Thursday, October 21, 2010

വോട്ട് ... !!

ഇന്ന് രണ്ടു ബ്ലോഗ് പോസ്റ്റുകളില്‍ കമന്റിയവ ചേര്‍ത്ത് ഒരു ചുമ്മാപോസ്റ്റ് കിടക്കട്ടെ ..

എന്റെ നിയോജകമണ്ഡലത്തിൽ സ്ത്രീ അല്ലാത്തതിനാലും പട്ടികജാതി അല്ലാത്തതിനാലും എന്റെ മത്സരാവകാശം നിഷേധിക്കപ്പെടുന്നു. എന്തു സ്വാതന്ത്ര്യമാണ് ജനാധിപത്യമതേതര ഇന്ത്യ ഒരു പൌരനു നൽകുന്നതെന്ന് അവകാശപ്പെടുന്നത്.



ഇലക്ഷനും മണ്ഡലതലത്തില്‍ സംവരണം വേണോ, പാര്‍ട്ടി പട്ടികയില്‍ പോരേ, സ്വതന്ത്രര്‍ മത്സരിക്കണ്ടേ? . ഈ രണ്ടു സംവരണവും മാറി എന്നാ എനിയ്ക്ക് ഒന്നു മത്സരിക്കാന്‍ അവസരം കിട്ടുക ? ജനസേവനം ചെയ്യാന്‍ മുട്ടീട്ടു വയ്യ. 


ഒരു വോട്ടു ചെയ്യുന്നതിനു മുന്‍പ് നമ്മള്‍ നേതാവായി തിരഞ്ഞെടുക്കുന്നയാള്‍ നമ്മളെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കണ്ടെ?

- വിദ്യാഭ്യാസത്തിലും ലോകവിവരത്തിലും പുരോഗമനചിന്തയിലും ദിശാബോധത്തിലും വിനയത്തിലും ഭാഷയിലും വാക്കിലും പ്രവര്‍ത്തിയിലും, കൂടെ വിശ്വാസത്തിലും ഒരോ സ്ഥാനാര്‍ത്ഥിയേയും തൂക്കിനോക്കിയിട്ടേ വിലയേറിയ സമ്മതിദാനാവകാശം ഉപയോഗിക്കാവൂ..

അത് വിലയേറിയതാണെന്ന ബോധം കൊടുക്കുന്നവനുണ്ടാവണം.

അന്നേ അര്‍ഹതയുള്ളവര്‍ തലപ്പത്തെത്തൂ...

മദ്യം ദേശീയ പാനീയമാക്കാന്‍ കൈ പൊക്കുന്നവനും ലോകം/താങ്കള്‍ ആദരിക്കുന്നവരെ തരം താണ ഭാഷയില്‍ സംബോധന ചെയ്യുന്നവരെയും ഒക്കേ പാര്‍ട്ടി വിശ്വാസങ്ങള്‍ കണക്കിലെടുക്കാതെ പുറത്തു നിര്‍ത്താന്‍ കഴിഞ്ഞാലേ നമ്മുടെ തെരഞ്ഞെടുപ്പ് മനസ്സാക്ഷിയുള്ളവര്‍ക്ക് നീതിപൂര്‍വ്വമാകൂ..

അതു പള്ളി പറഞ്ഞാലും പാര്‍ട്ടി പറഞ്ഞാലും അങ്ങനെയേ ആകാവൂ..


എന്റെ അഭിപ്രായമാണേ ... വിട്ടുകള ...

3 comments:

  1. കാര്‍ന്നോരെ
    കള്ള് കുടിക്കുന്നവനും കുടിക്കാത്തവനും തമ്മില്‍ എലെക്ഷനില്‍ മത്സരിച്ചാല്‍ എന്തായിരിക്കും ഫലം ?

    മേനോന്‍
    http://indiamenon.blogspot.com/

    ReplyDelete
  2. “ഒരു വോട്ടു ചെയ്യുന്നതിനു മുന്‍പ് നമ്മള്‍ നേതാവായി തിരഞ്ഞെടുക്കുന്നയാള്‍ നമ്മളെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കണ്ടെ?”

    വേണ്ട.

    ബാക്കിയെല്ലാം കാർന്നോരുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ!

    ReplyDelete
  3. ജയൻ പറഞ്ഞാൽ പിന്നെ അപ്പീലില്ല.. കിട്ടാനില്ലാത്തപ്പോ വേണ്ടാന്നു വയ്ക്കുക തന്നെ കരണീയം...


    മേൻനെ വന്നതിനു നന്ദി !! കുടിക്കുന്നവൻ ചീത്തയെന്നും കുടിയ്ക്കാത്തവൻ നല്ലതെന്നും എനിയ്ക്ക് അഭിപ്രായമില്ല. എന്നാൽ കുടിയെ മഹത്വവൽക്കരിക്കുന്നത് ഉൾക്കൊള്ളാനാവുന്നില്ല.

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..