്ഞ് തുള്ളണോ? (മഞ്ഞുതുള്ളി)
മത്താപ്പ് വയറെളക്കിയപ്പോൾ
ഉത്സാഹക്കമ്മിറ്റി (മനൊരാജ്, കമ്പര്, ഡോ.ജയന്)
വീണ്ടും മത്താപ്പ്
എവിടെ ലൈഫ്ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട് എന്നപോലെ (സോണിയ, കുമാരന്)
ഓസിനോ ബുക്കോ നോ നോ.. (പ്രവീണ് വട്ടപ്പറമ്പന്))
കാക്കൂ കണ്ടേ..(നന്ദന്, ഇന്ദ്രസേന)
കാർന്നോർസ് കോർണർ (ഷെരീഫിക്ക, ശ്രീ. കുമാരന്)
ഒരാൾ കൂടി പടമായി (മുനീര്)
ക്യാമറാമാനില്ലാതെ !! (പെന്മളക്കാരനും അഞ്ചു നായന്മാരും)
നല്ല പോളിങ്ങ്
ബുൾഗാൻ താടി ദേ ഇതുപോലിരിക്കണം (മഹേഷ് വിജയന്, യൂസഫ്പ)
പോളിങ്ങ് ശതമാനം ഉയർന്നു
വിശാലന്റെ പുതിയ പോസ്റ്റ് വന്നോ? (നന്ദന്, ഷാജി, സജീവേട്ടന്)
അധികം ശ്രീകണ്ഠൻ നായർ കളിക്കല്ലേ കൊച്ചനേ..
ലേശം വൈകി.. (അഞ്ചല്ക്കാരന്)
ഉത്തരം പറഞ്ഞാൽ സുവനീർ ഒന്നു ഫ്രീ.. (സാബു കൊട്ടോട്ടി)
മാധ്യമ സിന്റിക്കേറ്റ്
ഹല ഹലോ ഹല ഹല (കുമാരസംഭവം)
പച്ചയും കത്തിയും (മനോരാജ്, അരുണ്)
അതും പിന്നെ ഇതും.. ശോ മനസിലായില്ലേ..?
എന്തരോ എന്തോ?
മിസ്റ്റർ പെരേര നടുവിൽ (യൂസഫ്പ, ഷാജി, സെന്തില്)
മീറ്റ് കഴിഞ്ഞ് നിന്നെ കാണ്ടോളാം .. അനോണിപ്പെണ്ണേ.. പുഞ്ചിരിയില് നഞ്ചു കലക്കിയ വഞ്ചകീ (നന്ദന്, ജോ)
ശോ നാളത്തേക്കുള്ള റൈംസ് പഠിച്ചില്ല.(ഗാന്ധിയല്ലാത്ത സോണിയ, ജിക്കു, മത്താപ്പ്)
വര തലേവര.
കോൾഗേറ്റ് സ്മൈൽ (സംഷി, കുമാരന്, മഞ്ഞുതുള്ളി, മത്താപ്പ്)
ഞങ്ങളുമുണ്ടായിരുന്നു (അഞ്ചല്ക്കാരന്, നോം, കമ്പര്, ശ്രീ. കുമാരന്)
പ്രേക്ഷകരുടെ അഭ്യര്ത്ഥന മാനിച്ച് കഴിവതും പേരുകള് ചേര്ത്തിട്ടുണ്ട്. തെറ്റിപ്പോയിട്ടുണ്ടെങ്കില് ചൂണ്ടിക്കാട്ടാം)കമന്റില്ലെങ്കിൽ വീഡിയോ ഇല്ല.. :)
Saturday, June 11, 2011
വരയ്ക്കാൻ എന്തെളുപ്പം ..!
നാടോടിക്കാറ്റ് ശങ്കരാടി സ്റ്റൈലിൽ പറഞ്ഞാൽ (‘ഒരിത്തിരി പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു,... പാല് ശറപറാന്ന് വരില്ലേ’ സ്റ്റൈൽ) ഒരു ഇത്തിരി കറുത്ത ചായം, ഇത്തിരി പേപ്പറ്, പിന്നൊരു ബ്രഷും കത്തീം.. പടങ്ങളങ്ങനെ ശറപറാന്ന് വരച്ച് തുടങ്ങിക്കൊള്ളൂ.. (ദക്ഷിണ വയ്ക്കാൻ മറക്കരുത്..)
Credit goes to Original uploader
Credit goes to Original uploader
Thursday, May 5, 2011
Saturday, April 30, 2011
പള്ളിക്കഥകള് .. !
ഹേയ് ഇതിനു രാജാക്കന്മാരുമായോ കൊട്ടാരവുമായോ വില്യം രാജകുമാരന്റെ കല്യാണവുമായോ നൂല്ബന്ധം പോലുമില്ല.
ഇതു ശരിക്കും പള്ളിയുമായി ബന്ധപ്പെട്ട ചില നുറുങ്ങുകള് മാത്രം. പള്ളീച്ചാല് ഞങ്ങ ക്രിസ്ത്യാനികളടെ പള്ളി. എന്നെക്കാള് നല്ലതുപോലെ ഇതു പറയാനറിയാവുന്നവര് പലരുമുണ്ട്. ആരും പറയാത്തതുകൊണ്ട് ഞാന് തുടക്കമിടാം. ബാക്കി പലരും പൂരിപ്പിച്ചു തരും എന്നു വിശ്വസിക്കുന്നു.
1. തിരുവരവ്.
പണ്ട് റോഡും വാഹന സൌകര്യങ്ങളും കുറവായിരുന്ന കാലം. തിരുമേനി(ബിഷപ്പ്) പല ഇടവകകളിലും ആണ്ടിലൊരിക്കലേ സന്ദര്ശിക്കൂ. അപ്പോ കുഞ്ഞാടുകള് അത് ഒരു ഉത്സവമാക്കും. മിക്കവാറും കുന്നിന് പുറങ്ങളിലുള്ള പള്ളിയുടെ അടുത്തുവരെയൊന്നും നല്ല റോഡുകള് ഉണ്ടാവില്ല. മെയിന് റോഡില് വാഹനത്തില് നിന്നും പള്ളിവരെ അലങ്കരിച്ച വിതാനത്തിന്റെ കീഴില് റാസയായി ബാന്ഡ് മേളത്തോടും നല്ല മുഴക്കമുള്ള പാട്ടോടും കൂടെ ആനയിച്ചു കൊണ്ടുവരവാണ് പതിവ്. അങ്ങനെയുള്ള ഒരു തിരുമേനി സന്ദര്ശനമാണ് രംഗം.
തിരുമേനി കാറില് നിന്നും ഇറങ്ങുന്നു. ബാന്ഡുകാര് പാട്ടിന്റെ ആദ്യവരിയ്ക്കായി കാത്തിരിക്കുന്നു.
അതാ വരുന്നു പ്രധാന കൈക്കാരന്റെ മുഴങ്ങുന്ന സ്വരം ‘വരുന്നു നാശമയ്യോ സോദോമിന്മേല് വരുന്നു നാശമയ്യോ...’
പെട്ടെന്ന് രണ്ടാം കൈക്കാരന് പ്രധാന കൈക്കാരന്റെ വായ് പൊത്തിക്കൊണ്ട് ‘ഛെ തിരുമേനി വരുമ്പോ പാടാന് പറ്റിയ പാട്ടാണോ ഇത്?’
ഒന്നാം കൈക്കാരന് ‘എന്നാ വേറേ പാടാം’
ഒരു നിമിഷം സ്ഥലജലവിഭ്രാന്തിയിലായിപ്പോയ തിരുമേനിയും ഇടവകജനങ്ങളും സാധാരണനിലയിലായി ചെവിയോര്ത്തു.
ഒന്നാം കൈക്കാരന് വീണ്ടും മുഴങ്ങി ‘നില്ക്ക നില്ക്ക പാപിയെ! നോക്കുക നിന് പാതയെ! വെയ്ക്കവേണ്ട പാദം ഇനി! തക്കവഴി കാണും മുമ്പേ...’
തിരുമേനിയുടെയുള്ളില് പൊട്ടിയത് എന്തായാലും ലഡുവല്ല. എബ്രായഭാഷ സംസാരിക്കണോ എന്ന സന്ദേഹവുമായി നിന്ന തിരുമേനിയെ അവിടെയും ബാക്കിഭാഗം നിങ്ങളുടെ മനോധര്മ്മത്തിനും വിട്ട് ഞാന് വിടവാങ്ങുന്നു.
*************************************************************
ഒരുവന് ക്രിസ്തുവിലായാല് അവന് പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി എന്നാണ് സത്യവേദപുസ്തകം പഠിപ്പിച്ചത്. എന്നാല് പലപ്പോഴും ഇങ്ങനെ ഒരു പുതിയ സൃഷ്ടി ഉണ്ടായിക്കാണുന്നില്ല എന്നതാണ് സത്യം. അതിന്റെ ഉദാഹരണമാണ് ഈ കഥ.
2. ചെങ്കല്ചൂളയില് നിന്നും ഒരു പാസ്റ്റര്.
ഗുണ്ടാരാജിന്റെ തലവനായിരുന്നു പാസ്റ്ററായി മാറിയ ഇദ്ദ്യേം. ദുഃഖവെള്ളിയാഴ്ച പ്രസംഗത്തോടെ തന്റെ വീണ്ടുംജനിച്ച ജീവിതം ആരംഭിക്കുന്നു.
അദ്ദേഹത്തിന്റെ പ്രസംഗം ‘ശിഷ്യന്മാരെന്ന കൊറേ ഓക്കന്മാര് നോക്കി നില്ക്കേയാണ് നമ്മുടെ കര്ത്താവിനെ കൊറേ *&%&*&*&%^മോന്മാരായ പുരോഹിതന്മാരും പടയാളികളും കൂടെ ചേര്ന്ന് പിടിച്ച് പീലാത്തീസിന്റെ മറ്റേടത്ത് കൊണ്ടുപോയത്. %%&%മോന് പീലാത്തോസും അവന്റെ കൊറേ റോമന് പടയാളികളികളും കൂടി ചേര്ന്ന് നമ്മടെ കര്ത്താവിനെ പിടിച്ച് കുരിശില് തറച്ചുകൊന്ന് അവിടുന്നും എറക്കി ഒരു കല്ലറേല് ഇട്ടടച്ച് കല്ലും ഉരുട്ടിവച്ചിട്ട് എന്തു സംഭവിച്ചു. മൂന്നാം ദിവസം നമ്മടെ കര്ത്താവ് വെറും .....(രോമം) പോലെ ഉയര്ത്തെഴുന്നേറ്റ് കല്ലറേം പൊട്ടിച്ച് എറങ്ങിവന്നു. നമ്മടെ കര്ത്താവാരാ മോന്.. തള്ളേ പുലിയല്ലേ പുലി...’ പുതു കുഞ്ഞാടുകളുടെ കൈയ്യടിക്കിടെ എന്നാ ഞാന് അങ്ങട്....

3. ചിലവര്ഷങ്ങള്ക്കു മുന്പ് ഞങ്ങളുടെ പള്ളിയില് ഗുഡ്ഫ്രൈഡേ സര്വീസില് സംഭവിച്ച ഒരു രസം കൂടി പറഞ്ഞ് നിര്ത്താം.
ഇവിടെയും തിരുമേനിയാണ് മുഖ്യ അതിഥി. സര്വീസ് തുടങ്ങിയപ്പോഴേ മൈക്ക് പൊട്ടലും ചീറ്റലും തുടങ്ങി. കാതടപ്പിക്കുന്ന മൂളക്കവും ഇടിവെട്ടു ശബ്ദങ്ങളുമല്ലാതെ പള്ളി സര്വീസ് ഒന്നും കേള്ക്കാനാവുന്നില്ല. കൈക്കാരന്മാര് രണ്ടുപേരും അമ്പ്ലിഫയറിലും മൈക്രോഫോണിലും കേബിളിലുമൊക്കെയായി പണിയോടു പണി.
കുരിശില് കിടന്ന് ക്രിസ്തു പറഞ്ഞ ഏഴു മൊഴികളാണ് ഗുഡ്ഫ്രൈഡേ സര്വീസിന്റെ കാതല്. പകുതി കേട്ടൂം കേള്ക്കാതെയും മൂളക്കവും ഇടിവെട്ടുമൊക്കെയായി ആദ്യആരാധനയും പാഠം വായനയും പാട്ടും കടന്നുപോയി. ഒന്നാം മൊഴി വ്യാഖ്യാനിക്കാന് തിരുമേനി പ്രസംഗപീഠത്തിലെത്തി. പഴയകേബിള് മാറ്റി പുതിയതിട്ട് ശബ്ദപ്രശ്നം പരിഹരിച്ച് ആമ്പ്ലിഫയര് ശബ്ദം കൂട്ടിയിട്ട് മൈക്ക് തിരുമേനിയുടെ ചുണ്ടിനുനേരേ ക്രമീകരിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിച്ചുനിന്ന കൈക്കാരേ നോക്കിക്കൊണ്ട് തിരുമേനി ഒന്നാം മൊഴി ഉറക്കെ വായിച്ചത് പള്ളിമുഴുവന് വ്യക്തമായി കേട്ടു
‘പിതാവേ ഇവര് ചെയ്യുന്നത് ഇന്നതെന്നറിയായ്കയാല് ഇവരോട് ക്ഷമിക്കേണമേ !’

Sunday, March 13, 2011
ടെൻഷൻ ടെൻഷൻ ... !
രണ്ടു മിനിറ്റു കൊണ്ട് ടെൻഷൻ മാറ്റിത്തരാം. ഞാൻ ഗാരന്റി..
ടെൻഷൻ മാറിയില്ലേ. ഇനി പോയി ജോലിയെടുത്തോളൂ.. ഇടയ്ക്ക് ടെൻഷനടിയ്ക്കുമ്പോ വീണ്ടും വരണം.
(ക്രെഡിറ്റ് ഗോസ് റ്റു ഒറിജിനൽ അപ്ലോഡർ)

Subscribe to:
Posts (Atom)