Monday, October 4, 2010

ദ്യ .... ദ്യ .... ദ്യ ...

ഒരു ചിന്ന അസ്കിത.... .

ബഹുമാനപ്പെട്ട ഏഷ്യാനെറ്റ്, കൈരളി, സൂര്യ, ജീവന്‍, അമൃത, മനോരമ, ഇന്ത്യാവിഷന്‍, ...... റ്റെലിവിഷന്‍ അവതാരകരേ/ വാര്‍ത്താവായനക്കാരേ .......
കേയെസ്യു, എസെഫൈ, എബിവിപി, എഅയ്യെസെഫ്... നേതൃനിരയും... വിദ്യാഭ്യാസമന്ത്രിയും ഉള്‍പ്പെടുന്ന രാഷ്ട്രീയനേതാക്കന്മാരേ ....

ഈ ‘വിദ്യാര്‍ത്ഥി’ എന്ന് എങ്ങനെയാണ് പറയുക. ‘ദ്യ‘ എങ്ങനെയാ ഉച്ചരിക്കുക. ‘അദ്ധ്യാപകന്‍’ എന്നു പറയുമ്പോള്‍ ‘ദ്ധ്യ’ യ്ക്ക് ഉള്ള കടുപ്പം ‘വിദ്യാര്‍ത്ഥി’ യിലെ ‘ദ്യ‘ യ്ക്ക് വേണോ?

വേണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ എന്താ ‘വിധ്യാര്‍ത്ഥി’ എന്നു പറയുന്നത്?  ഇനി അതാണു ശരിയെങ്കില്‍ ‘ശ്രീവിദ്യ’ യ്ക്ക് ‘ശ്രീവിധ്യ‘ എന്ന് എന്താ പറയാത്തത്? .


ഇത് ഓര്‍ക്കാന്‍ വിഷമമാണെങ്കില്‍ എളുപ്പം ഓര്‍ക്കാന്‍ പറ്റിയ, നിങ്ങള്‍ ഇതുവരെ തെറ്റായി ഉച്ചരിച്ചിട്ടില്ലാത്ത ഒരു ക്ലൂ തരാം  -- ‘മദ്യം’ എന്നതിന്റെ ‘ദ്യ’ തന്നെ ‘വിദ്യാര്‍ത്ഥി’ യുടെയും ‘വിദ്യാഭ്യാസം’ ന്റെയും ‘ദ്യ’

‘വിദ്യാഭ്യാസം’ തന്നെയല്ലേ ശരി. അതോ വകുപ്പുമന്ത്രി പറയുന്നതുപോലെ ‘വിദ്യഭ്യാസം’ ആണോ? (എന്തര് ആഭാസമോ എന്തോ?).

തല്‍ക്കാലം തിരുത്തേണ്ട. പകരം നമുക്ക് അല്പം കൂടി പരിഷ്കരിക്കാം ‘വിധ്യാര്‍ത്ഥി’, ‘അധ്യാപഹയന്‍’, ‘വിദ്യാഭാസം’  .... തത്തമ്മേ ... പൂച്ച പൂച്ച...



ഓഫ് റ്റോക്ക്..

ഞങ്ങളെ മലയാളം പഠിപ്പിച്ച വര്‍ഗ്ഗീസ് സാറ് നിങ്ങളേയും പഠിപ്പിച്ചിരുന്നെങ്കില്‍ ചന്തിയ്ക്കേ തൊലി അടിച്ചു പൊളിച്ചിട്ടായാലും ശരിയായ ഉച്ചാരണം നിങ്ങളെ പഠിപ്പിച്ചേനേ ... (അനുഭവം ഗുരു) 

1 comment:

  1. ഹ..ഹ..ഹ...ആറ് മലയാളിക്ക് നൂറു മലയാളം...കൂടെ ഒരുപാട് ഉച്ചാരണ പിശാചും !!

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..