Showing posts with label views. Show all posts
Showing posts with label views. Show all posts

Sunday, October 24, 2010

ഇതു താൻഡാ ഡാൻസ് !

അരക്കെട്ടുകൊണ്ട് ആഭാസക്കുലുക്കു കുലുക്കുന്ന സിനിമാറ്റിക് / ഡപ്പാംകുത്ത് / റിയാലിറ്റി കൂപമണ്ഡൂകങ്ങൾക്ക് ഒരു പാഠമായെങ്കിൽ.....!!

Credit & Copyright to original up_loader ...

Thursday, October 21, 2010

വോട്ട് ... !!

ഇന്ന് രണ്ടു ബ്ലോഗ് പോസ്റ്റുകളില്‍ കമന്റിയവ ചേര്‍ത്ത് ഒരു ചുമ്മാപോസ്റ്റ് കിടക്കട്ടെ ..

എന്റെ നിയോജകമണ്ഡലത്തിൽ സ്ത്രീ അല്ലാത്തതിനാലും പട്ടികജാതി അല്ലാത്തതിനാലും എന്റെ മത്സരാവകാശം നിഷേധിക്കപ്പെടുന്നു. എന്തു സ്വാതന്ത്ര്യമാണ് ജനാധിപത്യമതേതര ഇന്ത്യ ഒരു പൌരനു നൽകുന്നതെന്ന് അവകാശപ്പെടുന്നത്.



ഇലക്ഷനും മണ്ഡലതലത്തില്‍ സംവരണം വേണോ, പാര്‍ട്ടി പട്ടികയില്‍ പോരേ, സ്വതന്ത്രര്‍ മത്സരിക്കണ്ടേ? . ഈ രണ്ടു സംവരണവും മാറി എന്നാ എനിയ്ക്ക് ഒന്നു മത്സരിക്കാന്‍ അവസരം കിട്ടുക ? ജനസേവനം ചെയ്യാന്‍ മുട്ടീട്ടു വയ്യ. 


ഒരു വോട്ടു ചെയ്യുന്നതിനു മുന്‍പ് നമ്മള്‍ നേതാവായി തിരഞ്ഞെടുക്കുന്നയാള്‍ നമ്മളെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍ നില്‍ക്കുന്നുവെന്ന് ഉറപ്പാക്കണ്ടെ?

- വിദ്യാഭ്യാസത്തിലും ലോകവിവരത്തിലും പുരോഗമനചിന്തയിലും ദിശാബോധത്തിലും വിനയത്തിലും ഭാഷയിലും വാക്കിലും പ്രവര്‍ത്തിയിലും, കൂടെ വിശ്വാസത്തിലും ഒരോ സ്ഥാനാര്‍ത്ഥിയേയും തൂക്കിനോക്കിയിട്ടേ വിലയേറിയ സമ്മതിദാനാവകാശം ഉപയോഗിക്കാവൂ..

അത് വിലയേറിയതാണെന്ന ബോധം കൊടുക്കുന്നവനുണ്ടാവണം.

അന്നേ അര്‍ഹതയുള്ളവര്‍ തലപ്പത്തെത്തൂ...

മദ്യം ദേശീയ പാനീയമാക്കാന്‍ കൈ പൊക്കുന്നവനും ലോകം/താങ്കള്‍ ആദരിക്കുന്നവരെ തരം താണ ഭാഷയില്‍ സംബോധന ചെയ്യുന്നവരെയും ഒക്കേ പാര്‍ട്ടി വിശ്വാസങ്ങള്‍ കണക്കിലെടുക്കാതെ പുറത്തു നിര്‍ത്താന്‍ കഴിഞ്ഞാലേ നമ്മുടെ തെരഞ്ഞെടുപ്പ് മനസ്സാക്ഷിയുള്ളവര്‍ക്ക് നീതിപൂര്‍വ്വമാകൂ..

അതു പള്ളി പറഞ്ഞാലും പാര്‍ട്ടി പറഞ്ഞാലും അങ്ങനെയേ ആകാവൂ..


എന്റെ അഭിപ്രായമാണേ ... വിട്ടുകള ...