Friday, April 30, 2010

കഴുതയുടെ ആത്മഗതം... !!

പുതിയ രാഷ്ടീയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പൊതുജനം - കഴുത - എങ്ങനെ ആത്മഗതിയ്ക്കുന്നു .. !!!

മാണിസാറേ...... - തൂറിയോനെ ചൊമന്നാല്‍ ചൊമന്നോനേം നാറുമെന്ന് സാറിനെ ആരെങ്കിലും പഠിപ്പിയ്ക്കണോ .. അടുത്ത ഭരണത്തില്‍ ഒരു ഉപമുഖ്യസ്ഥാനമാണ് നോട്ടമെങ്കില്‍ നേരേ ചോദിച്ചാപ്പോരേ.. മോന്‍ ചരക്കിനെ തന്നെ എടുക്കണോ വേണ്ടേ എന്ന് ഞങ്ങ തീരുമാനിച്ചിട്ടില്ല.. മാപ്പുപറഞ്ഞു തിരുത്താന്‍ ഇനീം സമയമൊണ്ട്.. നീലനേം ജോസഫിനേം ഒന്നും ഇനി വേണ്ടെന്നാ കഴുതകളു പറേന്നേ .. ഐസ്ക്രീമോ .. അതു പരസ്പര സമ്മതത്തോടല്ലേ . കിട്ടാനിണ്ടാരുന്നത് കൊച്ചു കണക്കുപറഞ്ഞ് വാങ്ങുകേം ചെയ്തു.. സംഗതി കോമ്പ്ലിമെന്റായി. അതു ഞങ്ങളു പീഢനത്തിന്റെ കൂട്ടത്തില്‍ പെടുത്തീട്ടില്ല..

പിണറായി സാറേ...... - ഇതും ഒരു അടവുനയമാണോ.. പ്രതികരണത്തിന് ഒരു മൂര്‍ച്ച കാണാഞ്ഞതുകൊണ്ട് ഒരു തമിശയം.. ജോസഫ് യുഡിഎഫില്‍ ചെന്നാല്‍ സുനാമി ചെല്ലുന്ന എഫെക്റ്റാ .. ആകെ കലക്കി ഒത്താല്‍ മാണിയേം ഊരിക്കോണ്ട് തിരിച്ചുവരും. ഒരു കൊല്ലത്തിനകം അതു നടന്നാല്‍ അടുത്ത ഇലക്ഷന്‍ പരാജയ ഭീതിയ്ക്കിടയിലും ചെറിയ പ്രതീക്ഷയ്ക്ക് വകയുണ്ട്.. ശക്തമായ പ്രതിപക്ഷമെങ്കിലും ആകാം. കൊച്ചുകള്ളാ .. ഗൊള്ളാം ഗൊള്ളാം. ആള്‍ ദെ ബെസ്റ്റ് ...

രമേശാ ... / ചാണ്ടിസാറേ ... - വിട്ടുകൊടുക്കരുത്, തുമ്മിയാല്‍ തെറിക്കുന്ന മൂക്കാന്നേല്‍ അങ്ങു പോട്ടെന്നേ.. കഴിഞ്ഞ എലക്ഷന് ആ രാഹുലു കാണിച്ച ധൈര്യം കാണിച്ചാല്‍ ചെലപ്പം അല്‍ഭുതം നടക്കും.. അദന്നേ - ഫലത്തില്‍ ഒറ്റയ്ക്ക് മത്സരിക്കാം, ജയിക്കാം .. ലീഗിനേം ഒന്നും പുറത്താക്കണ്ടാ.. മൂന്നില്‍ കുറവ് എമ്മെല്ലെമാരുള്ളവര്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ പ്രേരിപ്പിക്കുക (നിര്‍ബന്ധിയ്ക്കണ്ടാ). മാണി പോന്നേല്‍ പോട്ടെ.. ഏറിയാല്‍ പാലാ പോം.. എന്നാലും ബാക്കി എല്ലാടോം തീരുമാനിക്കുന്നത് ഞങ്ങളല്ലേ (നിഷ്പക്ഷ കഴുതകള്‍) .. പാര്‍ട്ടി മാറീം മുന്നണി മാറീം ശിക്ഷാനടപടീടെ ശേഷോം കേറിവരുന്നോരും കഴിഞ്ഞ ഇലക്ഷനില്‍ 30% വോട്ട് നേടാന്‍ കഴിയാഞ്ഞവരും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്നവരും (റീപ്ലേസ്മെന്റ് അല്ലാതെ - മോന്‍സിക്ക് ഒരു ഇളവ്) പൊതുജനം സംശയിക്കുന്ന അഴിമതിയാരോപണത്തിന്റെ നിഴലിലുള്ളവരും(കുരുവിള ഉള്‍പ്പെടെ) അടുത്ത ഒരു ഇലക്ഷനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുന്നണി മൊത്തമായി അംഗീകരിക്കുക.. (ഈ കണ്ടീഷനില്‍ മുരളീം കേറിപ്പോരട്ടെ.. ഇത്രേം ക്ഷമ ചോദിച്ചതല്ലെ).. മുന്നണി കൂട്ടുകെട്ട് പഴയ കീഴ്വഴക്കങ്ങള്‍ ഒഴിവാക്കി പുതുക്കീട്ട് മതീന്നേ.. മുന്നണിയിലുള്ള മൂന്നില്‍ രണ്ട് പാര്‍ട്ടികള്‍ ഒരു മുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെ സംശയിച്ചാല്‍ അങ്ങേര്‍ സ്ഥാനാര്‍ത്ഥിയാകാതെ പുറത്തുനില്‍ക്കണം. അല്ലാതെ ഞങ്ങടെ സീറ്റ് ഞങ്ങ തീരുമാനിക്കും എന്നുപറഞ്ഞിട്ട് കാര്യമില്ല. ഇനിമേല്‍ ബന്ദും ഹര്‍ത്താലും ഒഴിവാക്കി പകരം നിരാഹാരം, 24 മണിക്കൂര്‍ തൊഴിലെടുക്കല്‍, ശമ്പളം കൈപ്പറ്റാതെ തൊഴിലെടുക്കല്‍, അവധിയെടുത്തും ജോലിചെയ്യല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിഷേധം പ്രകടിപ്പിയ്ക്കാം എന്നു കൂടി പ്രഖ്യാപിച്ചാല്‍ ഞങ്ങള്‍ പുഷ്പം പോലെ ജയിപ്പിക്കാം..

പാലാക്കാരേ ...... - മാണിച്ചന്‍ പാലായ്ക്ക് പലനന്മകളും ചെയ്തിട്ടൊണ്ട്. ആ ഒരു കടപ്പാട് വേണേല്‍ മോനെക്കൂടെ ജയിപ്പിച്ച് വീട്ടാം.. പക്ഷേ എന്തും കാണിയ്ക്കാം എന്ന ധാര്‍ഷ്ട്യം വച്ചു പൊറുപ്പിയ്ക്കാമോ.. ഇപ്പം കാണിക്കുന്ന ഈ പരിപാടിയില്‍ നിന്ന് മാപ്പുപറഞ്ഞ് പിന്മാറിയില്ലേല്‍ ശക്തമായി പ്രതികരിയ്ക്കുമെന്ന് നിങ്ങ തെന്നെ ഒന്ന് എഴുതിക്കൊട്.. നിങ്ങളല്ലേ അദ്ദ്യേത്തിന്റെ ശക്തി.. നിങ്ങ പറഞ്ഞാ അദ്ദ്യേം കേക്കും. ഇല്ലേല്‍ അടുത്ത് എലക്ഷന് നമക്ക് കേപ്പിയ്ക്കാം..

പിള്ളസാറേ..... - കോണ്‍ഗ്രസില്‍ ലയിക്കാന്‍ പോന്നെന്നു കേട്ടു.. നല്ല തീരുമാനം.. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇനി വലിയ പ്രസക്തിയില്ല എന്ന തിരിച്ചറിവ് അഭിനന്ദനാര്‍ഹം തന്നെ.. ഭിന്നിച്ച് ക്ഷയിക്കാമെന്നേയുള്ളു.. ഇടമലയാറ് ഞങ്ങക്ക് പൂര്‍ണ്ണമായി ദഹിച്ചിട്ടില്ല/ബോധ്യപ്പെട്ടിട്ടുമില്ല. സംശയത്തിന്റെ ആനുകൂല്യത്തില്‍ മറക്കുന്നു. അച്ഛനിലും മകനിലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. കേന്ദ്രത്തില്‍ ഒരു ബിജെപി ഭരണം വന്നുപോയതോടെ കോണ്‍ഗ്രസ് വെല്യേട്ടന്‍ മനോഭാവം മാറ്റി നന്നായിട്ടുണ്ടെന്നാ മനസിലാക്കുന്നത്. അപ്പൊ ഇനി ഒന്നിച്ച് നില്‍ക്കാം..

=== ദാസാ .. എന്തു സുന്ദരമായ നടക്കാത്ത സ്വപ്നം ===
കണ്‍ക്ലൂഷന്‍ ---- പത്മജേം ജോസഫിനേം നീലനേം സിന്ധുജോയിയേം ശോഭനാജോര്‍ജ്ജിനേം തല്‍ക്കാലം നമക്ക് വീട്ടില്‍ ഇരുത്താം.. ജനം കൊള്ളൂല അതുകൊണ്ടാ.. നന്നാവുംന്ന് വിശ്വാസോം ഇല്ല..
ഒരു അവസരം ബി ജെ പിയ്ക്ക് കൊടുക്കാമെന്നു തോന്നുന്നു.. കേരളമല്ലേ.. വെല്യ ജാതിക്കളിയൊന്നും നടക്കില്ലെന്നേ .. അല്ലേല്‍ വെള്ളാപ്പള്ളീം ഒക്കെ എന്നേ മുഖ്യമന്ത്രി ആയേനേ...
..

2 comments:

  1. കാര്‍ന്നോരെ മാണി കാണണ്ട ... ഇവിടുന്നു പറപ്പിക്കും

    ReplyDelete

ഒന്നും മിണ്ടാതെ പോവാന്നോ ? ഒരു കമന്റിന് ഒരു താങ്ക്യൂ ഫ്രീ..