Sunday, March 13, 2011

ടെൻഷൻ ടെൻഷൻ ... !

രണ്ടു മിനിറ്റു കൊണ്ട് ടെൻഷൻ മാറ്റിത്തരാം. ഞാൻ ഗാരന്റി..ടെൻഷൻ മാറിയില്ലേ. ഇനി പോയി ജോലിയെടുത്തോളൂ.. ഇടയ്ക്ക് ടെൻഷനടിയ്ക്കുമ്പോ വീണ്ടും വരണം.

(ക്രെഡിറ്റ് ഗോസ് റ്റു ഒറിജിനൽ അപ്ലോഡർ)

27 comments:

 1. ആ കുഞ്ഞു വാവേട ചിരി കണ്ടിട്ട് ടെന്‍ഷന്‍ കൂടി ..ശ്വാസം വിടതെയല്ലേ കള്ളന്റെ ചിരി ..വല്ലതും പറ്റിയാലോ .......കൊള്ളാം

  ReplyDelete
 2. ഒരു പേപ്പര്‍ കീറുന്നതനനുസരിച്ച് ചിരിക്കുന്ന ഒരു കൊച്ചിനെ നേരത്തെ ഫെയ്സ്ബുക്കില്‍ കണ്ടിരുന്നു.
  ചിരിക്കാതെ രക്ഷ്യല്ല, ടെന്‍ഷന്‍ എവിടെ?

  ReplyDelete
 3. ടെന്‍ഷന്‍ പോയീട്ടോ കാര്‍ന്നോരേ

  ReplyDelete
 4. വാവകള്‍ക്ക് ചിരിക്കാന്‍ പ്രത്യേകിച്ച്
  കാരണം ഒന്നും വേണ്ടന്നു ചില യു ട്യൂബ്
  വീഡിയോസ് കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ട്.
  നമുക്കും അതിനു പറ്റിയിരുന്നെങ്കില്‍......
  കൊള്ളാം, പിന്നെ ആളുകള്‍ ചെമ്പരത്തി
  പൂവ് ചെവിയില്‍ വച്ച് തരും ... അതിലും
  ഭേദം ഈ ടെന്‍ഷന്‍ തന്നെ!

  ReplyDelete
 5. ഫോളോവേഴ്സിനെ ഇപ്പോളാണ് ശ്രദ്ധിച്ചതു,
  ആദ്യ 50 അംഗത്വത്തിനു സമ്മാനവും കൂടി
  ആവാമായിരുന്നു! (50 - ഞാനാണേയ്)

  ReplyDelete
 6. കാര്‍ന്നോരെ,അപ്പം കുഞ്ഞ് വാവയുടെ ചിരിയും കണ്ടിരിക്കുകയാ..വെക്കേഷന്‍ വരുന്നു നാട്ടില്‍ പോകുന്നില്ലേ? ചിരിച്ചു ട്ടോ...വീഡിയോ കണ്ട്..:)

  ReplyDelete
 7. ചിരിക്കേണ്ട പ്രായത്തില്‍ ചിരിക്കട്ടെ അല്ലെ?

  ReplyDelete
 8. ചുറ്റും നോക്കിയാല്‍ ടെന്‍ഷനുള്ള വകയല്ലാതെ വേറൊന്നും കാണാനില്ല. എല്ലാ ടെന്‍ഷനുമകറ്റാന്‍ ദൈവം തന്ന ദാനമല്ലേ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരി കാണാനുള്ള അവസരം. ദിവസവും ബ്ലോഗില്‍ എത്ര പോസ്റ്റുകള്‍ ഇറങ്ങുന്നു. പലതും നീളക്കൂടുതല്‍ കാരണം ഓടിച്ചു വായിച്ചു വിടാനേ പറ്റുന്നുള്ളു. അപ്പോ 2 മിനിറ്റിനുള്ളില്‍ ഒരു റിലാക്സേഷന്‍ തരുന്ന സാധനം കിട്ടിയാല്‍ ഷെയര്‍ ചെയ്യണ്ടേ? ഈ പോസ്റ്റ് എന്റെ 50ആം ഫൊളൊവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. [സമാധാനമായല്ലോ ലിപീ... അബുദാബി വഴി നേരിട്ട് വന്നാല്‍ നാരങ്ങമുട്ടായി സമ്മാനം തരാം :)] രമേശ്, പട്ടേപ്പാടം,അജിത്, നികു, ലിപി,മെയ്പുഷ്പം, ജാസ്മിക്കുട്ടി, ഹാഷിക്ക്, പിന്നെ ഇനി ഈ ചിരി കാണാന്‍ എത്തുന്നവര്‍ക്കും നന്ദി. ടെന്‍ഷനുള്ളപ്പോ എല്ലാം ഇങ്ങോട്ടുപോരൂ. [ജൂണ്‍ 30 ന്റെ ഫ്ലൈറ്റ് ടിക്കറ്റും വാങ്ങി പോക്കറ്റിലിട്ട് കൌണ്ട് ഡൌണ്‍ തുടങ്ങി ജാസ്മിക്കുട്ടീ.. :)]

  ReplyDelete
 9. പറയാന്‍ മറന്നു...ഒരു ലെന്‍സ് വാങ്ങിത്തരാമെന്നു വാക്കും പറഞ്ഞു പോയ പോക്കാ...പിന്നെ ആ വഴി കണ്ടില്ല..കാര്‍ന്നോരാണത്രെ കാര്‍ന്നോര്‍!!! ഹും...(ജാസ്മിക്കുട്ടീന്റെ പപ്പാ ലെന്സുവാങ്ങിച്ചു തന്നു.ഇനിയങ്ങോട്ട് പോന്നോളൂ...)

  ReplyDelete
 10. ഇതുപോലൊരു വാവയെ കിട്ടിയാല്‍ ബ്ലോഗ് എഴുത്ത് ഞാന്‍ നിര്‍ത്തും... അവന്‍ തന്നെ പോരെ സമയം പോയികിട്ടാന്‍... സത്യം പറഞ്ഞാല്‍ എന്തോ ഒരു സങ്കടം.. വീട്ടിലെ മക്കളെയെല്ലാം വല്ലാതെ മിസ് ചെയ്യുന്നു...

  ReplyDelete
 11. അയ്യോ ജാസ്മിക്കുട്ടീ ഞാന്‍ ഇവിടെ ലെന്‍സിന്റെ വെലയൊക്കെ തിരക്കി ലോണിന് അപേക്ഷിച്ചിട്ടുണ്ട്. അതു കിട്ടാന്‍ താമസിച്ചതുകൊണ്ടല്ലേ പപ്പായോട് ഒരെണ്ണം വാങ്ങി കൊടുത്തേക്കാന്‍ പറഞ്ഞത്.. ഇനി ആ കണക്ക് ഞാനും പപ്പയും കൂടെ തീര്‍ത്തോളാം.. ലെന്‍സ് ഇതു വരെ ഫിറ്റ് ചെയ്തില്ലേ? ഫോട്ടോയൊന്നും കണ്ടില്ല. !

  ReplyDelete
 12. ടെൻഷൻ പോയി
  പക്ഷെ,………..
  ദാ… പിന്നെയും ടെൻഷൻ
  ഏയ് , അങ്ങനെയൊന്നുമില്ല.
  ഞാൻ ആ കുഞ്ഞ് പൈതലിനെ പോൽ

  ReplyDelete
 13. ബഹ്‌റൈന്‍ ആയതുകൊണ്ട് എപ്പോഴും ടെന്‍ഷന്‍ തന്നെ

  ReplyDelete
 14. ഈ ടെൻഷനൊന്നും തൽക്കാലം പോകുമെന്നു തോന്നുന്നില്ല....
  പ്രവാസിയാണൊ.. ടെൻഷനില്ലാതെ കഴിയില്ല...!
  അതും ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു...!

  ഈ ചിരി മോബൈലിൽ ഒരു റിംഗ് ടോണായി കിടക്കുന്നുണ്ട്...
  ആശംസകൾ....

  ReplyDelete
 15. കാര്‍ന്നോരെ ഒന്നു ശ്വാസം വിടാന്‍ സമയം കൊടുക്കൂ......പാവം പിഞ്ചു പൈതല്‍ അങ്ങിനെ ചിരിച്ചാല്‍ വല്ലതും പറ്റിയാലോ

  ReplyDelete
 16. നല്ല കുഞ്ഞു വാവ

  ReplyDelete
 17. പാവം കുട്ടി..
  പിന്നെ താങ്ക്യൂ മറക്കരുത്..
  പിന്തുടര്‍ച്ചക്കാരനുമായിട്ടുണ്ട്..

  ReplyDelete
 18. ഇതെന്തൂട്ടാ കൊച്ചിനെയിട്ട് കളിക്ക്വാ

  ReplyDelete
 19. ippozhathe tension mari, ini veendum varam ketto......

  ReplyDelete
 20. അധികമായാല്‍ ചിരിയും അപകടം ആണ്..)))

  ReplyDelete
 21. കാര്‍ന്നോരേ കലക്കി
  ഞാനാദ്യാമായ ഈ ബ്ലോഗില്‍ എന്നു തോനുന്നു
  ന്റെ ബ്ലോഗ് ഇവിടെ :: http://chemmaran.blogspot.com/
  നോക്കൂല്ലോ ല്ലെ?
  എനിക്കറിയാം നോക്കൂന്ന്, കാണാം!

  എല്ലാ ഭാവുകങ്ങളും!

  ReplyDelete
 22. സംഗതി ഇഷ്ടായി..ആ തക്കുടൂന്റെ കൂടെ ഞാനും ചിരിച്ചു.

  ReplyDelete
 23. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..