Sunday, May 23, 2010

ഉപ്പില്ലാത്ത കഞ്ഞി .... !!

ഹൈസ്കൂള്‍ കാലഘട്ടത്തിലെ ഒരു ഓട്ടോഗ്രാഫ് ലിഖിതം.



“നീയില്ലാത്ത ജീവിതം എനിയ്ക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്, ഗ്യാസില്ലാത്ത സോഡ പോലെയാണ്, വള്ളിയില്ലാത്ത കളസം പോലെയാണ്”


ഇപ്പോ ഇത് ഓര്‍ക്കാന്‍ എന്താ കാരണമെന്നോ? പറയാം.

കമ്മ്യൂണിസം, സോഷ്യലിസം - ലോകം കണ്ട ഒരു നല്ല ആശയം. പിന്നെ എന്തുകൊണ്ട് ലോകം ഈ ആശയത്തേ തിരസ്കരിക്കുന്നു. പ്രായോഗിക തലത്തില്‍ അതിനെ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പരാജയം ഒരു കാരണം.
ഇംഗ്ലീഷ് - ലോക ഭാഷ; ഹിന്ദി - രാഷ്ട്ര ഭാഷ; മലയാളം/തമിഴ് - പ്രാദേശിക ഭാഷകള്‍. ഇന്നത്തെ പാര്‍ട്ടികളേ ഇതേ രീതിയില്‍ തരം തിരിച്ചാല്‍ - ലോകം സ്വീകരിക്കേണ്ട പാര്‍ട്ടി/ആശയം - കമ്മ്യൂണിസം; രാഷ്ട്ര“പാര്‍ട്ടി” - കോണ്‍ഗ്രസ്സ്; പ്രാദേശിക പാര്‍ട്ടി-കേരള കോണ്‍ഗ്രസ്സ്/ഡിയെംകെ.... ലോകം രണ്ടും മൂന്നും ആശയങ്ങളെ നെഞ്ചിലേറ്റാന്‍ നിര്‍ബ്ബന്ധിതരാകുന്നത് ഒന്നാമതാകേണ്ട ഒരു ആശയത്തിന്റെ പരാജയം മൂലമല്ലേ ?? അതേ കാരണങ്ങള്‍ അവരെ പ്രാദേശികപാര്‍ട്ടികളുടേയും പിറകിലേക്ക് തള്ളുന്നു. 

സോഷ്യലിസം - മഹത്തായ ആശയം. ലോകം മുഴുവനും എല്ലാവര്‍ക്കും എല്ലാം ഒരു പോലെ. ഇതേ ആശയം അനുസരിച്ച് ലോകത്തിന്റെ എല്ലാ സമ്പത്തും ഒരിടത്ത് ഒന്നിച്ചുകൂട്ടി എല്ലാവര്‍ക്കും ഒരേപോലെ വീതം വച്ച് കൊടുക്കുക. അപ്പോള്‍ എല്ലാവരും ഭൌതികമായി തുല്യരാകുന്നു. പക്ഷേ ഒരു മാസം കഴിയുമ്പോള്‍ പഴയ സമ്പന്നര്‍ എല്ലാം വീണ്ടും സമ്പന്നര്‍ ആകും; പഴയ ദരിദ്രര്‍ എല്ലാം വിറ്റുമുടിച്ച് വീണ്ടും ദരിദ്രരുമാകുന്നു. പ്രായോഗിക തലത്തില്‍ ആശയം പരാജയപ്പെടുന്നു.

ഭൌതിക വാദം ദൈവം ഇല്ല എന്നു വിശ്വസിക്കുന്നു. ബാക്കി സമൂഹം വീണ്ടും രണ്ടു തട്ടില്‍ നില്‍ക്കുന്നു. 

1. ഞാന്‍ ഉള്‍പ്പെടുന്ന ഒരു സമൂഹം(വിവിധ മതങ്ങളിലുള്ളവര്‍) ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നു. തങ്ങള്‍ വിശ്വസിക്കുന്ന ദൈവം മാത്രമാണ് സത്യദൈവം എന്നു വിശ്വസിക്കുമ്പോഴും മറ്റു മതക്കാരെ ആദരിക്കുന്നതില്‍ മടിയില്ലാത്ത ഒരു വിഭാഗം (ചെറിയ ഒരു ശതമാനം മത തീവ്രവാദികള്‍ എല്ലാ മതത്തിലുമുളളത് മറക്കാം). 

2. രണ്ടാം വിഭാഗം ദൈവം ഉണ്ടാവാം എന്നു വിശ്വസിക്കുന്നു. ഇത് ഒരു സാധ്യതയാണ്. ദൈവം ഉണ്ടെങ്കില്‍ വെറുതെ അവിശ്വാസിയായി നരകത്തീയില്‍ വീഴുന്നത് ഒഴിവാക്കാം. ഇനി അഥവാ ഇല്ലെങ്കിലും നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ.. പിന്നെ ഈ ഉണ്ടാവാന്‍ സാധ്യതയുള്ള പരാശക്തി എവിടെയാണ്? അമ്പലത്തിലോ?;പള്ളിയിലോ?;മസ്ജിതിലോ?;ഗുരുദ്വാരയിലോ? ഭൂരിപക്ഷമുള്ള  ഇത്തരം കണ്‍ഫ്യൂസ്ഡ് വിശ്വാസികള്‍ എല്ലാ ദൈവങ്ങളേയും ഒരേപോലെ 50% വീതം വിശ്വസിക്കുന്നു. ഒരേസമയം അമ്പലത്തിലും പള്ളിയിലും പോകുന്നു. ശബരിമലയില്‍ നെയ്തേങ്ങയുടക്കുന്ന അതേ മനസ്സോടെ പരുമലപ്പള്ളിയിലും ഭരണങ്ങാനത്തും മെഴുകുതിരി കത്തുക്കുന്നു; വാങ്ങുന്ന വണ്ടിയില്‍ യേശുവിന്റേയും അയ്യപ്പന്റേയും മസ്ജിതിന്റേയും പടം തൂക്കുന്നു (എല്ലാം ഒരു പടമല്ലേ ?); ഒരു സ്ഥാപനം തുടങ്ങാനോ സിനിമ പിടിയ്ക്കാനോ പൂജയ്ക്കും ഇതേ പടങ്ങള്‍ പൊടിതട്ടി നിരത്തി വിശ്വാസം പ്രദര്‍ശിപ്പിക്കുന്നു. ചുരുക്കത്തില്‍ അടിയുണ്ടാക്കുന്ന അച്ഛനമ്മമാരുടെ ഇടയില്‍ പെട്ട് അഭിപ്രായം പറയേണ്ടിവന്ന മകന്‍ പറഞ്ഞപോലെ ‘അച്ഛന്‍ പറയുന്നത് ശരിയും അമ്മ പറയുന്നത് നേരുമാണ്’ എന്ന രീതി. അവസാനം ചെന്ന് ഏതു ദൈവത്തിന്റെ മുന്നില്‍ നില്‍ക്കേണ്ടിവന്നാലും ഒരു മുഖപരിചയം പറഞ്ഞ് തടിതപ്പാന്‍ കഴിയുമെന്ന അന്ധവിശ്വാസം.

പേടിക്കാന്‍ എവിടെയോ ഏതോ ഒരു പരാശക്തിയുള്ള ഈ രണ്ടു വിഭാഗങ്ങള്‍ ആരെയും പേടിക്കാനില്ലാത്ത ഭൌതികവാദത്തെ എങ്ങനെ ഉള്‍ക്കൊള്ളും? 

എന്താണ് ഭൌതികവാദികളുടെ ദൈവം? തത്വസംഹിതകളും മനഃസാക്ഷിയും എന്ന് അവര്‍ അവകാശപ്പെടുന്നു. ഇതു രണ്ടും ശരിയായി പ്രവര്‍ത്തിക്കുമെങ്കില്‍ അതു മതി. പ്രവര്‍ത്തിക്കുമോ?? ... ആ ... ഒരു ഉറപ്പുമില്ല. മറ്റാരോടും കണക്കുബോധിപ്പിക്കേണ്ടിവരില്ലാത്ത ഒരു അവസ്ഥയില്‍ നാം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് സ്വയം ആലോചിച്ചാല്‍ മതി. അളവുകോല്‍ നമ്മുടെ മനഃസ്സാക്ഷി മാത്രമാവുമ്പോള്‍ അളവ് എങ്ങനെയാകും? ഒരിക്കലും മോഷ്ടിച്ചിട്ടില്ലാത്തവന്‍ വിശപ്പടക്കാന്‍ മോഷ്ടിച്ചവനോട് പൊറുക്കുമോ? വിശപ്പടക്കാന്‍ മാത്രം മോഷ്ടിക്കേണ്ടിവന്നവന്‍ തന്റെ വീടു തുരന്ന് മോഷ്ടിച്ചവനെ വെറുതേ വിടുമോ? അപ്പോള്‍ താന്‍ മാത്രമാണ് അളവുകോല്‍. താന്‍ ചെയ്യുന്നതും പറയുന്നതും ശരി. അതിനപ്പുറമുള്ളത് തെറ്റ്. തെറ്റിപ്പോകുന്നവെരെ എങ്ങനെ നേര്‍വഴിയില്‍ നടത്തും? ഉപദേശിക്കും, പ്രസംഗിക്കും, പഠിപ്പിയ്ക്കും. എന്നിടും ശരിയായില്ലെങ്കില്‍ - സാമം, ദാനം, ഭേദ്യം, ദണ്ഠം. അഴിമതിയും അക്രമവും ഇവിടെ രംഗത്തുവരുന്നു (എല്ലാം ലോകനന്മയ്ക്കു വേണ്ടി എന്നോര്‍ക്കുക - നിങ്ങളെ നേര്‍വഴി നയിക്കാന്‍ ഞങ്ങള്‍ക്ക് എന്തെല്ലാം നയങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നു).  
വലതുപക്ഷ അഴിമതികഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ ഒരു കമ്യൂണിസ്റ്റ് കേരളം ഉണ്ടായിക്കാണണമെന്ന് നായനാരുടെ കാലം വരെ നിഷ്പക്ഷജനം ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ കേരള നിയമസഭാ ഇലക്ഷനും ഇടതുപക്ഷത്തിന്റെ വിജയത്തില്‍ അവര്‍/ഞങ്ങള്‍ ഉള്ളില്‍ സന്തോഷിച്ചു. പക്ഷേ ആ യുഗം നായനാരോടെ അവസാനിച്ചു എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഇനി ഒരു രാഷ്ട്രീയ നേതാവിനും സാമാന്യ ജനം ഹൃദയപുഷ്പാഞ്ജലികള്‍  അര്‍പ്പിച്ച്  അതുപോലെ ഒരു അന്ത്യ യാത്രയയപ്പ് നല്‍കില്ല.  ഭരണ നേട്ടങ്ങള്‍ക്കുപരി എന്തു കാരണത്താലാണ് അദ്ദേഹത്തെ ജനഹൃദയം കൈക്കൊണ്ടത്? 1. അദ്ദേഹത്തിന്റെ മക്കളെ ഞങ്ങള്‍ക്ക് അറിയില്ല; ഇന്നത്തെ പല രാഷ്ട്രീയനേതാക്കളുടേയും പുത്രീ പുത്രന്മാരെയും ഞങ്ങള്‍ക്ക് നന്നായി അറിയാം. ആ അറിവുകള്‍ ഞങ്ങളെ ആ പാര്‍ട്ടിയില്‍ നിന്നുതന്നേ അകറ്റുന്നു. 2. എതിരാളികള്‍ പോലും അദ്ദേഹത്തെ ആശയവൈരുദ്ധ്യങ്ങള്‍ മൂലമല്ലാതെ അഴിമതി ആരോപണങ്ങളോടെ നേരിട്ടിട്ടില്ല. പക്ഷേ ഇപ്പോഴോ?  വലതുപക്ഷ അഴിമതി കഥകളില്‍ ലക്ഷങ്ങള്‍ വരെ കേട്ടിരുന്ന ഞങ്ങള്‍ കോടികള്‍ കേട്ടുതുടങ്ങിയത് സാന്റിയാഗോ/ലിസ്/ദേശാഭിമാനി കേസുകളിലാണ്. 
കേരളജനത ഒന്നാകെ പിന്തുണച്ചതും ദേശീയമാധ്യമ ശ്രദ്ധ അഭിമാനകരമായരീതില്‍ നേടിയതുമായ ആദ്യ മനുഷ്യച്ചങ്ങല തീര്‍ത്ത ഡിവൈഎഫ്ഐ പ്രസ്ഥാനം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാന്‍ കായികനേരിടല്‍ ഉചിതമെന്ന് ഒരു പ്രസ്ഥാനം തെറ്റിധരിക്കുമ്പോള്‍ അവരുടെ അധഃപതനം തുടങ്ങുന്നു.
 കമ്യൂണിസം “ഉപ്പില്ലാത്ത കഞ്ഞി” ആയി മാറിക്കഴിഞ്ഞിരുക്കുന്നു. ഇനി ഒന്നുകൊണ്ടും അതിന് രുചി വരുത്തുവാന്‍ കഴിയുമെന്ന് വിശ്വസിക്കാനാവില്ല. ആശയപരമായി എതിര്‍ക്കുന്നവരെ ആയുധവുമായി നേരിടുന്ന തത്വസംഹിത ഒഴിവാക്കി രണ്ടാം ഓപ്ഷനായ ദേശീയ പാര്‍ട്ടിയേയോ  മൂന്നാം ഓപ്ഷനായ പ്രാദേശിക പാര്‍ട്ടികളേയോ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ഇനി ചുവപ്പുനിറം ചോരയുടെ നിറം മാത്രമായി ഒതുങ്ങും. കഴുത്തറ്റം അഴിമതിയില്‍ മുങ്ങിയ ജയലളിത/മായാവതി പോലെയുള്ളവരുമായി അധികാരക്കസേര പങ്കുവയ്ക്കാന്‍ സഖ്യ ചര്‍ച്ചയ്ക്കിരുന്നപ്പോള്‍ പൊതുജനം തങ്ങളുടെ മനസ്സില്‍ ചെങ്കൊടി താഴ്ത്താന്‍ തുടങ്ങി. നിങ്ങള്‍ തന്നെ കെട്ടിയേല്‍പ്പിച്ച സ്പീക്കര്‍ സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ശരിയായ രീതിയില്‍ വെച്ചൊഴിയാന്‍ അനുവദിക്കാതെ “പാര്‍ട്ടിയാണ് ജനങ്ങളേക്കാളും ഉത്തരവാദിത്തങ്ങളേക്കാളും വലുത്” എന്നു പ്രഖ്യാപിച്ച് സോമനാഥചാറ്റര്‍ജിയെ പുറത്താക്കിയപ്പോള്‍/  അദ്ദേഹം അധികാരക്കസേരയില്‍ തൂങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങളില്‍ ഒരുവനെപ്പോലെയാണെന്ന് നിങ്ങള്‍ വ്യാഖ്യാനിച്ചപ്പോള്‍ ജനം നിങ്ങളെ തിരിച്ചറിഞ്ഞു. നിങ്ങളുടെ തൊഴിലാളി സംഘടനയിലെ ഒരു ഡ്രൈവര്‍, നിങ്ങള്‍ സമരം പ്രഖ്യാപിക്കുന്ന നിമിഷം, പകുതി ഓടിയ വണ്ടി അടുത്ത സ്റ്റാന്‍ഡിലോ ലക്ഷ്യത്തിലോ എത്തിയ്ക്കേണ്ട ബാധ്യത നിറവേറ്റിയശേഷം നിങ്ങളുടെ സമരത്തില്‍ പങ്കാളിയാകേണ്ടതിനു പകരം നിറയെ യാത്രക്കാരുമായി വാഹനം പെരുവഴിയില്‍ ഉപേക്ഷിച്ച് നിങ്ങളോടു ചേരണമായിരുന്നു; അല്ല എങ്കില്‍ അയാള്‍ പാര്‍ട്ടിവഞ്ചകനാണ് എന്നു പറയുന്നതുപോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഈ ചെറിയ ഉത്തരവാദിത്തം (അധികാരക്കണ്ണില്‍ കൂടി നോക്കുമ്പോള്‍) വിശ്വസ്ഥതയോടെ ജനങ്ങള്‍ക്ക് ബോധ്യം വരുന്ന വിധത്തില്‍ നിറവേറ്റാന്‍ കഴിയാഞ്ഞ ഒരു പാര്‍ട്ടിയെ ഭാരതത്തീന്റെ/കേരളത്തിന്റെ ഭരണമെന്ന വലിയ ഉത്തരവാദിത്തം എങ്ങനെ വിശ്വസിച്ച് ഏല്‍പ്പിക്കും.

കേരളം പതിവുപോലെ അടുത്ത തിരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിന് അവസരം കൊടുക്കും. അഴിമതിയില്ലാത്താ ഉറച്ച ഒരു ഭരണം കേരളജനതയ്ക്ക് കിട്ടും എന്ന അന്ധവിശ്വാസത്താലല്ല. നമ്മുടെ ഖജനാവില്‍ നിന്നും ഒരു രൂപ അടിസ്ഥാന സൌകര്യവികസനത്തിന് ചിലവായാല്‍ 70 പൈസ പലരുടേയും വായില്‍ പോയാലും ഒരു 30 പൈസയുടെ വികസനം നമ്മുടെ റോഡ്/വാഹന/ആരോഗ്യ മേഖലകളിലും ഐറ്റി/തുറമുഖ/വാണിജ്യ/മറ്റുതൊഴില്‍ മേഖലകളിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ പേടികൊണ്ടാണെങ്കില്‍ പോലും മുഖത്ത് പുച്ഛവും ധാര്‍ഷ്ഠ്യവും ഇല്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വത്തേ പ്രതീക്ഷിക്കുന്നു. ലോകം മാനിക്കുന്നവരെ അവജ്ഞയോടെ പരാമര്‍ശിക്കുന്ന/വിവരക്കേട് പറയുന്ന  മാനസികനില തെറ്റിയ നേതൃത്വം ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും ഭൂഷണമല്ല. ചില നേതാക്കന്മാരുടെ വാക്കുകള്‍ ഓര്‍ക്കാം.
1. എ പി ജെ അബ്ദുല്‍ കലാമിനെപ്പറ്റി - “ ഓ അയാള്‍ ആകാശത്തേക്ക് വാണം വിടുന്നവനല്ലേ?”
2. “കേന്ദ്രത്തീന്ന് കൊറേ കൊജ്ഞാണന്മാര്‍ വന്ന് അണ്ടിപ്പരിപ്പും തിന്ന് കരിക്കും കുടിച്ചേച്ച് പോം. അതാ ദുരിതാശ്വാസ നിരീക്ഷണം”
3. “ആരെങ്കിലും ഞങ്ങടെ പാര്‍ട്ടിയാഫീസ് തൊട്ടാല്‍ അവന്റെ കൈ വെട്ടും” - ഇത് പക്വതയില്ലാത്ത ഒരു അണി പറഞ്ഞതല്ല.
4. “ഹര്‍ത്താലിന്റെ ദിവസം ഏതെങ്കിലും ഒരു സ്ത്രീയുടെ കൊച്ചു ചത്താല്‍ അത് സ്വാഭാവികമാ അതില്‍ പാര്‍ട്ടിയ്ക്ക് ഒന്നും ചെയ്യാനില്ല” [കുറഞ്ഞപക്ഷം ഖേദം പ്രകടിപ്പിച്ചുകൂടെ?  അനുശോചിച്ചുകൂടെ?]
5. “കേന്ദ്ര അന്വേഷണം എന്നു പറഞ്ഞാല്‍ നമുക്ക് ഈ രോമം പോലാ” (ആക്ഷന്‍ സഹിതം)
6. “തലയില്‍ മുണ്ടിടു ഷാപ്പില്‍ കയറി രഹസ്യമായി കഴിക്കേണ്ട ഗതികേടുമാറി മദ്യം തീന്മേശയില്‍ മാന്യമായി കഴിക്കാവുന്ന ഗതി വരണം”
7. “കേരള ജനങ്ങള്‍ പട്ടിണിപറഞ്ഞു കരയാതെ മുട്ടയും പാലും കഴിച്ചുകൂടെ.. വേണമെങ്കില്‍ ഒരു കോഴിയേയും കൊന്നു കറിവച്ചാല്‍ ഊണും കുശാല്‍” (എന്തൊരു യാഥാര്‍ത്ഥ്യബോധം!!)


നമ്മള്‍ എന്താ ഇങ്ങനെ? എന്താണ് ഒരു പോംവഴി?
1. സ്വാതന്ത്ര്യം എന്നാല്‍ കയറൂരിവിടല്‍ എന്ന് അര്‍ത്ഥമില്ല. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാകണം.
2. വിനയവും വിദ്യാഭ്യാസവും ദിശാബോധവുമില്ലാത്ത ഒരു നേതാവ്, അതിവേഗം പുരോഗമിക്കുന്ന ഈ നൂറ്റാണ്ടില്‍, അന്ധനായ വഴികാട്ടിയ്ക്ക് തുല്യനാണ് 
3. ബന്ദിനും ഹര്‍ത്താലിനും പോലീസിന്റെ നെഞ്ചത്ത് കയറുന്നതിനും പകരം പുതിയ സമരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണമായി : - നമ്മുടെ അച്ചുതാനന്ദനോ കരുണാകരനോ ഒരു ദിവസം നിരാഹാരം കിടക്കുന്ന ശക്തി ഒരു കേന്ദ്രവിരുധഹര്‍ത്താലിനോ ട്രയിന്‍ തടയലിനോ ഉണ്ടോ? അവരുടെ പ്രായവും ആരോഗ്യാവസ്ഥയും കേന്ദ്രത്തിന്റെ ഉറക്കം കെടുത്തില്ലേ? സംഘടിതമായി സമരം വേണ്ടിവരുമ്പോള്‍ അവധിയെടുത്തും ജോലി ചെയ്യാം/ 24 മണിക്കൂറും ജോലി ചെയ്യാം/ ആഹാരം കഴിക്കാതെ ജോലി ചെയ്യാം (ഏതോ വിദേശത്ത് ഒരു ചെരിപ്പു കമ്പനിയില്‍ ഇടത് കാലിലെ ചെരിപ്പുമാത്രം നിര്‍മ്മിച്ച് തൊഴിലാളികള്‍  സമരം ചെയ്തത് കേട്ടിട്ടുണ്ട്. അവര്‍ തൊഴില്‍ മുടക്കിയില്ല. സമരം തീര്‍ന്നപ്പോള്‍ വലതുകാലിലെ ചെരിപ്പുകള്‍ നിര്‍മ്മിച്ച് ജോലി മുഴുമിച്ചു. കമ്പനിയ്ക്കോ നാടിനോ നഷ്ടമില്ല. പൊതുമുതല്‍ നശിപ്പിച്ചില്ല). ഈ മാര്‍ഗ്ഗങ്ങള്‍ പൊതുജനപിന്തുണയും മാധ്യമശ്രദ്ധയും നേടില്ലേ? ഇന്ന് നമ്മള്‍ സമരം ചെയ്യുന്നത് ഇംഗ്ലീഷുകാരോടല്ലല്ലോ. കണ്ണു തുറപ്പിക്കുക എന്ന സമരലക്ഷ്യം പിടിച്ചുവാങ്ങുക(അര്‍ഹമായതും അനര്‍ഹമായതും) എന്ന ധാര്‍ഷ്ട്യത്തിന് വഴി മാറുമ്പോള്‍ നഷ്ടം നാടിനുമാത്രം.
4. കടമകളേപ്പറ്റി ബോധമില്ലാത്തവന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല. തൊഴിലെടുക്കുന്നവന്‍ സംരക്ഷിക്കപ്പെടേണ്ടപ്പോള്‍ തന്നെ തൊഴിലെടുക്കാത്തവന്‍ ശിക്ഷിക്കപ്പെടാനും നിയമമുണ്ടാവണം. ഒരു വര്‍ഷം നിര്‍ബ്ബന്ധിത പട്ടാളജോലി ആയാലും കുഴപ്പമില്ല. നമ്മള്‍ തിരഞ്ഞെടുത്ത് കയറ്റുന്നവരെ തിരിച്ചിറക്കാനും നമുക്ക് സ്വാതന്ത്ര്യവും അവസരവും ഉള്ളപ്പൊഴേ ജനാധിപത്യം പൂര്‍ണ്ണമാകൂ. പത്തു ശതമാനം പോലും ജനപിന്തുണ നേടാന്‍ കഴിയാഞ്ഞ സ്ഥാനാര്‍ത്ഥികളേയും പാര്‍ട്ടികളേയും വീണ്ടും അവസരം നല്‍കുന്നതില്‍ നിന്നും നിരോധിച്ചാല്‍ കുതിരക്കച്ചവടം അവസാനിച്ച് രാഷ്ട്രീയം ശുദ്ധമാകും. എഞ്ചിനീരറിങ്/ഡോക്ടറ് തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാരിന്റെ സൌജന്യ നിരക്കിലും സംവരണം മൂലവും ലഭിക്കുന്നവര്‍ 5 വര്‍ഷമെങ്കിലും കേരളത്തില്‍/ഇന്ത്യയില്‍ തന്നെ സേവനം ചെയ്യണം എന്ന് നിയമമുണ്ടായാല്‍ ഈ അടിസ്ഥാന മേഖലകളിലെ വിദഗ്ദ്ധരുടെ ക്ഷാമവും അവികസിത സ്ഥലങ്ങളിലെ സ്ഥിരം അവധിബാധയും അനാവശ്യ ശമ്പളവര്‍ധന സമരങ്ങളും കുറയില്ലേ?
5. കോടികള്‍ ലാഭമുണ്ടാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വായ്പകൊടുക്കുന്ന ബാങ്കുകള്‍ക്കും കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ ബാധ്യതയുണ്ടെന്നുവന്നാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റം വരില്ലേ? എന്നും നമുക്കാവശ്യമായ അന്നം ഉല്പാദിപ്പിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്ന നമ്മുടെ നാട്ടില്‍ അല്പം മാത്രം ഉപയോഗമുള്ള സ്വര്‍ണ്ണം വില്‍ക്കുന്നവന്‍ കൊഴുത്തു തടിക്കുന്നത് എന്തൊരു വിരോധാഭാസം.
6. സൌജന്യ വിദ്യാഭ്യാസം/ സംവരണം ഇവ ഏത് തലം വരെ വേണം.

14 comments:

  1. വായില്‍ വന്നത് കോതയ്ക്ക് പാട്ട് രീതിയില്‍ കുറിച്ചതാണ്. അപൂര്‍ണ്ണം. സമയം കിട്ടിയാല്‍ തുടരാം

    ReplyDelete
  2. കാര്‍ന്നോരേ ചിന്തകളില്‍ വൈവിധ്യമുണ്ട്
    :-)

    ReplyDelete
  3. വൈവിധ്യം മാത്രമല്ല, സത്യത്തിന്‍റെ രക്തം പുരണ്ടിട്ടുണ്ട്.:)

    ReplyDelete
  4. ഉപാസനയ്ക്കും വേണുവിനും നന്ദി..
    തുടരാന്‍ ശ്രമിക്കാം.
    വീണ്ടും വരണം.
    വരുന്നവര്‍ ഒരു വരി കുറിച്ചിട്ട് പോകാന്‍ ഓര്‍ക്കുമല്ലോ ..

    ReplyDelete
  5. ഒരുപക്ഷേ പേടികൊണ്ടാണെങ്കില്‍ പോലും മുഖത്ത് പുച്ഛവും ധാര്‍ഷ്ഠ്യവും ഇല്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വത്തേ പ്രതീക്ഷിക്കുന്നു.
    :)

    ReplyDelete
  6. വളരെ ശരി. ഇന്ത്യ ഒരു "ജനാധിപത്യ " രാജ്യമായത് കൊണ്ട് വെറുതെ വോട്ട് ചെയ്യുന്നു.
    സലിം കുമാര്‍ പറഞ്ഞ പോലെ .. ആര്‍ക്കോ വേണ്ടി തിളയ്ക്കുന്ന ഒരു വോട്ട്

    ReplyDelete
  7. നന്നായി പറഞ്ഞു. ബൂലോകം മുഴുവന്‍ ഇപ്പൊ ഇടതു പക്ഷത്തിന്റെ വാഴ്തുപാട്ടുകള്‍ ആണ് . ഈ സത്യംങ്ങളൊക്കെ വിളിച്ചു പറയാന്‍ കാര്ന്നോരെങ്കിലും ഉണ്ടല്ലോ.

    ReplyDelete
  8. കാര്‍ന്നോരെ....

    പറഞ്ഞു വന്നത് രാഷ്ട്രീയമാണ്....
    പക്ഷേങ്കില് , മേരിക്കുട്ടിക്കു രാഷ്ട്രീയം എന്നതാന്നു അറിയാന്‍ മേലാത്തത് കൊണ്ട് ,ദൈവത്തെപ്പറ്റി പറഞ്ഞതാണ് മനസ്സിലായത്‌..!

    :- ദൈവം , നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.
    ആ വിശ്വാസം ഉള്ളവര്‍ക്ക് അത് അനുഭവവേദ്യവുമാണ് .

    :-നിരീശ്വരവാദികള്‍ ക്രമേണ നിരാശയിലേക്ക് ആണ്ടു പോകുന്നതായി കാണാം
    കാരണം, അവരുടെ കൈപ്പിടിയില്‍ ഒതുങ്ങാത്ത കാര്യങ്ങള്‍ വരുമ്പോള്‍...ആശ്രയിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ ...

    എല്ലാ മതങ്ങളും സ്നേഹിക്കാന്‍ ആണ് പഠിപ്പിക്കുന്നത്‌..

    That Means....ദൈവം സ്നേഹമാണ്...!
    ദൈവത്തിന്റെ രൂപം രാമന്റെയോ,കൃഷ്ണന്റെയോ,ക്രിസ്തുവിന്റെയോ ആയിക്കൊള്ളട്ടെ...

    നന്മ ചെയ്യാന്‍,മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കാന്‍ പഠിപ്പിക്കുന്ന ദൈവത്തെ നമുക്ക് വേണം...

    അല്ലെങ്കില്‍ ഈ ജീവിതത്തിനു എന്തര്‍ത്ഥം?
    പത്തോ,എഴുപതോ കൊല്ലം...എങ്ങനെയോ,എന്തിനോ വേണ്ടി ജീവിച്ച് ,മരിച്ചു മണ്ണടിയുന്ന പുഴുക്കള്‍..

    സഹജീവിയില്‍ ദൈവത്തെ കാണുക...

    ഉപാധികളില്ലാതെ സ്നേഹിക്കുക...

    നാളെയിലേക്ക് കുന്നുകൂട്ടുന്നതിനു പകരം,ഇന്ന് വിശക്കുന്നവനെ കാണുക ...

    ഇത്രയും മതി....
    നമ്മുടെ മുഖം ദൈവത്തിന്റെതായി മാറുവാന്‍...!

    [കാര്‍ന്നോരെ....മേരിക്കുട്ടി കാട് കയറിയോ ..?സോറീട്ടോ...പാലായീന്നു കിട്ടിയ ഓരോരോ ശീലങ്ങളെ....]

    ReplyDelete
  9. പോസ്റ്റില്‍ ചില സത്യങ്ങളും ചില അര്‍ദ്ധസത്യങ്ങളും ചില ശരികെടുകളും ഒക്കെ ഉണ്ട്

    പോസ്ടിനോട് വിയോജിക്കുന്നവ :
    1. എ പി ജെ അബ്ദുല്‍ കലാമിനെപ്പറ്റി - “ ഓ അയാള്‍ ആകാശത്തേക്ക് വാണം വിടുന്നവനല്ലേ?”

    തീര്‍ച്ചയായും അത് തന്നെ ആണ് .. ആകാശത്തേക്ക് രോക്കട്റ്റ് ( രോക്കാറ്റ് എന്നതിനി വാനം എന്ന് തന്നെ ആണ് ഒരു 30 , 40 വര്ഷം മുമ്പ് വരെ മലയാളം ശാസ്ത്ര ലേഖനഗളില്‍ ഉപയോഗിച്ചിരുന്നത് .ആ വക്കില്‍ യാതൊരു വില കുറവും കാണേണ്ടതില്ല .
    പിന്നെ , അബ്ദുല്‍കലാം ആകാശത്തേക്ക് രോക്കട്റ്റ് വിടുന്ന ഭാഗങ്ങള്‍ കൂട്ടി യോജിപ്പുക്കുന്ന ഒരു സംവിധനതിണ്ടേ മേധാവിയായ ഒരു എങ്ങിനീയര്‍ ആണ് ..എ ദ്ടെഹ്ഹം അദ്ദേഹത്തിന്റേത് അല്ലാത്ത മേഖലകളില്‍ അഭിപ്രായം പറയുന്നത് ശരിയല്ല തന്നെ. ന്യുക്ലിയര്‍ ഫിസ്ക്സിണ്ടേ മേഖലയില്‍ ശരി അബ്ദുള്‍കലാമിന്റെ ഏതെങ്കിലും തരത്തിലുള്ള പ്രത്യക പ്രാഗത്ഭ്യം ഉണ്ടോ എന്ന് തന്നെ സംശയംമാണ് .. പണ്ടൊക്കെ നാട്ടില്‍ ഒരു ഡോക്ടര്‍ പഠിപ്പും വിവരവും ഉള്ളത് കൊണ്ട് അയാള്‍ ഏതു കാര്യത്തിലും അഭിപ്രായം പറഞ്ഞാല്‍ ചോദ്യം ചെയ്യാതെ മിണ്ടാത്രിക്കെടാ എന്നായിരിക്കും തിരിച്ചു ആരെങ്കിലും പ്രതികരിച്ചാല്‍ സമൂഹം പറയുക മേല്പറഞ്ഞ വാചകത്തില്‍ അബ്ദുള്‍കലാമിന്റെ പ്രവര്‍ത്തന മേഖല വ്ഹൂണ്ടിക്കനിക്കുകയാണ് ചെയ്തത് . യഥാര്‍ത്ഥത്തില്‍ സമൂഹം കാര്യങ്ങള്‍ കാര്യാ കരണ സഹിതം വിലയിരുതതെയാണ് അഭിപ്രയരൊഎപേകരനമ് നടത്തുന്നത് എന്ന് വ്യഗ്യര്‍ത്ഥത്തില്‍ പറയുക കൂടിയാണ് ഇവിടെ. തീര്‍ച്ചയായും അഭിനന്ദനരമായ ഒരു നിരീക്ഷണം തന്നെയായിരുന്നു അത് . ചിന്തിക്കുന്ന ചിലരെയെങ്ങിലും അത് ഗുണപരമായി സ്വാധേനിചിട്ടുണ്ടാകും എന്ന് തോന്നുന്നു

    2. “കേന്ദ്രത്തീന്ന് കൊറേ കൊജ്ഞാണന്മാര്‍ വന്ന് അണ്ടിപ്പരിപ്പും തിന്ന് കരിക്കും കുടിച്ചേച്ച് പോം. അതാ ദുരിതാശ്വാസ നിരീക്ഷണം”

    തീര്‍ച്ചയായും , കേന്ദ്രത്തില്‍ നിന്ന് വരുന്നവര്‍ , അധികാര ദുര്‍വിനിയോഗവും , 'ബാബു; ചമായാലും ആണെന്ന് ഇവിടെ എല്ലാ പത്രങ്ങളും പലതവണ റിപ്പോര്‍ട്ട് ചെയ്ത നിലക്ക് , ഇത്തരം ദുരന്ത മേഖലകലെക്കുള്ള സന്ദര്‍ശനഗല്‍ ഒരു ഹോളിഡെ ടൂര്‍ ആക്കുന്നവര്‍ ഇതിലും ശക്തമായ ഭാഷയില്‍ വിമര്‍ശനം അര്‍ഹിക്കുന്നുണ്ട് . അങ്ങനെ അല്ല വേണ്ടത് എന്ന് കരുതുന്നവര്‍ , ഉദ്യോഗസ്ഥ ബാബുമാര്‍ക്ക് ജനങ്ങളുടെ മേല്‍ കുതിര കയറാനും അവഞ്ഞയോടെ നോക്കികാനാനും അവകാശമുണ്ട്‌ അതില്‍ തെറ്റില്ല എന്നായിരിക്കും പാരാതെ പറയുന്നത് .

    4 . ഞങ്ങള്‍ കോടികള്‍ കേട്ടുതുടങ്ങിയത് സാന്റിയാഗോ/ലിസ്/ദേശാഭിമാനി കേസുകളിലാണ്.

    കേട്ട് കേട്ടങ്ങിരിക്കുന്നല്ലെയുള്ളൂ .... എന്താ അതിന്റെ സത്യമെന്ന് താങ്കള്‍ ഉറപ്പിച്ചു കഴിഞ്ഞോ...? സമൂഹത്തിന്റെ മൊത്തം ധനസ്തിയില്‍ കാര്യമായ മാറ്റങ്ങള്‍ ഇക്കാലതുണ്ടായി എന്ന് വിസ്മരിക്കുമ്പോള്‍ ആണ് കഴികലതെയും ഉക്കലെതെയും ഉള്ള താരതമ്യ പഠനം പ്രസക്തമാകുന്നത് , ആപേക്ഷികമായി ധനവും സമ്പത്തും ഒരു വ്യക്തിയുടെ മേല്‍ പ്രയോഗിക്കുന്ന പ്രലോഭാനഗലെക്കള്‍ അത്രയോ കുറവാണ് പണ്ട് ആളുകള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത് ..അഴിമതികള്‍ തുടര്‍ക്കതയാകുകയും , അഴിമതിക്കാര്‍ ശിക്ഷിക്കപെടാതെ പോകുകയും ചെയ്യുന്ന ഒരു രാജ്യത്തെ കര പുരളാതെ പിടിച്ചു നിക്കാന്‍ ഒരു പ്രസ്ഥാനത്തിന് അദ്ധിക്കണം എങ്കില്‍ അത് ഉതോപ്പിയയില്‍ മാത്രമേ സാധ്യമാകൂ ... പണതിന്ന്റെ കുതോഴുക്കും , അധികതിന്റെ സുര്വിനിയോഗവും , ജനങ്ങള്‍ക്ക് അത് സ്വീകാര്യവും ആകുന്ന നാട്ടില്‍ , തീര്‍ച്ചയായും ആദ്രഷങ്ങളില്‍ വെള്ളം ചേര്‍ക്കണോ വ്യതിച്ചളിക്കണോ ഉള്ള സമ്മര്‍ദ്ദം കൂടുതല്‍ ആയിരിക്കും .. ആപെക്ഷികംയിട്ടാണ് ഇത്തരം കാര്യങ്ങളെ കാണേണ്ടത് .. അല്ലാതെ ഒരേ അളവ് കോല്‍ ഉപയോഗിച്ചല്ല


    30 വര്ഷം മുമ്പ് രാജ്യത്തു ആരിപിക്കപ്പെട്ട പല വലിയ അഴിമതികള്‍ പോലും കൊടിക്കാപ്പുരം പോകില്ലായിരുന്നു . എന്നാല്‍ ഇന്ന് അങ്ങനെ ആണോ..? സമൂഹത്തിന്റെ അളവുകോല്‍ മാറിയിരിക്കുന്നു .. ആപേക്ഷികമായി ഇപ്പോള്‍ ഇടതു പക്ഷത്തിനെതിരെ തകള്‍ എന്തോ അഴിമതി ഏന് പറയുമ്പോള്‍ ,അത് തെളിയിക്കപ്പെട്ടിട്ടുണ്ടോ , അതിന്റെ ഗുണഭോക്താവ് ആരാണ് , അവിടെയാണ് അഴിമതി പണം ഇരിക്കുന്നത് എന്നാ ചോദ്യങ്ങള്‍ പോട്ടെ , അതിന്റെ അളവ് മറ്റുള്ളവര്‍ നടത്തിയ അഴിമതിയുമായി പോരുത്പ്പെടുന്നുണ്ടോ എന്ന് കൂടി നോക്കണം ആയിരുന്നു .ആ നിലക്ക് താങ്കള്‍ പറയുന്നതില്‍ നീതിയില്ല ഏക പക്ഷീയമാണ് എന്ന് പറഞ്ഞു കൊള്ളട്ടെ

    മറ്റു പല കാര്യങ്ങളോട് യോജിക്കുന്നു ..മനുഷ്യന്‍ സ്വാര്‍ത്താന്‍ ആയതു കൊണ്ട് അവനു ദൈവ വിശ്വാസം കൂടിയേ തീരു എന്നതിനാല്‍ ദൈവത്തെ വിശ്വസിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല .

    ReplyDelete
  10. ഹേയ് മേരിക്കുട്ടി കാടു കയറീട്ടില്ല. ഇപ്പോഴും മെയിന്‍ റോഡില്‍ തന്നെയാ. അല്പം സൈഡിലോട്ടു നീങ്ങു നിന്നോളൂ. ടിപ്പറു പോകുന്ന വഴിയാ.. [ആത്മീയം പറഞ്ഞതില്‍ ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ട് ട്ടോ.. കൂടുതല്‍ സംവദിക്കാന്‍ സമയവും താല്പര്യവും ഉള്ളപ്പോള്‍ അറിയിക്കുക. നമുക്കു കൂടാം :) (ഒത്തിരി നാളായി ഒന്ന് അടികൂടിയിട്ട്)]

    ReplyDelete
  11. ആദ്യം കാർന്നോര്‌ സ്വന്തം നിലപാട്‌ വ്യക്തമാക്കൂ..താങ്കളൊരു അരാഷ്ട്രിയവാദിയാണോ??... അതോ പിന്നിട്ട കാലങ്ങളെ മറക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതാണോ??...ഏറ്റവും കുറഞ്ഞത് കേരളത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപെട്ടുവെന്ന് താങ്കൾ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടോ??...എല്ലാം കഴിഞ്ഞ് വലതുപക്ഷത്തിന്‌ അധികാരം ലഭിച്ച ഈ സമയത്തുപോലും നടക്കുന്ന പക്കാ “രാഷ്ട്രീയ” കളികളെ താങ്കൾ പിന്തുണക്കുന്നുണ്ടോ??>>>>

    ReplyDelete
  12. പ്രിയ നികു

    ഒരു വലതുപക്ഷവാദി എന്നു വിളിച്ചാല്‍ താങ്കള്‍ എന്നെ അപമാനിച്ചതായി ഞാന്‍ കരുതും..

    വലതുപക്ഷം ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കാരണം അവരില്‍ നിന്നും ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്തെങ്കിലും നന്മ സംഭവിച്ചുപോയാലും ‘കത്തുന്ന പുരയില്‍ നിന്നും ഊരുന്ന കഴുക്കോല്‍ ലാഭം’ എന്ന കണക്കിലല്ലേ കൊള്ളിക്കാന്‍ പറ്റൂ. അധികാരം ലഭിച്ച ഈ സമയത്തുപോലും നടക്കുന്ന കളികളെ പിന്തുണയ്ക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഒന്നു തിരിച്ചു ചോദിക്കട്ടെ - കുരങ്ങന്റെ കൈയ്യില്‍ പൂമാലകിട്ടിയതുപോലുള്ള ഈ കളികളല്ലാതെ വേറെന്തെങ്കിലും താങ്കള്‍ പ്രതീക്ഷിച്ചോ ? :)

    കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി കുറഞ്ഞെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ‘കഞ്ഞി ഉപ്പില്ലാത്തതാകരുതെന്ന്’ ആഗ്രഹിക്കുന്നു. കേരളത്തിന്റെ പള്‍സ് അറിയുന്ന, കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വൈകാത്ത ഒരു നേതൃത്വമില്ലെങ്കില്‍ അത് നടക്കുമോ?‘തമ്മില്‍ ഭേദം തൊമ്മന്‍’ ന്യായത്തില്‍ പലപ്പോഴും തൊമ്മന്റെ സ്ഥാനത്ത് വലതുപക്ഷത്തേ സ്വീകരിക്കേണ്ട ഗതികേടുണ്ടാവുന്നു.

    ഒരു ഇന്ത്യനെന്നതില്‍ മാത്രമേ ഇപ്പോള്‍ അഭിമാനിക്കാനാവുന്നുള്ളു.

    ReplyDelete
  13. "ഹിന്ദി - രാഷ്ട്ര ഭാഷ"

    അല്ലാട്ടോ... ഹിന്ദി ഇംഗ്ലിഷിനെപോലെ ഒരു ഭരണഭാഷ മാത്രം...

    http://georos.blogspot.com/2010/01/blog-post_27.html

    ReplyDelete
  14. ഉവ്വോ പഠിച്ചതു പാടി.. ഇനി അങ്ങനെ കിടക്കട്ടെ :)

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..