മറ്റ് ഏതു ഭാഷയ്ക്കും അവകാശപ്പെടാൻ കഴിയാത്തത്ര പഴഞ്ചൊല്ലുകൾ നമുക്കുണ്ട്. നമ്മെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തവ ഇവിടെ പങ്കുവയ്ക്കാം.
1. പടച്ചോനേ പൂച്ചയ്ക്കും പത്തിരി വിളമ്പിയോ?, അതും പുള്ളിപ്പാത്രത്തിൽ ! - ഒരു പ്രമുഖ ബ്ലോഗർ മറ്റൊരു പ്രശസ്ത ബ്ലോഗറുടെ കമന്റ്കിട്ടിയപ്പോൾ പ്രതികരിച്ചത്.
2. മുടിഞ്ഞ കാലത്ത് ഒടഞ്ഞ ചട്ടിയ്ക്ക് ഒമ്പതു കിഴുത്ത (കിഴുത്ത = ദ്വാരം) - സ്കൂൾ പരീക്ഷയ്ക്ക് എന്റെ സുഹൃത്തിന്റെ മകൾ എഴുതിയ ഒന്ന് (അമ്മയിൽ നിന്നും കിട്ടിയതെന്നു പറഞ്ഞു)
3. ഈരു പൊട്ടിച്ചതിന് പേനിനെ ചോദിക്കുന്നു. (ഈര് = പേൻമുട്ട) - ചെറിയജോലിക്ക് വലിയ പ്രതിഫലം ആഗ്രഹിക്കുന്നവരെ പറ്റി
4. എല്ലാരുടേം വീട് മേളോട്ട് നിൽക്കുമ്പം നമ്മടെ വീടു മാത്രം കീഴോട്ട് - കുരുവിയുടെ ദുഃഖം
5. അണ്ണാന്‍ കുഞ്ഞും തന്നാലായത്. - മേയ്പുഷ്പം വഹ കിട്ടി ബോധിച്ചു
6. ചക്കിക്കൊത്ത ചങ്കരന്‍ - ഒഴാക്കന്‍ വഹ കിട്ടി ബോധിച്ചു.
7. കഞ്ഞിക്കലം മറിഞ്ഞത് കണ്ടന് (കണ്ടന്‍പൂച്ച) - പ്രമുഖബ്ലോഗ് തലക്കെട്ടില്‍ കണ്ടത്.
14. ചുമ്മാ ചവയ്ക്കണ മുത്തശ്ശി അവലുകിട്ടിയാൽ വിടുമോ? - കൊടിയേരി ഒരു ഇന്റർവ്യൂവിൽ.
15. (നിങ്ങളുടെ അവസരം)
8. ഞാവൽകാ പഴുത്തപ്പോ കാക്കയ്ക്ക് വായ്പ്പുണ്ണ് - ചിന്നവീടർ വക സംഭാവന (കാക്കമാർ ഇടിയ്ക്കരുത്)
9. മോരൊഴിച്ചുണ്ണരുത്, മൂത്രമൊഴിച്ചുണ്ണണം - വീക്കേയ്ക്ക് ഒരു കാർന്നോർ വിളമ്പിയത് (രുചി പിടിച്ചില്ലെങ്കിൽ ഈ കാർന്നോർ ഉത്തരവാദിയല്ല)
10. ഒരബദ്ധം പൊരുന്നപ്പിടക്കും പറ്റാം! (പൊരുന്നപ്പിട = അടയിരിക്കുന്ന കോഴി) - ഒഴാക്കൽ അപ്പച്ചന്റെ അടക്കോഴി മുട്ട പൊട്ടിച്ചെന്നാ തോന്നുന്നത്.
11. വയ്യാത്ത പട്ടി കയ്യാല കേറണോ? - ഇന്നു റ്റിവീന്ന് കിട്ടിയത്.
12. അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാം, മരുമോൾക്ക് പറമ്പിലും പാടില്ല. - നയൻ വഹ കിട്ടി ബോധിച്ചു.
13. അച്ചി വേലി ചാടിയാല്‍ എന്താ ഒരു കൊച്ചിനെ കിട്ടിയില്ലേ? - ഒരു ബ്ലോഗില്‍ നിന്നും
9. മോരൊഴിച്ചുണ്ണരുത്, മൂത്രമൊഴിച്ചുണ്ണണം - വീക്കേയ്ക്ക് ഒരു കാർന്നോർ വിളമ്പിയത് (രുചി പിടിച്ചില്ലെങ്കിൽ ഈ കാർന്നോർ ഉത്തരവാദിയല്ല)
10. ഒരബദ്ധം പൊരുന്നപ്പിടക്കും പറ്റാം! (പൊരുന്നപ്പിട = അടയിരിക്കുന്ന കോഴി) - ഒഴാക്കൽ അപ്പച്ചന്റെ അടക്കോഴി മുട്ട പൊട്ടിച്ചെന്നാ തോന്നുന്നത്.
11. വയ്യാത്ത പട്ടി കയ്യാല കേറണോ? - ഇന്നു റ്റിവീന്ന് കിട്ടിയത്.
12. അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാം, മരുമോൾക്ക് പറമ്പിലും പാടില്ല. - നയൻ വഹ കിട്ടി ബോധിച്ചു.
13. അച്ചി വേലി ചാടിയാല്‍ എന്താ ഒരു കൊച്ചിനെ കിട്ടിയില്ലേ? - ഒരു ബ്ലോഗില്‍ നിന്നും
14. ചുമ്മാ ചവയ്ക്കണ മുത്തശ്ശി അവലുകിട്ടിയാൽ വിടുമോ? - കൊടിയേരി ഒരു ഇന്റർവ്യൂവിൽ.
15. (നിങ്ങളുടെ അവസരം)
Last update 15/12/2010
നല്ല കിടുക്കന്‍ രണ്ടെണ്ണം ഇങ്ങടെ കൈയ്യിലും ഇല്ലേ? ചുമ്മാ പൂശിഷ്ടാ !!
സംഭാവനകൾ കൂമ്പാരമാവുമ്പോൾ പരിപാടികൾ ഗംഭീരമാവും (വിഷ്ണുലോകം)