Thursday, October 27, 2011

ഞങ്ങൾ സന്തുഷ്ടരാണ്.. :-)

പടനായകന്റെ വിവാഹാഘോഷം കഴിഞ്ഞു. വരനും വധുവും രണ്ടു കുതിരകളെ പൂട്ടിയ രഥത്തിലേറി മധുവിധുവിന് മലമുകളിലെ കൊട്ടാരത്തിലേക്ക് യാത്രയായി. കണവന്റെ രൂപവും ഭാവവും ഗൌരവവും വധുവിനെ ഒരേസമയം അഭിമാനിയും വ്രീളാവിവശയുമാക്കി. 

താളത്തില്‍ ഓടിക്കൊണ്ടിരുന്ന രഥം പെട്ടെന്ന് ഒന്ന് ഉലഞ്ഞു. ഇടത്തെ രഥചക്രം ഒരു പാറയില്‍ കയറിയിറങ്ങിയതാണ്. പടനായകന്‍ ഉഗ്രകോപത്തോടെ അലറി ‘ഒന്ന്’. 

രഥം വീണ്ടും മുന്നോട്ട്. പാതിവഴി കഴിഞ്ഞിരിക്കുന്നു. ഒരിക്കല്‍കൂടി രഥം ശക്തിയായി ഉലഞ്ഞു. ഇത്തവണ ഇടതേ ചക്രപ്പാതയിലുണ്ടായിരുന്ന ഒരു കുഴിയായിരുന്നു കുഴപ്പമുണ്ടാക്കിയത്. പടനായകന്റെ ശബ്ദം വീണ്ടും മുഴങ്ങി ‘രണ്ട്’.

ഒന്നും മനസ്സിലാകാതെ വധു പടനായകന്റെ നോക്കി. ഗൌരവത്തിന് ഒരു കുറവുമില്ല. വീണ്ടും രഥം മുന്നോട്ട്. ഇനിയും അല്പദൂരം കൂടിയേയുള്ളു കൊട്ടാരത്തിലേക്ക്. രഥം മൂന്നാമതും ശക്തമായി കുലുങ്ങിയുലഞ്ഞു. ‘ മൂന്ന്’ പടനായകന്റെ ഉഗ്രശബ്ദം ഉയര്‍ന്നു. ഒപ്പമുയര്‍ന്നുതാണ വാള്‍ ഇടതേ കുതിരയുടെ ഗളം ഛേദിച്ചു. വധു ആ കാഴ്ച കാണാനാവാതെ കണ്ണുപൊത്തി. താഴെയിറങ്ങിയ സേനാനായകന്‍ ഒറ്റക്കുതിരയെ നടുക്ക് മാറ്റിക്കെട്ടി വീണ്ടും രഥമേറി. 

മുന്നോട്ട് വീണ്ടും യാത്ര. കൊട്ടാരമെത്തി. രഥത്തില്‍ നിന്നുമുറങ്ങി മുന്നേ പോകുന്ന പടനായകന്റെ അനുഗമിച്ച നവവധു പരിഭവസ്വരത്തില്‍ മൊഴിഞ്ഞു ‘ഹോ എന്നാലും ഭയങ്കര ദേഷ്യക്കാരന്‍ തന്നെ.. നല്ലൊരു കുതിരയായിരുന്നു. ഇത്ര ചെറിയ ഒരു കാരണത്തിന്റെ പേരില്‍ അതിനേ കൊല്ലേണ്ടിയിരുന്നില്ല’. 

പിന്തിരിഞ്ഞ സേനാനായകന്‍ വധുവിന്റെ കണ്ണില്‍ നോക്കി ഉറച്ച സ്വരത്തില്‍ നിര്‍വ്വികാരനായി ശബ്ദിച്ചു 

‘ഒന്ന്’'. 

അവര്‍ 80 കൊല്ലം സന്തുഷ്ടകുടുംബജീവിതം നയിച്ചു. 

(കഥ കൊള്ളാമോ? സമാധാനം ഇങ്ങനെയും ആവാമല്ലേ ?!)എന്നോ കേട്ട ഒരു കഥ.

24 comments:

 1. കഥ കൊള്ളാം കാര്‍ന്നോരെ....

  ReplyDelete
 2. അനുഭവം ഗുരു എന്ന് പറയുന്നത് വെറുതെയല്ല.

  ReplyDelete
 3. ഇത് കലക്കി...കേട്ടൊ കാർന്നോരെ
  സന്തുഷ്ട്ടിയും,സമാധാനവും വരുന്ന ഓരൊ വഴികൾ നോക്കണേ...!

  ReplyDelete
 4. hihi ishttaayi...hey plz provide an fb like/share option in ur blogs.

  ReplyDelete
 5. സമാധാനമായി

  ReplyDelete
 6. കേട്ട കഥയാ...എന്നാലും ഈ കഥ ഇപ്പോ ഇവിടെ എഴുതാനുള്ള പ്രകോപനം എന്താണാവോ ? എണ്ണി എത്രവരെയായി ?

  സസ്നേഹം,
  പഥികൻ

  ReplyDelete
 7. അമ്പടാ !! കൊള്ളാല്ലോ.... ! പക്ഷെ കഥാവസാനം അവര്‍ 80 കൊല്ലം കുടുംബജീവിതം നയിച്ചു എന്ന് മാത്രം പറഞ്ഞാല്‍ മതി, അല്ലാതെ 'സന്തുഷ്ട' കുടുംബജീവിതം എന്ന് പറയരുത് ! :)
  പഥികൻ ചോദിച്ചപോലെ ഇപ്പൊ എത്ര വരെ എണ്ണി!! :))

  ReplyDelete
 8. അതെ,എത്ര വര്‍ഷം ജീവിച്ചു എന്നത് സന്തുഷ്ടിയുടെ അളവ് കോലാകുമോ?

  ReplyDelete
 9. hm...അത് തന്നെ.... :"ഒന്ന്"

  ReplyDelete
 10. ഈ കഥ തിരിച്ചാണ് കേട്ടിരിക്കുന്നത്..നവദമ്പതികള്‍ ഹണിമൂനിനായി പുറപ്പെട്ടു. horse രൈടിങ്ങിനിടയില്‍ കുതിര മുന്‍പോട്ടു ചാടി ഭാര്യ താഴെ വീണു. അവര്‍ എണ്ണി..ഒന്ന്...ഇങ്ങനെ ഇങ്ങനെ..:)

  ReplyDelete
 11. ഇക്കഥ ഇന്നാണെങ്കില്‍ വധു ആദ്യതവണതന്നെ മൂന്നും ഒന്നിച്ചു എണ്ണി യേനെ!

  ReplyDelete
 12. മിണ്ടാതിരുന്നു സമാധാനം ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും-പക്ഷെ,അവിടെ സന്തോഷം ഉണ്ടാകുമോ..?? പിന്നെ ഇന്നത്തെ കാലത്താണേല്‍ അന്ന് തന്നെ വധു വിവാഹ മോചനം വാങ്ങിയേനെ....

  ReplyDelete
 13. കഥ കൊള്ളാം കാര്‍ന്നോരെ !

  ReplyDelete
 14. എന്നോ കേട്ട ഒരു കഥ. ഒരു ബസില്‍ കമന്റിയത് ഇവിടെകൂടി പങ്കുവച്ചു എന്നേയുള്ളു. എല്ലാ ക്രെഡിറ്റും ഇത് രചിച്ചവര്‍ക്ക് ഇരിക്കട്ടെ. വന്നു വായിച്ച എല്ലാവര്‍ക്കും നന്ദി. :-) (നമ്മള്‍ എണ്ണം തുടങ്ങീട്ടില്ലാട്ട.. വീട്ടുകാരി എണ്ണാതെ സൂക്ഷിക്കുകയും ചെയ്യുന്നു)

  ReplyDelete
 15. കൊള്ളാം കാര്‍ന്നോരേ... ഇന്നായിരുന്നെങ്കില്‍ കുതിരയെ കൊന്നതിന് സ്നതോഷപൂര്‍വ്വം പത്ത് വര്‍ഷം ജെയിലില്‍ കിടന്നു... എന്നാക്കേണ്ടിയിരുന്നു ക്ലൈമാക്സ്... :)

  ReplyDelete
 16. കാര്‍ന്നോരെ, ഇതെന്നാലും ഒത്തിരി കൂടിപ്പോയി. ആവാം. പക്ഷെ ഇത്ര പാടില്ല. ഹ ഹ

  ReplyDelete
 17. അപ്പോള്‍ ഇതാണ് കാര്‍ന്നോരുടെ ദാമ്പത്യ രഹസ്യം അല്ലെ
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 18. പിന്നീട് അവരൊന്നും മിണ്ടിയില്ല അല്ലെ കൊള്ളാം .ഈ കഥ ആദ്യം ആയാണ് കേള്‍ക്കുന്നത്

  ReplyDelete
 19. സന്തോഷം വരുന്നൊരു വഴി. അഭിനന്ദനങ്ങള്‍

  ReplyDelete
 20. അവസാനം രാജ്യം ഭരിച്ചത് രാജാവിന്റെ അഭാവത്തിൽ രാജ്ഞിയായിരുന്നൂത്രെ...!!
  കാരണം രണ്ടും മൂന്നും എണ്ണിയത് രാജാവായിരുന്നില്ല.

  ആശംസകൾ...

  ReplyDelete
 21. എനിയ്ക്ക് ബൂലോകത്തിലേയ്ക്ക് സ്വാഗതം പറഞ്ഞ പ്രിയ സുഹൃത്തെ, നിങ്ങളുടെയെല്ലാം അകമഴിഞ്ഞ സഹകരണവും പ്രോത്സാഹനവും ഉപദേശങ്ങളും പ്രതീക്ഷിച്ച്കൊണ്ട് ഞാനിതാ ആദ്യ പോസ്റ്റ്‌ ഇടുകയാണ്. ഈയവസരത്തിലെയ്ക്ക് ഞാനിതാ ഔദ്യോദികമായി താങ്കളെ ക്ഷണിയ്ക്കുന്നു. താങ്കളുടെയും താങ്കളുടെ നല്ലവരായ പ്രിയ വായനക്കാരുടെയും സാന്നിദ്ധ്യം ആഗ്രഹിച്ചുകൊണ്ട്‌-
  -ഉപ്പിലിട്ടവന്‍*അരുണേഷ്.

  ReplyDelete
 22. ഒരു കാര്യം.നവ.18നു ദുബായ് വരും.

  ReplyDelete
 23. ഇന്നാണെങ്കിൽ അവൾ രണ്ട് എന്നും മൂന്ന് എന്നും പറഞ്ഞ് രഥത്തിൽ നിന്നും ഇറങ്ങി ഡെവോർസ് നോട്ടീസയച്ചേനേ... പടനായകന്റെ ഭാഗ്യം..
  എന്റേയും.... ഞാനും പണ്ടെ കല്ല്യാണം കഴിച്ചതിനാൽ ഞാനും രക്ഷപ്പെട്ടു... പുതിയ പിള്ളാർ അനുഭവിക്കട്ടേ..!

  നന്നായിരുന്നു കഥ

  ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..