Friday, September 10, 2010

മദ്യപിക്കൂ ... നിങ്ങളുടെ കുടുംബത്തിന്റെ ഭദ്രത ഉറപ്പാക്കൂ ...!!!!

വീണ്ടും ഒരു മദ്യ ദുരന്തം... മുപ്പതോളം പേർക്ക് (കുടിയന്മാർക്ക്) ജീവൻ നഷ്ടപ്പെട്ടൂ..


മണിച്ചന്മാർ മണി ഉണ്ടാക്കുന്നു.. ദ്രവ്യന്മാർ ദ്രവ്യമുണ്ടാക്കുന്നു..മുപ്പതോളം കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം വീതം നഷ്ടപരിഹാരം കൊടുക്കുന്നു എന്നു കേട്ടു..ഈ മുപ്പതു പേർ സാധാരണ മരണം വരിച്ചിരുന്നെങ്കിലോ ഹാർട്ട് അറ്റാക്കോ വല്ലതും മൂലമോ മറ്റ് ഏതെങ്കിലും അപകടം മൂലമോ ജീവൻ നഷ്ടപ്പെട്ടിരുന്നെങ്കിലോ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ കുടുംബങ്ങൾക്ക് ഒന്നും ലഭിക്കുമായിരുന്നില്ല.കടം കയറി മുടിഞ്ഞ ഒരു കർഷക ആത്മഹത്യ ആയിരുന്നെങ്കിൽ സഹതാപം പോലും ലഭിക്കില്ലായിരുന്നു.ഈ നഷ്ടപരിഹാരം കൊടുത്തുതീർക്കേണ്ടത്  സർക്കാർ ഖജനാവിൽ നിന്നാണ്, കേരളത്തിലേ നികുതി ദായകരാണ്. ദ്രവ്യന്മാരോ മണിച്ചന്മാരോ അല്ല !!??. 
അഖില ലോക കുടിയന്മാരേ നിങ്ങൾക്ക് വീണ്ടും അഭിമാനിക്കാം. ഓരോ ഉത്സവവും ഹർത്താലും വിശേഷദിവസവും നിങ്ങൾ കള്ളുകച്ചവടത്തിന്റെ പുതിയ റിക്കാർഡുകൾ കുറിക്കുന്നു. ഖജനാവിലേക്ക് ഏറ്റവും അധികം സംഭാവന നൽകുന്നു. ക്യൂവിലെ മണിക്കൂറുകൾ നീളുന്ന കാത്തു നിൽപ്പിലൂടെ ക്ഷമയുടെ ജീവിക്കുന്ന ദൃഷ്ടാന്തമാവുന്നു.ഇപ്പോഴിതാ മറ്റ് ഒരു വിഭാഗത്തിനും കഴിയാത്ത ഒരു പുതിയ സാധ്യത കൂടി. മിനിമം 5 ലക്ഷത്തിന്റെ (പ്രീമിയം അടക്കേണ്ടാത്ത) ഇൻഷുറൻസ് പരിരക്ഷ.. കുടിയന്മാരേ.. ഈ സാധ്യത നന്നായി പ്രയോജനപ്പെടുത്തുക. വീട്ടമ്മമാരേ.. നിങ്ങളുടെ കുടുംബത്തിന്റെ പരിരക്ഷ ഉറപ്പാക്കാൻ അഹോരാത്രം മദ്യപിക്കുന്ന, നിങ്ങളെ സ്വന്തം ജീവനെക്കാൾ ഏറെ സ്നേഹിക്കുന്ന ഭർത്താവിനെ/ സഹോദരനെ/ മകനെ വിലക്കാതിരിക്കുക. അവരുടെ മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കാതിരിക്കുക. കൂടുതൽ കുടുംബാംഗങ്ങളെ മദ്യപിക്കാൻ പ്രേരിപ്പിക്കൂ (കൂടുതൽ സ്ത്രീകൾ മുൻ നിരയിലേക്കു വരൂ. 50% പ്രാതിനിധ്യം ഉറപ്പാക്കൂ. ബസ്സിലെപ്പോലെ/ പഞ്ചായത്ത് ഇലക്ഷൻ പോലെ ഷാപ്പിലും സീറ്റുസംവരണം ബലമായി ഉറപ്പാക്കേണ്ട സമയമായി).  കുടുംബ ഭദ്രത ഉറപ്പാക്കൂ. ലൈഫ് ഇൻഷുറൻസ്  പ്രീമിയം പോലെ തന്നെ നിങ്ങൾ മുടക്കുന്ന ഓരോ രൂപയും നാളെ നിങ്ങളുടെ കുടുംബത്തിന്റെ കൈയ്യിൽ അനേകം മടങ്ങായി തിരിച്ചുകിട്ടുന്നു. നിങ്ങളില്ലെങ്കിലും നിങ്ങളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമായിരിക്കും.. (ജീവിച്ചിരുന്നിട്ട് പ്രയോജനമില്ലെങ്കിൽ ഇങ്ങനെയെങ്കിലും കുടുംബത്തിന് ഒരു നന്മ വരട്ടെ)നേതാവു പറഞ്ഞതുപോലെ “തലയിൽ മുണ്ടിട്ട് കുടിക്കേണ്ട അവസ്ഥ മാറി തീൻ മേശയിലെ മാന്യ പാനീയമായി മദ്യം മാറട്ടെ...

ദൈവത്തിനെ സ്വന്തം നാട്ടിൽ നിന്നും ..
ജയ് ഹോ...!!

1 comment:

  1. കാര്‍ന്നോരെ...ഇതുവരെയായിട്ടും ആലോചിക്കാതിരുന്ന ഒരു പോസിബിലിട്ടി ആണല്ലോ അത്...സംഗതി കൊള്ളാം...കള്ളുണ്ടാക്കുന്നവനും വില്‍ക്കുന്നവനും ഒരു നഷ്ടവും വരുന്നില്ല...എന്ടോസള്‍ഫാന്‍ കുടിച് കഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുകേം വേണ്ട...ഈ കാര്‍ന്നോരുടെ ഒരു ബുദ്ധി..

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..