Saturday, April 30, 2011

പള്ളിക്കഥകള്‍ .. !

ഹേയ് ഇതിനു രാജാക്കന്മാരുമായോ കൊട്ടാരവുമായോ വില്യം രാജകുമാരന്റെ കല്യാണവുമായോ നൂല്‍ബന്ധം പോലുമില്ല.
ഇതു ശരിക്കും പള്ളിയുമായി ബന്ധപ്പെട്ട ചില നുറുങ്ങുകള്‍ മാത്രം. പള്ളീച്ചാല്‍ ഞങ്ങ ക്രിസ്ത്യാനികളടെ പള്ളി. എന്നെക്കാള്‍ നല്ലതുപോലെ ഇതു പറയാനറിയാവുന്നവര്‍ പലരുമുണ്ട്. ആരും പറയാത്തതുകൊണ്ട് ഞാന്‍ തുടക്കമിടാം. ബാക്കി പലരും പൂരിപ്പിച്ചു തരും എന്നു വിശ്വസിക്കുന്നു.

1. തിരുവരവ്.
പണ്ട് റോഡും വാഹന സൌകര്യങ്ങളും കുറവായിരുന്ന കാലം. തിരുമേനി(ബിഷപ്പ്) പല ഇടവകകളിലും ആണ്ടിലൊരിക്കലേ സന്ദര്‍ശിക്കൂ. അപ്പോ കുഞ്ഞാടുകള്‍ അത് ഒരു ഉത്സവമാക്കും. മിക്കവാറും കുന്നിന്‍ പുറങ്ങളിലുള്ള പള്ളിയുടെ അടുത്തുവരെയൊന്നും നല്ല റോഡുകള്‍ ഉണ്ടാവില്ല. മെയിന്‍ റോഡില്‍ വാഹനത്തില്‍ നിന്നും പള്ളിവരെ അലങ്കരിച്ച വിതാനത്തിന്റെ കീഴില്‍ റാസയായി ബാന്‍‌ഡ് മേളത്തോടും നല്ല മുഴക്കമുള്ള പാട്ടോടും കൂടെ ആനയിച്ചു കൊണ്ടുവരവാണ് പതിവ്. അങ്ങനെയുള്ള ഒരു തിരുമേനി സന്ദര്‍ശനമാണ് രംഗം.
തിരുമേനി കാറില്‍ നിന്നും ഇറങ്ങുന്നു. ബാന്‍‌ഡുകാര്‍ പാട്ടിന്റെ ആദ്യവരിയ്ക്കായി കാത്തിരിക്കുന്നു.
അതാ വരുന്നു പ്രധാന കൈക്കാരന്റെ മുഴങ്ങുന്ന സ്വരം ‘വരുന്നു നാശമയ്യോ സോദോമിന്മേല്‍ വരുന്നു നാശമയ്യോ...’
പെട്ടെന്ന് രണ്ടാം കൈക്കാരന്‍ പ്രധാന കൈക്കാരന്റെ വായ് പൊത്തിക്കൊണ്ട് ‘ഛെ തിരുമേനി വരുമ്പോ പാടാന്‍ പറ്റിയ പാട്ടാണോ ഇത്?’
ഒന്നാം കൈക്കാരന്‍ ‘എന്നാ വേറേ പാടാം’
ഒരു നിമിഷം സ്ഥലജലവിഭ്രാന്തിയിലായിപ്പോയ തിരുമേനിയും ഇടവകജനങ്ങളും സാധാരണനിലയിലായി ചെവിയോര്‍ത്തു.
ഒന്നാം കൈക്കാരന്‍ വീണ്ടും മുഴങ്ങി ‘നില്‍ക്ക നില്‍ക്ക പാപിയെ! നോക്കുക നിന്‍ പാതയെ! വെയ്ക്കവേണ്ട പാദം ഇനി! തക്കവഴി കാണും മുമ്പേ...’
തിരുമേനിയുടെയുള്ളില്‍ പൊട്ടിയത് എന്തായാലും ലഡുവല്ല. എബ്രായഭാഷ സംസാരിക്കണോ എന്ന സന്ദേഹവുമായി നിന്ന തിരുമേനിയെ അവിടെയും ബാക്കിഭാഗം നിങ്ങളുടെ മനോധര്‍മ്മത്തിനും വിട്ട് ഞാന്‍ വിടവാങ്ങുന്നു.
*************************************************************

ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി എന്നാണ് സത്യവേദപുസ്തകം പഠിപ്പിച്ചത്. എന്നാല്‍ പലപ്പോഴും ഇങ്ങനെ ഒരു പുതിയ സൃഷ്ടി ഉണ്ടായിക്കാണുന്നില്ല എന്നതാണ് സത്യം. അതിന്റെ ഉദാഹരണമാണ് ഈ കഥ.

2. ചെങ്കല്‍ചൂളയില്‍ നിന്നും ഒരു പാസ്റ്റര്‍.
ഗുണ്ടാരാജിന്റെ തലവനായിരുന്നു പാസ്റ്ററായി മാറിയ ഇദ്ദ്യേം. ദുഃഖവെള്ളിയാഴ്ച പ്രസംഗത്തോടെ തന്റെ വീണ്ടുംജനിച്ച ജീവിതം ആരംഭിക്കുന്നു.

അദ്ദേഹത്തിന്റെ പ്രസംഗം ‘ശിഷ്യന്മാരെന്ന കൊറേ ഓക്കന്മാര്‍ നോക്കി നില്‍ക്കേയാണ് നമ്മുടെ കര്‍ത്താവിനെ കൊറേ *&%&*&*&%^മോന്മാരായ പുരോഹിതന്മാരും പടയാളികളും കൂടെ ചേര്‍ന്ന് പിടിച്ച് പീലാത്തീസിന്റെ മറ്റേടത്ത് കൊണ്ടുപോയത്. %%&%മോന്‍ പീലാത്തോസും അവന്റെ കൊറേ റോമന്‍ പടയാളികളികളും കൂടി ചേര്‍ന്ന് നമ്മടെ കര്‍ത്താവിനെ പിടിച്ച് കുരിശില്‍ തറച്ചുകൊന്ന് അവിടുന്നും എറക്കി ഒരു കല്ലറേല്‍ ഇട്ടടച്ച് കല്ലും ഉരുട്ടിവച്ചിട്ട് എന്തു സംഭവിച്ചു. മൂന്നാം ദിവസം നമ്മടെ കര്‍ത്താവ് വെറും .....(രോമം) പോലെ ഉയര്‍ത്തെഴുന്നേറ്റ് കല്ലറേം പൊട്ടിച്ച് എറങ്ങിവന്നു. നമ്മടെ കര്‍ത്താവാരാ മോന്‍.. തള്ളേ പുലിയല്ലേ പുലി...’ പുതു കുഞ്ഞാടുകളുടെ കൈയ്യടിക്കിടെ എന്നാ ഞാന്‍ അങ്ങട്....
*************************************************************

3. ചിലവര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പള്ളിയില്‍ ഗുഡ്ഫ്രൈഡേ സര്‍വീസില്‍ സംഭവിച്ച ഒരു രസം കൂടി പറഞ്ഞ് നിര്‍ത്താം.

ഇവിടെയും തിരുമേനിയാണ് മുഖ്യ അതിഥി. സര്‍വീസ് തുടങ്ങിയപ്പോഴേ മൈക്ക് പൊട്ടലും ചീറ്റലും തുടങ്ങി. കാതടപ്പിക്കുന്ന മൂളക്കവും ഇടിവെട്ടു ശബ്ദങ്ങളുമല്ലാതെ പള്ളി സര്‍വീസ് ഒന്നും കേള്‍ക്കാനാവുന്നില്ല. കൈക്കാരന്മാര്‍ രണ്ടുപേരും അമ്പ്ലിഫയറിലും മൈക്രോഫോണിലും കേബിളിലുമൊക്കെയായി പണിയോടു പണി.

കുരിശില്‍ കിടന്ന് ക്രിസ്തു പറഞ്ഞ ഏഴു മൊഴികളാണ് ഗുഡ്ഫ്രൈഡേ സര്‍വീസിന്റെ കാതല്‍. പകുതി കേട്ടൂം കേള്‍ക്കാതെയും മൂളക്കവും ഇടിവെട്ടുമൊക്കെയായി ആദ്യആരാധനയും പാഠം വായനയും പാട്ടും കടന്നുപോയി. ഒന്നാം മൊഴി വ്യാഖ്യാനിക്കാന്‍ തിരുമേനി പ്രസംഗപീഠത്തിലെത്തി. പഴയകേബിള്‍ മാറ്റി പുതിയതിട്ട് ശബ്ദപ്രശ്നം പരിഹരിച്ച് ആമ്പ്ലിഫയര്‍ ശബ്ദം കൂട്ടിയിട്ട് മൈക്ക് തിരുമേനിയുടെ ചുണ്ടിനുനേരേ ക്രമീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുനിന്ന കൈക്കാരേ നോക്കിക്കൊണ്ട് തിരുമേനി ഒന്നാം മൊഴി ഉറക്കെ വായിച്ചത് പള്ളിമുഴുവന്‍ വ്യക്തമായി കേട്ടു

‘പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ !’

*************************************************************

27 comments:

 1. ‘പിതാവേ ഇവര്‍ ചെയ്യുന്നത് ഇന്നതെന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ !’
  :)

  ReplyDelete
 2. പിന്നേ...അങ്ങു പള്ളീല്‍ പോയി പറഞ്ഞാ മതി കേട്ടോ കാര്‍ന്നോരേ!!!

  ReplyDelete
 3. ഉയിര്‍പ്പ് കഴിഞ്ഞപ്പോള്‍ ആണോ കാര്‍ന്നോരുടെ സുവിശേഷം ?

  ReplyDelete
 4. ഈ പള്ളിപ്പോസ്റ്റ് കല കലക്കന്‍..
  പ്രത്യേകിച്ച് ആ ഗുണ്ടാരാജിന്റെ..

  ReplyDelete
 5. പള്ളി നർമം...പള്ള്യകത്ത് ഈച്ച കേറിയപോലെയായി....

  ReplyDelete
 6. പള്ളിക്കഥകള്‍ അസ്സലായി,
  കാര്‍ന്നൊരു ഇപ്പോഴും ആ ഇടവകയില്‍ തന്നെയാണോ താമസം?!

  ReplyDelete
 7. ഹ..ഹ.. ഇഷ്ടായി.. ഇത് വോക്കല്‍ കോമഡിയാണ്. പറഞ്ഞ് ഫലിപ്പിക്കുംബോള്‍ മാറ്റ് കൂടും... ചിരിയും...

  ReplyDelete
 8. ഒരു കൈ വെട്ട് കൂടി കാണാന്‍ സാധ്യത കാണുന്നു :))

  ReplyDelete
 9. :)
  നന്നായി ട്ടോ കാര്‍ന്നോരെ

  ReplyDelete
 10. കാര്‍ന്നോരാരാ മോന്‍ തള്ളെ പുലിയല്ലേ പുലി! ...രസമായി വായിച്ചു കാര്‍ന്നോരെ

  ReplyDelete
 11. ആ രണ്ടാം പാരഗ്രാഫ് വായിച്ച് ചിരിച്ചു പോയി :)

  ReplyDelete
 12. പോസ്റ്റ്‌ കൊള്ളാം.
  പള്ളിക്കാര്യം ചിരിപ്പിച്ച് പള്ള തകര്‍ത്തു.

  (മോളുടെ ചിക്കന്‍പോക്സ്‌ പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സുഖായാല്‍ മെയില്‍ വഴി അറിയിക്കണേ.kannooraan2010@gmail.com. അന്വേഷണം പറയുമല്ലോ)

  ReplyDelete
 13. ചിരിയോടെ വായിച്ചു വന്നപ്പോളാണ് കണ്ണൂരാന്‍റെ കമന്ററിനു താഴെ മോളുടെ ചിക്കന്‍പോക്സ്‌ വാര്‍ത്ത കണ്ടത്....
  ആ ചിരി പോയികിട്ടി.... ആ അസുഖം വന്നു മാറിയിട്ട്
  അധികം നാള്‍ ആവാത്തതു കൊണ്ടാവും , ആ പേര് കേട്ടാലെ
  ഇപ്പൊ പേടിയാ... മോള്‍ക്ക്‌ വേഗം സുഖം ആവണേന്ന് പ്രാര്‍ഥിക്കുന്നു....

  ReplyDelete
 14. വന്നു വായിച്ച എല്ലാര്‍ക്കും നന്ദി. കണ്ണൂരാന്റെയും ലിപിയുടെയും പ്രാര്‍ത്ഥനകള്‍ക്ക് തിരിച്ചു തരാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ വീണ്ടും നന്ദിയും ക്ഷേമാശംസകളുമേയുള്ളു. ഓടിച്ചാടി നടക്കുന്ന കുഞ്ഞുങ്ങള്‍ പെട്ടെന്ന് വാടിത്തളര്‍ന്ന് കിടക്കുന്നതു കാണുമ്പോള്‍ മനസ്സ് നോവും. സാരമില്ല. പെട്ടെന്ന് ഭേദാവും. നമുക്കുവേണ്ടി പ്രര്‍ത്ഥിക്കാന്‍ തമ്മില്‍ കാണാത്ത ഒരു പിടി സുഹൃത്തുക്കള്‍ എവിടെയൊക്കെയോ ഉണ്ടെന്നറിയുന്നത് വലിയ ഒരാശ്വാസം.

  ReplyDelete
 15. എന്നാ ഞാന്‍ അങ്ങട്....:))

  ReplyDelete
 16. അപ്പോ ഈ പള്ളിക്കാര്യമൊന്നും ചില്ലറ കാര്യമല്ല അല്ലേ ...
  ചിക്കൻ പോക്സ് വന്ന് പോയ് കഴിഞ്ഞാൽ നല്ല കാലം വരും കേട്ടൊ കാർന്നോരെ

  ReplyDelete
 17. പിതാവേ കാര്‍ണോര്‍ ചെയ്യുന്നത് ഇന്നതെന്നറിയായ്കയാല്‍ കാര്‍ണോരോട് ക്ഷമിക്കേണമേ !’

  ReplyDelete
 18. ഹി ഹി ഹി. ഹഹ :))
  അക്ബറിക്കാ പറഞ്ഞത് നോമും പറയുന്നു. ഈ കാർന്നോരോട് ക്ഷമിക്കേണമേ..

  ReplyDelete
 19. പള്ളിക്കഥകള്‍ കലക്കീട്ടോ..

  ReplyDelete
 20. *സൂര്യകണം.. said...
  ഒരു കൈ വെട്ട് കൂടി കാണാന്‍ സാധ്യത കാണുന്നു :))
  May 1, 2011 9:58 AM-------------------------------------------------------------------------------------------------------എന്താടോ....വാര്യാരെ......താൻ...നന്നാവാത്തെ........?-----------------------------------------------------------------------

  ReplyDelete
 21. ..
  ആരവ്ഡെ
  വാര്യരെ ഹാജരാക്കിന്‍..

  ഞമ്മളും ഒന്ന് ചോയ്ക്കട്ട് ഓന്‍ ഇത്രക്കും നാളായ്റ്റ് നന്നാവാത്തെന്ന്..
  ..

  ReplyDelete
 22. ഹെന്റെ കര്‍ത്താവേ.. ഞാനെന്നതാ ഈ കാണുന്നെ.. കാര്‍ന്നോരു പിഴച്ചു പോയെ...

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..