പഴയ ഒരു പോസ്റ്റ് കാലികപ്രാധാന്യം കാരണം റീലോഡുന്നു. തൊടുപുഴ ജോസഫ് മത്സരിക്കുമെന്ന് മുന്നണിയറിയാതെ മാണിസാറ് പ്രഖ്യാപിക്കുമ്പോൾ എന്താവും അദ്ദേഹം മനസ്സിൽ കണ്ടത്. പഴയതും പുതിയതും ചേർത്ത് ഇവിടെ വായിക്കാം..!
ഹൈസ്കൂള്‍ വിശേഷങ്ങള്‍ വായിച്ചോ ?
Showing posts with label വീക്ഷണം. Show all posts
Showing posts with label വീക്ഷണം. Show all posts
Saturday, February 19, 2011
Wednesday, December 29, 2010
ശുംഭന്..
കരുണാകരനും പോയി.
ആയകാലത്ത് രാജന് കേസ് കാരണം അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയ ഒരു പാട്ടാവാം -
“കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്
ശുനകനോ വെറും “ശുംഭനോ“
ഇപ്പോ ജയരാജന് കോടതി കയറുന്നു.
മറ്റൊരു “ശുംഭന്“ പ്രയോഗം കാരണം.
കേരള ഇടതു വലതു രാഷ്ടീയത്തില്‍ “ശുംഭന്“ ഉള്ള പങ്ക് ഒരു ഗവേഷണ വിഷയമാക്കിയാന്‍ ഓസില്‍ ഒരു പി എച്ച് ഡി തടയുമോ ?
HAPPY NEW YEAR !
ആയകാലത്ത് രാജന് കേസ് കാരണം അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയ ഒരു പാട്ടാവാം -
“കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്
ശുനകനോ വെറും “ശുംഭനോ“
ഇപ്പോ ജയരാജന് കോടതി കയറുന്നു.
മറ്റൊരു “ശുംഭന്“ പ്രയോഗം കാരണം.
കേരള ഇടതു വലതു രാഷ്ടീയത്തില്‍ “ശുംഭന്“ ഉള്ള പങ്ക് ഒരു ഗവേഷണ വിഷയമാക്കിയാന്‍ ഓസില്‍ ഒരു പി എച്ച് ഡി തടയുമോ ?
HAPPY NEW YEAR !
Sunday, November 21, 2010
ശാന്താദേവി പോയി; ശാന്തമായ് !!
മറ്റൊരു വേര്‍പാടുകൂടി.. എനിയ്ക്ക് ശാന്താദേവിയെപ്പറ്റി പുതുതായി ഒന്നും പറയാനില്ല. ഒരു നല്ല നടിയായിരുന്നു. അത്രമാത്രം.
അടുത്ത ഇന്നലെകളില്‍ ഒത്തിരിപേര് കടന്നുപോയി. രതീഷും രാജന് പി ദേവും മുരളിയും അടൂര്‍ ഭവാനിയും അടൂര്‍ പങ്കജവും ഗിരീഷ് പുത്തഞ്ചേരിയും അയ്യപ്പനും അതിനും മുന്‍പേ മാധവിക്കുട്ടിയും ഒക്കെ...
കുറെ നാള് നമ്മള് നീര്‍മാതളം ചവച്ചുകൊണ്ടുനടന്നു, പിന്നെ പക്ഷിയെ വെയില് തീറ്റിച്ചു. ഇടയ്ക്ക് സാംസ്കാരിക വകുപ്പിനെ തെറി വിളിച്ചു. സിനിമയും കലാലോകവും അവരെ തിരിച്ചറിഞ്ഞില്ലെന്നും തിരിഞ്ഞു നോക്കിയില്ലെന്നും നാം പഴിച്ചു. മരണ ശേഷം പലരും ദിവ്യരായി. സ്വയം പുച്ഛം തോന്നത്തക്കവിധം നമ്മള് ചെയ്യേണ്ടതു പലതും ചെയ്തില്ലെന്ന് മാധ്യമലോകം വിധിച്ചു.
അതു ശരിയോ ?
ഒരു വിശ്രമജീവിതം ഇല്ലെന്ന രീതിയില്‍ ജീവിച്ചവരല്ലെ പലരും. വിധിയുടെ അപ്രതീക്ഷിത പ്രഹരം ഏറ്റ ചുരുക്കം ചിലര്‍ ഇല്ലെന്നല്ല. നാളെയെപ്പറ്റി വീണ്ടുവിചാരവും കരുതലും ഇല്ലാതെ മിന്നുതെല്ലാം പൊന്നെന്നും ഇതെല്ലാം എന്നും ഉണ്ടാവുമെന്നും തോന്നിയ്ക്കുമാറ്, കൈവന്ന മുതല്‍ മുഴുവന്‍ ആര്ഭാടത്തിനും സുഖലോലുപതയ്ക്കും മുടിച്ചു തീര്‍ത്തവരാണ് ഭൂരിപക്ഷവും. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ജോലിക്ക് മാര്‍ക്കറ്റിലെ ഏറ്റവും മെച്ചം കൂലി (ബലമായും) പറ്റിക്കൊണ്ടിരുന്നവരാണ് നല്ല ഒരു ശതമാനം. “സമ്പത്തുകാലത്തു തൈപത്തു വയ്ക്കാതെ ആപത്തുകാലത്തു കാപത്തു കിട്ടിയില്ലെന്ന്” നിലവിളിച്ച ഇവരെക്കാള്‍ ഏറെ കരുതലും പ്രായോഗികബുദ്ധിയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ ഇത്ര വളര്‍ത്തിയ, നമ്മുടെ വീടു പുലര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്ക് (പ്രത്യേകിച്ച് അമ്മമാര്‍ക്ക്) ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരെ നമുക്ക് കൂടുതല്‍ ബഹുമാനിക്കാം.
നമുക്ക് ഇവരെയും ബഹുമാനിയ്ക്കാം- ഒരു നല്ല കര്‍ഷകനെപ്പോലെ, ഒരു നല്ല മരം വെട്ടുകാരനെപ്പോലെ, ഒരു നല്ല അധ്യാപകനെപ്പോലെ, ഒരു നല്ല പാചകക്കാരനെപ്പോലെ സ്വന്തം ജോലി ഭംഗിയായി ചെയ്യുന്ന ഏതൊരുവനേയും എന്നപോലെ മാത്രം. അതിനപ്പുറമുള്ള ഒരു ആരാധന ഇവര്‍ അര്‍ഹിക്കുന്നുണ്ടോ? മാധ്യമങ്ങള്‍ വിളിച്ചുകൂവുന്നപോലെ ‘അര്‍ഹിക്കുന്ന പ്രാധാന്യം’, ‘അര്‍ഹിക്കുന്ന സ്ഥാനം ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ക്ക് അര്‍ത്ഥമുണ്ടോ? പലരും സ്വയം വരുത്തിവച്ച/ തിരഞ്ഞെടുത്ത അധ:പതനത്തില്‍ സഹതപിക്കേണ്ട കാര്യമുണ്ടോ ?
Monday, October 4, 2010
ദ്യ .... ദ്യ .... ദ്യ ...
ഒരു ചിന്ന അസ്കിത.... .
ഓഫ് റ്റോക്ക്..
ബഹുമാനപ്പെട്ട ഏഷ്യാനെറ്റ്, കൈരളി, സൂര്യ, ജീവന്, അമൃത, മനോരമ, ഇന്ത്യാവിഷന്, ...... റ്റെലിവിഷന് അവതാരകരേ/ വാര്ത്താവായനക്കാരേ .......
കേയെസ്യു, എസെഫൈ, എബിവിപി, എഅയ്യെസെഫ്... നേതൃനിരയും... വിദ്യാഭ്യാസമന്ത്രിയും ഉള്‍പ്പെടുന്ന രാഷ്ട്രീയനേതാക്കന്മാരേ ....
ഈ ‘വിദ്യാര്‍ത്ഥി’ എന്ന് എങ്ങനെയാണ് പറയുക. ‘ദ്യ‘ എങ്ങനെയാ ഉച്ചരിക്കുക. ‘അദ്ധ്യാപകന്’ എന്നു പറയുമ്പോള്‍ ‘ദ്ധ്യ’ യ്ക്ക് ഉള്ള കടുപ്പം ‘വിദ്യാര്‍ത്ഥി’ യിലെ ‘ദ്യ‘ യ്ക്ക് വേണോ?
വേണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ എന്താ ‘വിധ്യാര്‍ത്ഥി’ എന്നു പറയുന്നത്? ഇനി അതാണു ശരിയെങ്കില്‍ ‘ശ്രീവിദ്യ’ യ്ക്ക് ‘ശ്രീവിധ്യ‘ എന്ന് എന്താ പറയാത്തത്? .
ഇത് ഓര്‍ക്കാന്‍ വിഷമമാണെങ്കില്‍ എളുപ്പം ഓര്‍ക്കാന്‍ പറ്റിയ, നിങ്ങള്‍ ഇതുവരെ തെറ്റായി ഉച്ചരിച്ചിട്ടില്ലാത്ത ഒരു ക്ലൂ തരാം -- ‘മദ്യം’ എന്നതിന്റെ ‘ദ്യ’ തന്നെ ‘വിദ്യാര്‍ത്ഥി’ യുടെയും ‘വിദ്യാഭ്യാസം’ ന്റെയും ‘ദ്യ’
‘വിദ്യാഭ്യാസം’ തന്നെയല്ലേ ശരി. അതോ വകുപ്പുമന്ത്രി പറയുന്നതുപോലെ ‘വിദ്യഭ്യാസം’ ആണോ? (എന്തര് ആഭാസമോ എന്തോ?).
തല്ക്കാലം തിരുത്തേണ്ട. പകരം നമുക്ക് അല്പം കൂടി പരിഷ്കരിക്കാം ‘വിധ്യാര്‍ത്ഥി’, ‘അധ്യാപഹയന്’, ‘വിദ്യാഭാസം’ .... തത്തമ്മേ ... പൂച്ച പൂച്ച...
ഓഫ് റ്റോക്ക്..
ഞങ്ങളെ മലയാളം പഠിപ്പിച്ച വര്‍ഗ്ഗീസ് സാറ് നിങ്ങളേയും പഠിപ്പിച്ചിരുന്നെങ്കില്‍ ചന്തിയ്ക്കേ തൊലി അടിച്ചു പൊളിച്ചിട്ടായാലും ശരിയായ ഉച്ചാരണം നിങ്ങളെ പഠിപ്പിച്ചേനേ ... (അനുഭവം ഗുരു)
Subscribe to:
Posts (Atom)